ജോയിന്റ് അക്കൌണ്ടുകളെക്കുറിച്ച് ദമ്പതികൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ, ഗുണമോ ദോഷമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹിതരായ ദമ്പതികളിൽ ഭൂരിഭാഗവും ബാങ്ക് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ എന്നിവ പോലുള്ള സ്വത്തുക്കൾ രണ്ടു പേരുടെയും പേരിൽ സംയുക്തമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇത് ദമ്പതികളുടെ അക്കൗണ്ടുകളുടെ പ്രവർത്തനം എളുപ്പമാക്കുന്നു. സംയുക്ത നിക്ഷേപങ്ങളിൽ, രണ്ട് പങ്കാളികൾക്കും തുല്യ ഉടമസ്ഥാവകാശമുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സ്വത്തുക്കളുടെ സംയുക്ത ഉടമസ്ഥാവകാശത്തെക്കുറിച്ച് വിവാഹിതരായ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ..

അക്കൗണ്ട് തുറക്കൽ
 

അക്കൗണ്ട് തുറക്കൽ

ജോയിന്റ് ഉടമസ്ഥാവകാശത്തിലുള്ള അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷ പങ്കാളികൾ ഇരുവരും സംയുക്തമായി നടത്തുകയും പ്രവർത്തന രീതി ഫോമിൽ വ്യക്തമായി സൂചിപ്പിക്കുകയും വേണം. ഫോം രണ്ട് വ്യക്തികളും ഒപ്പിടുകയും അവരുടെ കെ‌വൈ‌സി രേഖകൾ ഫോമിനൊപ്പം സമർപ്പിക്കുകയും വേണം.

ഫിക്സഡ് ഡിപ്പോസിറ്റിന് ബെസ്റ്റ് ഈ അഞ്ച് ബാങ്കുകൾ തന്നെ; ഇപ്പോഴും പലിശ 8.5 ശതമാനം

പ്രവർത്തന രീതി

പ്രവർത്തന രീതി

ജോയിന്റ് അക്കൌണ്ടിൽ‌ നിങ്ങൾ‌ ഓപ്പറേഷൻ‌ മോഡ് ‘either or survivor' എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഇരു പങ്കാളികൾക്കും യഥേഷ്ടം ഇടപാട് നടത്താനും അക്കൌണ്ട് പ്രവർ‌ത്തിപ്പിക്കാനും കഴിയും. എന്നാൽ 'jointly' എന്ന മോഡ് ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഇടപാട് നടത്തുമ്പോൾ രണ്ട് അക്കൌണ്ട് ഉടമകളും ഒപ്പിടണം.

ഫിക്സ‍ഡ് ഡിപ്പോസിറ്റിന് നിങ്ങളുടെ ബാങ്കിൽ ലഭിക്കുമോ 8.95% പലിശ? നിക്ഷേപിക്കേണ്ടത് എവിടെ?

ഒരു പങ്കാളി മരിച്ചാൽ

ഒരു പങ്കാളി മരിച്ചാൽ

നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ അവകാശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നിലനിൽക്കുന്ന മറ്റ് പങ്കാളിയ്ക്ക് ആയിരിക്കും നിക്ഷേപത്തിൽ കൂടുതൽ അവകാശം. അവശേഷിക്കുന്ന പങ്കാളിയ്ക്ക് ഭർത്താവിന്റെയോ ഭാര്യയുടെയോ മരണശേഷം സ്വത്ത് സ്വന്തമായി തുടരാം. വിൽക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, നിലനിൽക്കുന്ന ജീവിതപങ്കാളി തന്റെ പങ്കാളിയുടെ മരണത്തെക്കുറിച്ച് ബാങ്കിനെ അറിയിക്കുകയും പങ്കാളിയുടെ മരണ സർട്ടിഫിക്കറ്റിന്റെ നോട്ടറീസ് പകർപ്പ്, എഫ്ഐആർ പകർപ്പ് (ചില സാഹചര്യങ്ങളിൽ), കെ‌വൈ‌സി രേഖകൾ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കുകയും വേണം.

നികുതി വശങ്ങൾ

നികുതി വശങ്ങൾ

ഇന്ത്യയിലെ ആദായനികുതി നിയമങ്ങൾ അനുസരിച്ച്, ജീവിതപങ്കാളിക്ക് നൽകുന്ന ഏതൊരു സമ്മാനവും നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കും. ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ സംയുക്ത നിക്ഷേപത്തിന് നികുതി ആനുകൂല്യം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതത് നികുതി റിട്ടേണുകളിൽ പ്രതിഫലിപ്പിക്കുന്നതിനായി, ഭവന വായ്പ തിരിച്ചടവിന് ആനുപാതികമായ ഉടമസ്ഥാവകാശം വിഭജിക്കുന്ന ഒരു ലളിതമായ കരാറിൽ ഏർപ്പെടേണ്ടി വന്നേക്കാം. ബാങ്ക് അക്കൗണ്ടുകൾക്കും സ്ഥിര നിക്ഷേപങ്ങൾക്കും ഇത് ബാധകമാണ്.

ബാങ്കുകൾക്ക് എതിരെ പരാതിപ്പെടണോ? റിസർവ് ബാങ്കിന് പരാതി നൽകേണ്ടത് ഇങ്ങനെ

English summary

ജോയിന്റ് അക്കൌണ്ടുകളെക്കുറിച്ച് ദമ്പതികൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ, ഗുണമോ ദോഷമോ?

The vast majority of married couples prefer to jointly invest in assets such as bank accounts, fixed deposits, shares, mutual funds and insurance policies. This makes it easy for couples accounts to function. Read in malayalam.
Story first published: Monday, December 23, 2019, 16:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X