ആരോഗ്യ ഇൻഷുറൻസിനെപ്പറ്റിയുള്ള ജനങ്ങളുടെ തെറ്റായ ധാരണകൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനങ്ങളുടെ ആരോഗ്യവും മെഡിക്കൽ ചെലവ് വർദ്ധിക്കുന്നത് സംബന്ധിച്ചുമുള്ള ആശങ്കകൾക്കിയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾക്ക് പ്രാധാന്യമേറെയാണ്. ആരോഗ്യ ഇൻഷുറൻസ് ഒരു മെഡിക്കൽ അടിയന്തരാവസ്ഥയിൽ ധനസഹായം ഉറപ്പാക്കുന്നു. എന്നാൽ മെഡിക്കൽ ഇൻഷുറൻസിനെ പറ്റി ആളുകൾക്ക് വ്യക്തമായ ധാരണ കുറവായതിനാൽ ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. എന്തൊക്കെയാണ് അവയെന്ന് പരിശോധിക്കാം.

കൃത്യമായ മനസ്സിലാക്കൽ
 

കൃത്യമായ മനസ്സിലാക്കൽ

പോളിസി വാങ്ങുമ്പോൾ തന്നെ പോളിസിയിലെ ഒഴിവാക്കലുകളെക്കുറിത്ത് കൃത്യമായി മനസിലാക്കിയിരിക്കണം. ഇതിനായി പോളിസി ഡോക്യുമെന്റിന്റെ കോപ്പി പൂർണമായും വായിക്കണം. ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ചുള്ള ചില മിഥ്യാധാരണകൾ ചുവടെ നൽകിയിരിക്കുന്നു.

അപ്പോളോ മ്യൂണിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ഓഹരി 1,347 കോടി രൂപയ്ക്ക് എച്ച്ഡിഎഫ്‌സി ഏറ്റെടുത്തു

ഇൻഷുറൻസ് തുക

ഇൻഷുറൻസ് തുക

പോളിസി വാങ്ങുമ്പോൾ മിക്കവരും ഇൻഷുറൻസ് തുകയെക്കുറിച്ച് കാര്യമായി ശ്രദ്ധിക്കാറില്ല. എന്നാൽ ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നവജാത ശിശു മുതൽ മുതിർന്ന പൗരന്മാർ വരെ, എല്ലാവരും കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാൻ സാധ്യത വളരെ കൂടുതലാണ്. ഒരു പതിവ് ശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷം രൂപ അല്ലെങ്കിൽ ബൈപാസ് ശസ്ത്രക്രിയയ്ക്ക് രണ്ട് ലക്ഷം രൂപ വരെയാണ് നിലവിലെ നിരക്ക് എങ്കിലും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ഈ തുക വർദ്ധിക്കും. അഷ്വേർഡ് തുക ഇന്ന് മതിയായതായി തോന്നാമെങ്കിലും അടുത്ത കുറച്ച് വർഷങ്ങളിൽ വർദ്ധിച്ചുവരുന്ന മെഡിക്കൽ ചെലവ്, നിങ്ങളുടെ ആരോഗ്യ പരിരക്ഷാ ചെലവുകൾ വർദ്ധിപ്പിക്കുമെന്ന് ഓർക്കുക.

കാത്തിരിപ്പ് കാലയളവ്

കാത്തിരിപ്പ് കാലയളവ്

ശസ്ത്രക്രിയയ്‌ക്കോ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പോ പോളിസി വാങ്ങുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല, കാരണം ഓരോ പോളിസിയുടെയും ആരോഗ്യ നയങ്ങൾ അനുസരിച്ച് ഒരു കാത്തിരിപ്പ് കാലയളവുണ്ടാകും. ഇതിനുമുമ്പുള്ള രോഗത്തിനെതിരെ ഒരു ഇൻഷുറൻസും പോളിസി ക്ലെയിമുകൾ സ്വീകരിക്കില്ല.

കാശ് ലാഭിക്കാൻ ഒരിയ്ക്കലും നോ പറയരുത് ഇക്കാര്യങ്ങളോട്; ഉറപ്പായും പണി കിട്ടും

ആശുപത്രി ബില്ലുകൾ

ആശുപത്രി ബില്ലുകൾ

നിങ്ങളുടെ ആശുപത്രി ബില്ലുകളുടെ മുഴുവൻ തുകയും എല്ലാ ഇൻഷുറർമാരും വഹിക്കുന്നില്ല. ചെലവുകളുടെ ഒരു ഭാഗം മാത്രമാണ് അവർ വഹിക്കുക. നിർദ്ദിഷ്ട രോഗങ്ങൾക്ക് ഉറപ്പുനൽകിയ തുകയുടെ അടിസ്ഥാനത്തിൽ ക്ലെയിം ലഭിക്കും. ഇക്കാര്യങ്ങൾ ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ കൃത്യമായി മനസ്സിലാക്കിയിരിക്കണം.

ഹെൽത്ത് ഇൻഷുറൻസ്: ഉയർന്ന തുകയാണോ വില്ലൻ? മാസ തവണയിൽ പ്രീമിയം അടയ്ക്കാനുള്ള സൗകര്യം വരുന്നു

പണരഹിത ഇടപാട്

പണരഹിത ഇടപാട്

എല്ലാ മെഡിക്കൽ ബില്ലുകളും ഹോസ്പിറ്റലൈസേഷൻ ചാർജുകളും പോളിസിയുടെ പണരഹിത ഇടപാടിന് കീഴിൽ വരുമെന്ന് ആളുകൾ അനുമാനിക്കുന്നു. എന്നാൽ ഇത് സത്യമല്ല. ഇൻഷുററുടെ പണരഹിത ഇടപാടിൽ ഉൾപ്പെടുന്ന ചില നിർദ്ദിഷ്ട ആശുപത്രികളുണ്ട്. അവിടെ മാത്രമേ പണരഹിത ഇടപാട് നടത്താൻ സാധിക്കൂ.

English summary

ആരോഗ്യ ഇൻഷുറൻസിനെപ്പറ്റിയുള്ള ജനങ്ങളുടെ തെറ്റായ ധാരണകൾ ഇവയാണ്

Amid concerns about rising public health and medical costs, health insurance plans are becoming increasingly important. Health insurers are financing a medical emergency. Read in malayalam.
Story first published: Thursday, January 23, 2020, 14:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X