ഇഎംഐ ഇളവുകളുള്ള ഭവനവായ്‌പകൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: നിങ്ങളുടെ വീടെന്ന സ്വപ്‌നം പൂർത്തികരിക്കാൻ എൽ‌ഐ‌സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (എൽ‌ഐ‌സി‌എച്ച്‌എൽ) '2020 ഹോം ലോൺ ഓഫർ' എന്ന പേരിൽ അടുത്തിടെയാണ് പുതിയ ഭവനവായ്‌പ പദ്ധതി അവതരിപ്പിച്ചത്. ഈ പദ്ധതി പ്രകാരം വായ്‌പക്കാർക്ക് വായ്‌പ കാലയളവിൽ ആറ് തുല്യമായ പ്രതിമാസ തവണകളിൽ (ഇഎംഐ) ഇളവ് ലഭിക്കും. അതായത് നിങ്ങളുടെ ഭവന വായ്‌പാ കാലയളവിൽ ആറ് ഇഎംഐകൾ വരെ എഴുതിത്തള്ളും. 'റെഡി ടൂ മൂവ്' റെസിഡൻഷ്യൽ വീടുകൾക്കും ഫ്ലാറ്റുകൾക്കുമാണ് ഈ ഓഫർ ലഭിക്കുക.

 

വായ്‌പയെടുക്കുന്നയാൾ കൃത്യമായി തിരിച്ചടവ് നടത്തുന്നുണ്ടെന്നും ആദ്യത്തെ അഞ്ച് വർഷത്തേക്ക് പ്രീ പേയ്‌മന്റ് നടത്തില്ല എന്നുമുള്ള വ്യവസ്ഥ അനുസരിച്ചായിരിക്കും അഞ്ചാം, പത്ത്, പതിനഞ്ച് വർഷങ്ങളുടെ അവസാനത്തിൽ രണ്ട് ഇഎംഐകൾ വീതം എഴുതിത്തള്ളുക.

1

എൽ‌ഐ‌സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് നൽകുന്ന ഈ വായ്പയുടെ പരമാവധി കാലാവധി 30 വർഷവും പരമാവധി വായ്പ തുക 5 കോടി രൂപയുമാണ്. ഇത് ഫെബ്രുവരി 29 വരെയുള്ള ഒരു ഹ്രസ്വ കാല ഓഫർ കൂടിയാണ്. നിർമ്മാണത്തിലിരിക്കുന്ന വീട് വാങ്ങുന്നതും ഒക്യുപേഷൻ സർട്ടിഫിക്കറ്റ് (ഒസി) ലഭിച്ച വീടുകളിലേക്ക് മാറാൻ തയ്യാറാകുന്നവർക്കുമാണ് ഈ ഓഫർ ഉപകരികരിക്കുക. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്കാനും വീട് വാങ്ങുന്നവരെ സാമ്പത്തികമായി സഹായിക്കാനും എൽ‌ഐ‌സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ ഈ പുതിയ പദ്ധതി ഉപകരിക്കും.

അടുത്തിടെ, ആക്സിസ് ബാങ്കും സമാനമായ പദ്ധതി അവതരിപ്പിച്ചിരുന്നു. എന്നാൽ ഇഎംഐ എഴുതിത്തള്ളുകയെന്നാൽ ഇത് സൗജന്യമാണെന്നുള്ള അർത്ഥമില്ല. ആക്സിസ് ബാങ്കിന്റെ ഈ ഓഫറിന്മേൽ ചില വ്യവസ്ഥകൾ ബാധകമാണ്.

2

എൽ‌ഐ‌സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ സ്കീമിൽ നിന്ന് വ്യത്യസ്തമായി, നിർമ്മാണത്തിലിരിക്കുന്നതോ പുനർവിൽപ്പന അല്ലെങ്കിൽ റെഡി-മൂവ്-ഇൻ പ്രോപ്പർട്ടി വാങ്ങുന്നവർക്കാണ് ആക്സിസ് ഫാസ്റ്റ് ഫോർവേഡ് ഭവനവായ്‌പ ഓഫർ ഉപകരിക്കുക. വായ്‌പ കാലാവധി കുറഞ്ഞത് 20 വർഷവും കുറഞ്ഞ വായ്പ തുക 30 ലക്ഷം രൂപയും ആയിരിക്കണം. ആദ്യ 10 വർഷത്തേക്കുള്ള ഇഎംഐകൾ അടച്ചതിനുശേഷം, നിങ്ങളുടെ തുടർന്നുള്ള ആറുമാസത്തെ ഇഎംഐകൾ ഒഴിവാക്കും. 15 വർഷം പൂർത്തിയാകുമ്പോൾ മറ്റൊരു ആറുമാസത്തെ ഇ.എം.ഐ കൂടി ഒഴിവാക്കും.

ജിപിഎഫിന്റേയും മറ്റ് സമാന ഫണ്ടുകളുടേയും നാലാം പാദത്തിലെ പലിശ നിരക്ക് പ്രഖ്യാപിച്ചു

3

ആക്‌സിസ് ബാങ്കിന്റെ ശുഭ് ആരംബ് ഹോം ലോണും സമാനമായ ഒരു പദ്ധതിയാണ്. ഈ സ്കീം യഥാക്രമം നാല്, എട്ട്, പന്ത്രണ്ട് വർഷങ്ങളുടെ അവസാനത്തിൽ നിങ്ങളുടെ നാല് ഇഎംഐകൾ വീതം ഒഴിവാക്കും. നിർമ്മാണത്തിലിരിക്കുന്ന, പുനർവിൽപ്പന, റെഡി-മൂവ്-ഇൻ പ്രോപ്പർട്ടികൾ വാങ്ങുന്നതിനും ഈ ഭവനവായ്പ ഉപയോഗിക്കാം. വായ്‌പ കാലാവധി 20 വർഷവും പരമാവധി ഭവനവായ്പ തുക 30 ലക്ഷം രൂപയുമാണ്. രണ്ട് ആക്സിസ് ഭവനവായ്പ പദ്ധതികളിൽ ഓരോന്നിനും മൊത്തം 12 ഇഎംഐകൾ വരെ എഴുതിത്തള്ളും.


English summary

ഇഎംഐ ഇളവുകളുള്ള ഭവനവായ്‌പകൾ ഇവയാണ്

These are EMI deductible home loans
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X