കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന പരിരക്ഷ നേടാൻ ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നിങ്ങളെ എങ്ങനെ സഹായിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാമെങ്കിലും ഉയർന്ന പ്രീമിയം കാരണം ചിലരെങ്കിലും ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിൽ മടികാണിക്കാറുണ്ട്. ചിലപ്പോൾ മിക്ക കമ്പനികളും അവരുടെ ജീവനക്കാർക്ക് നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ ഒരു കുടുംബത്തിന്റെ മുഴുവൻ ആവശ്യകതയ്‌ക്കും പര്യാപ്തമാകണമെന്നുമില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ ഉയർന്ന ആരോഗ്യ പരിരക്ഷ നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ടോപ്പ്-അപ്പ് അല്ലെങ്കിൽ സൂപ്പർ ടോപ്പ്-അപ്പ് മെഡിക്കൽ പ്ലാൻ എടുക്കുക. അതായത് നിങ്ങളുടെ കവറേജ് വർദ്ധിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അതേ പോളിസിയിൽ ചെയ്യുന്നതിന് പകരം മാർക്കറ്റിൽ ലഭ്യമായ ടോപ്പ്-അപ്പ് അല്ലെങ്കിൽ സൂപ്പർ ടോപ്പ്-അപ്പ് പോളിസികൾ നോക്കുക.

 

എന്താണ് ടോപ്പ്-അപ്പ് പ്ലാൻ?

എന്താണ് ടോപ്പ്-അപ്പ് പ്ലാൻ?

നിങ്ങളുടെ പ്രാഥമിക ആരോഗ്യ ഇൻഷുറൻസ് പ്ലാൻ പ്രകാരമുള്ള കവറേജ് തീർന്നു കഴിഞ്ഞാൽ ഒരു ടോപ്പ്-അപ്പ് പ്ലാൻ എടുക്കാവുന്നതാണ്. ഇത് അധിക കവറേജ് വാഗ്ദാനം ചെയ്യുന്നു. അതായത് ഒരു പരിധിക്കു മുകളിൽ തുക ചെലവായികഴിഞ്ഞാൽ വീണ്ടും ഇൻഷുറൻസ് പരിരക്ഷ തരുന്ന പദ്ധതിയാണ് ടോപ്പ്-അപ്പ് പ്ലാനുകൾ. ഉദാഹരണത്തിന്, നിങ്ങളുടെ തൊഴിലുടമ വാഗ്‌ദാനം ചെയ്യുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം, നിങ്ങൾക്ക് 3 ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടർ ലഭിക്കുന്നുവെന്ന് കരുതുക.

ടോപ്പ്-അപ്പ്

ഇതിനൊപ്പം നിങ്ങൾ 5 ലക്ഷം രൂപയുടെ ഒരു ടോപ്പ്-അപ്പ് ഹെൽത്ത് കവർ വാങ്ങുകയാണെങ്കിൽ, ഏതെങ്കിലും കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ, ആശുപത്രി ബിൽ 3 ലക്ഷം രൂപയിൽ കവിയുകയാണെങ്കിൽ, അടിസ്ഥാന പ്ലാൻ പരിധിയിൽ അധികം വരുന്ന തുക ടോപ്പ്-അപ്പ് വഴി ക്ലെയിം ചെയ്യാം. ടോപ്പ്-അപ്പ് ഇൻഷുറൻസ് പ്ലാനുകൾ അടിസ്ഥാന ഇൻഷൂറൻസ് പ്ലാനിന്റെ ഉയർന്ന പരിധി തുക കഴിഞ്ഞാൽ മാത്രം ഇൻഷുറൻസ് തരുന്നതു കൊണ്ട് ഇവയുടെ മാസ അടവുകൾ വളരെ കുറവായിരിക്കും. നിങ്ങളുടെ ആരോഗ്യ ഇൻഷൂറൻസ് പുതുക്കുന്ന സമയത്ത് കവറേജ് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ടോപ്പ്-അപ്പ് പ്ലാൻ നിങ്ങൾക്ക് എടുക്കാവുന്നതാണ്. ഇങ്ങനെ പുതുക്കുന്ന സമയത്ത് നിങ്ങൾക്ക് വേണമെങ്കിൽ പുതിയ അംഗങ്ങളെ ചേർക്കാനും കഴിയും.

ഈ വർഷം തുടങ്ങാൻ പറ്റിയ മികച്ച ഓൺലൈൻ ബിസിനസുകൾ; വരുമാനം ഉറപ്പ്

എന്താണ് സൂപ്പർ ടോപ്പ്-അപ്പ് പ്ലാൻ?

എന്താണ് സൂപ്പർ ടോപ്പ്-അപ്പ് പ്ലാൻ?

ഒരു വർഷത്തിൽ തന്നെ‌ നിങ്ങൾക്ക്‌ ഒന്നിലധികം ക്ലെയിമുകൾ‌ നടത്തേണ്ടിവരുന്ന സാഹചര്യങ്ങളിലും അടിസ്ഥാന ആരോഗ്യ ഇൻ‌ഷുറൻ‌സ് പരിരക്ഷയുടെ പരിധി കവിയുന്ന സാഹചര്യങ്ങളിലും ഒരു സൂപ്പർ ടോപ്പ്-അപ്പ് പ്ലാൻ‌ നിങ്ങളെ സഹായിക്കുന്നതാണ്. ഉദാഹരണത്തിന് നിങ്ങൾക്ക് 5 ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടർ പ്ലാനും 10 ലക്ഷം രൂപയുടെ സൂപ്പർ ടോപ്പ്-അപ്പ് പ്ലാനും ഉണ്ടെന്ന് കരുതുക.

ലോകത്തിലെ ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും ഇനി ഇന്ത്യയിൽ, ഏപ്രിൽ ഒന്ന് മുതൽ

പ്ലാൻ

നിങ്ങളുടെ കുടുംബാംഗങ്ങളിൽ ആരെങ്കിലും ആശുപത്രിയിൽ പ്രവേശിക്കുകയും 6 ലക്ഷം രൂപ ക്ലെയിം ചെയ്യേണ്ടിയും വന്നാൽ, നിങ്ങളുടെ അടിസ്ഥാന പ്ലാൻ വഴി 5 ലക്ഷം രൂപയും ബാക്കി ഒരു ലക്ഷം രൂപ സൂപ്പർ ടോപ്പ് അപ്പ് പ്ലാൻ വഴിയും നൽകാം. ഈ ഒരൊറ്റ ക്ലെയിം കൊണ്ടുതന്നെ നിങ്ങളുടെ അടിസ്ഥാന ആരോഗ്യ പ്ലാനിന്റെ പരിധി തീരും. ഇത്തരം സമയങ്ങളിലാണ് സൂപ്പർ ടോപ്പ്-അപ്പ് പ്ലാൻ സഹായിക്കുക. അതായത് സൂപ്പർ ടോപ്പ്-അപ്പ് പ്ലാൻ ഉണ്ടെങ്കിൽ ആ വർഷത്തിൽ തന്നെ നിങ്ങൾക്ക് മറ്റൊരു ക്ലെയിം കൂടെ നടത്താൻ കഴിയും.


English summary

കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന പരിരക്ഷ നേടാൻ ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നിങ്ങളെ എങ്ങനെ സഹായിക്കും? | these health insurance plans help to achieve higher coverage at lower premiums

these health insurance plans help to achieve higher coverage at lower premiums
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X