ഈ സീസണിൽ സ്വർണം വാങ്ങാൻ ഓടുന്നവർ ശ്രദ്ധിക്കുക, നിങ്ങൾ തീർച്ചയായും അറിയേണ്ട 5 കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആളുകൾ സ്വർണം വാങ്ങാൻ കഴിഞ്ഞ ഒരു വർഷമായി കാത്തിരിക്കുന്ന സമയമാണ് ദീപാവലി, ധൻതേരസ് ദിവസങ്ങൾ. വാസ്തവത്തിൽ, സ്വർണ വില ഇതിനകം തന്നെ ഈ വർഷം വളരെയധികം ഉയർന്ന. വലിയ വില കൊടുത്തു വേണം നിലവിൽ സ്വർണം വാങ്ങാൻ. അതുകൊണ്ട് തന്നെ സ്വർണം വാങ്ങാൻ പ്ലാനുള്ളവർ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും കുറച്ച് കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഈ സീസണിൽ സ്വർണം വാങ്ങുന്നതിനുമുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ഇതാ..

 

ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വാങ്ങുക

ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വാങ്ങുക

ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളാണ് ഏറ്റവും സുരക്ഷിതമായ ആഭരണങ്ങൾ. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ മുദ്ര സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നു. 18 കാരറ്റ്, 22 കാരറ്റ്, 24 കാരറ്റ് എന്നിങ്ങനെ വിവിധതരം പരിശുദ്ധിയിൽ സ്വർണ്ണം ലഭിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളാണോ എന്ന് പരിശോധിച്ച ശേഷമായിരിക്കണം സ്വർണം വാങ്ങാൻ. അതുവഴി നിങ്ങൾക്ക് പരിശുദ്ധി ഉറപ്പാകും.

മേക്കിംഗ് ചാർജുകളിൽ വിലപേശുക

മേക്കിംഗ് ചാർജുകളിൽ വിലപേശുക

നിങ്ങൾ സ്വർണ്ണാഭരണങ്ങൾ വാങ്ങുകയാണെങ്കിൽ, മേക്കിംഗ് ചാർജുകൾ അറിയേണ്ടത് വളരെ പ്രധാനമാണ്. വില പേശാനും പണിക്കൂലി കുറയ്ക്കാനും ഇത് കൂടുതൽ ആവശ്യമാണ്. ഈ ചാർജുകൾ നിങ്ങളുടെ ജ്വല്ലറി ചെലവിന്റെ 30 ശതമാനം വരെ ആകാമെന്ന് ഓർമ്മിക്കുക. ഈ തുക കുറയ്ക്കാനായി വില പേശുന്നത് വളരെ പ്രധാനമാണ്.

ആര്‍ക്കും വേണ്ട സ്വര്‍ണാഭരണങ്ങള്‍... വില്‍പന ഇടിഞ്ഞത് 74 ശതമാനം; തീ വിലയില്‍ സ്വര്‍ണ വിപണി

സ്വർണ്ണ വില പരിശോധിക്കുക

സ്വർണ്ണ വില പരിശോധിക്കുക

സ്വർണ്ണ വില കുറയുമോ എന്ന് പ്രവചിക്കാൻ വളരെ പ്രയാസമാണ്. അതിനാൽ, വില എപ്പോൾ കുറയുമെന്ന് ഉറപ്പ് പറയാനാകില്ല. എന്നിരുന്നാലും, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് വില കുറയാനുള്ള സാധ്യതയുണ്ടോയെന്ന് കുറച്ച് ജ്വല്ലറികളിൽ അന്വേഷിക്കുക എന്നതാണ്. പൊതുവായി പറഞ്ഞാൽ വിലകൾ സ്റ്റാൻഡേർഡൈസ് ചെയ്യപ്പെടുമ്പോൾ, ചില വ്യതിയാനങ്ങൾ ഉണ്ടാകാം. വാങ്ങുന്നതിനുമുമ്പ് നിങ്ങളുടെ നഗരത്തിലെ സ്വർണ്ണ നിരക്ക് പരിശോധിക്കുക.

ബിൽ ചോദിക്കാൻ മറക്കരുത്

ബിൽ ചോദിക്കാൻ മറക്കരുത്

നിരവധി കാര്യങ്ങൾക്ക് ബിൽ ആവശ്യമാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം നിങ്ങൾ അതേ സ്വർണം ലാഭത്തിൽ വിൽക്കുകയാണെങ്കിൽ, മൂലധന നേട്ട നികുതി കണക്കാക്കാൻ വാങ്ങൽ വില അറിയാൻ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. ഇതിനുപുറമെ, സമീപ ഭാവിയിൽ സ്വർണത്തെ സംബന്ധിച്ച് ഒരു തർക്കം ഉണ്ടായാൽ ഈ ഇൻവോയ്സ് ഉപകാരപ്പെടും.

ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് സ്വർണ വില വീണ്ടും താഴേയ്ക്ക്, ഇന്നത്തെ വില അറിയാം

ഭാരം പരിശോധിക്കേണ്ടത് പ്രധാനം

ഭാരം പരിശോധിക്കേണ്ടത് പ്രധാനം

കല്ലുകളും മുത്തുകളും മറ്റും പതിച്ച ഇനങ്ങൾ ഉണ്ടെങ്കിൽ സ്വർണ്ണത്തിന്റെ ഭാരം പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. ജ്വല്ലറിയിൽ ആയിരിക്കുമ്പോൾ തന്നെ ഭാരം കൃത്യമായി പരിശോധിച്ച് ഉറപ്പിക്കുക. കാരണം പലചരക്ക് സാധനങ്ങൾ വാങ്ങുന്നത് പോലെയല്ല സ്വർണം. വളരെ ഉയർന്ന വില കൊടുത്ത് വാങ്ങുന്ന വസ്തുവായതിനാൽ നിങ്ങൾ വേണ്ടത്ര ഗവേഷണം നടത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രം വാങ്ങുക.

കാശുണ്ടാക്കാൻ പുതിയ വഴി; ഓഹരികൾക്കോ എഫ്ഡിയ്ക്കോ അല്ല, ഇപ്പോൾ ഡിമാൻഡ് ഇ-ഗോൾഡിന്

English summary

Those Who Are Running To Buy Gold This Season, 5 Things You Definitely Need To Know | ഈ സീസണിൽ സ്വർണം വാങ്ങാൻ ഓടുന്നവർ ശ്രദ്ധിക്കുക, നിങ്ങൾ തീർച്ചയായും അറിയേണ്ട 5 കാര്യങ്ങൾ

Here are 5 things you need to look out for before buying gold this season. Read in malayalam.
Story first published: Friday, October 30, 2020, 8:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X