പുതുവർഷത്തിലെടുക്കുന്ന ഈ തീരുമാനങ്ങൾ നിങ്ങളെ സമ്പന്നരാക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവർഷത്തിൽ പലരും വ്യക്തിപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടാവാം, എന്നാൽ അവയിൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ ഉൾപ്പെടുത്തിയോയെന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ ശ്രദ്ധയോടെ എടുക്കുന്ന ഓരോ സാമ്പത്തിക തീരുമാനങ്ങളും ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷിക്കാൻ ഉതകുന്നവയാകും. അവയിൽ പ്രധാനമായും അനാവശ്യ ചെലവുകൾ കുറയ്‌ക്കാനുള്ളവയാവണം. നിങ്ങളുടെ ചെലവുകൾ ട്രാക്കുചെയ്തുകഴിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് അനാവശ്യ ചെലവുകൾ കുറയ്ക്കാൻ കഴിയൂ. അങ്ങനെയെങ്കിൽ പുതുവര്‍ഷത്തില്‍ എടുക്കേണ്ട അടിസ്ഥാന സാമ്പത്തിക തീരുമാനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

വ്യക്തിപരമായ ബജറ്റ് ആസൂത്രണം ചെയ്യുക
 

വ്യക്തിപരമായ ബജറ്റ് ആസൂത്രണം ചെയ്യുക

സാമ്പത്തിക ലക്ഷ്യങ്ങളുടെ ആദ്യപടിയായി വ്യക്തിപരമായ ബജറ്റ് ആസൂത്രണം ചെയ്യുക. സാമ്പത്തികരംഗത്ത് ഉയർന്നവരും മറ്റുള്ളവരെ ഉയർത്തിയവരും കൃത്യമായ സാമ്പത്തിക ആസൂത്രണമുള്ളവരാണ്. പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിമാസ, വാർഷിക ബജറ്റുകൾ തീരുമാനിക്കാൻ തുടങ്ങുക. നമ്മുടെ ഒരു മാസത്തെ വരുമാനം എത്രയാണെന്ന് കൃത്യമായി കണക്കാക്കി, ഇതിനനുസരിച്ച് വരവ് ചെലവ് കണക്കുകൾ ആസൂത്രണം ചെയ്യുക. ഇതിലൂടെ അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ കഴിയും. സാമ്പത്തിക നേട്ടം കൈവരിക്കാനുള്ള ഏറ്റവും മികച്ച മാർഗം അനാവശ്യ ചിലവുകൾ ഒഴിവാക്കുക എന്നതാണ്. ഇതിനർത്ഥം പിശുക്കി ജീവിക്കുക എന്നല്ല.

എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കുക

എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കുക

ജീവിതത്തിലെ ചില നിർണ്ണായക ഘട്ടങ്ങളിൽ വരുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ എമര്‍ജന്‍സി ഫണ്ട് കരുതി വെയ്‌ക്കേണ്ടത് അത്യാവശ്യമാണ്. 3 മുതൽ 6 മാസം വരെയുള്ള നിങ്ങളുടെ ശമ്പളം ഒരു എമര്‍ജന്‍സി ഫണ്ടായി സൂക്ഷിക്കാൻ ശ്രമിക്കുക. ചികിത്സചിലവ്, പ്രതീക്ഷിക്കാതെ ഉണ്ടാവുന്ന മറ്റ് ചെലവുകൾ എന്നിവ വരുമ്പോൾ കടം വാങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാൻ ഈ കരുതൽ ധനത്തിലൂടെ കഴിയും. നിങ്ങളുടെ മാസ വരുമാനത്തിൽ നിന്ന് നിശ്ചിത ശതമാനം ഇതിലേക്ക് മാറ്റുക.

സാധാരണ കരുതൽ ധനത്തിന്റെ ഉദ്ദേശം തന്നെ നമുക്ക് ആവശ്യം വരുമ്പോൾ എളുപ്പത്തിൽ ആക്‌സസ്സ് ചെയ്യാൻ കഴിയുന്ന തുക എന്നതാണെങ്കിലും, ഈ തുകയിൽ നിന്ന് റിട്ടേൺ ലഭിക്കുന്ന രീതിയിൽ നിക്ഷേപം നടത്തുന്നത് നല്ലതായിരിക്കും. അതിനായി നിങ്ങൾക്ക് സുരക്ഷിതവും എളുപ്പും പിൻവലിക്കാൻ കഴിയുന്നതുമായ വിവിധ നിക്ഷേപ സാധ്യതകൾ പരീക്ഷിക്കാവുന്നതാണ്.

2020ൽ സ്വർണ വില കൂടുമോ, കുറയുമോ? 2019ൽ കൂടിയത് 25 ശതമാനം

ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തുക

ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തുക

ഇൻഷൂറൻസ് പരിരക്ഷ നിങ്ങളെ പല നിർണ്ണായക ഘട്ടങ്ങളിലും സഹായിക്കുന്നതാണ്. വരുമാനദാതാവിന്റെ അഭാവത്തില്‍ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താന്‍ ടേം ഇന്‍ഷുറന്‍സുകൾ സഹായിക്കും. യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ (യുലിപ്‌സ്) അല്ലെങ്കിൽ പരമ്പരാഗത പ്ലാനുകൾ വാങ്ങുന്നത് ഒഴിവാക്കുക. ഇൻഷുറൻസിനെ നിക്ഷേപവുമായി കൂട്ടികലർത്താതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ആവശ്യമനുസരിച്ച് കുറഞ്ഞത് 10-15 ലക്ഷം വരെ വ്യക്തിഗത പ്ലാനോ ഫാമിലി ഫ്ലോട്ടറോ വാങ്ങുക.

അടച്ചുപൂട്ടുമോയെന്ന് സംശയം, എയർ ഇന്ത്യയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് പേടി

അത്യാവശ്യങ്ങൾക്ക് മാത്രം വായ്‌പകളെടുക്കുക

അത്യാവശ്യങ്ങൾക്ക് മാത്രം വായ്‌പകളെടുക്കുക

സാമ്പത്തിക ആരോഗ്യത്തിന് വായ്പകൾ അത്ര നല്ല കാര്യമല്ല. എന്നാൽ വലിയ നേട്ടങ്ങൾ വായ്‌പകളില്ലാതെ കൈവരിക്കുക എന്നത് എളുപ്പവുമല്ല. അതിനാൽ വളരെ അത്യാവശ്യങ്ങൾക്ക് വേണ്ടി മാത്രം വായ്‌പകളെടുക്കുക. എടുത്ത വായ്‌പകൾ കൃത്യമായും ശ്രദ്ധയോടും അടച്ചു തീർക്കാൻ ശ്രമിക്കുക. ഭവനവായ്പയൊഴികെയുള്ള മറ്റ് വായ്പകൾ എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക.

English summary

പുതുവർഷത്തിലെടുക്കുന്ന ഈ തീരുമാനങ്ങൾ നിങ്ങളെ സമ്പന്നരാക്കും | These New Year's resolutions will enrich you

These New Year's resolutions will enrich you
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X