ഇന്ത്യയിലെ അഞ്ച് മികച്ച സൌജന്യ ഡീമാറ്റ് അക്കൗണ്ടുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരികളും സെക്യൂരിറ്റികളും വ്യാപാരം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾക്ക് ഒരു ഡീമാറ്റ് അക്കൌണ്ട് ഉണ്ടായിരിക്കണം. നിക്ഷേപകർക്ക് ഓഹരികളും സെക്യൂരിറ്റികളും സുരക്ഷിതവും എളുപ്പവും സൌകര്യപ്രദവുമായ രൂപത്തിൽ സൂക്ഷിക്കാൻ ഇത് സഹായിക്കും. 'ഡീമാറ്റ്' എന്ന പദം ഡീമെറ്റീരിയലൈസേഷൻ അക്കൗണ്ട് എന്നതിന്റെ ചുരുക്കമാണ്. എന്നാൽ ഒരു ഡീമാറ്റ് അക്കൌണ്ട് കൈവശം വയ്ക്കുന്നതിന് അക്കൌണ്ടിനൊപ്പം വരുന്ന ചില ചാർജുകൾ വഹിക്കേണ്ടതുണ്ട്. അതിൽ ഓപ്പണിംഗ് ചാർജുകൾ, സുരക്ഷാ ചാർജുകൾ അല്ലെങ്കിൽ കസ്റ്റോഡിയൻ ഫീസ്, വാർഷിക അറ്റകുറ്റപ്പണി ചാർജുകൾ, ഇടപാട് ചാർജുകൾ എന്നിവയും ഉൾപ്പെടുന്നു. എന്നാൽ ഇന്ത്യയിലെ അഞ്ച് മികച്ച സൌജന്യ ഡീമാറ്റ് അക്കൗണ്ടുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

മോട്ടിലാൽ ഓസ്വാൾ ഫ്രീ ഡിമാറ്റ് അക്കൗണ്ട്
 

മോട്ടിലാൽ ഓസ്വാൾ ഫ്രീ ഡിമാറ്റ് അക്കൗണ്ട്

മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് പുറത്തിറക്കിയ ഈ ഡീമാറ്റ് അക്കൗണ്ട് വൈവിധ്യമാർന്ന ധനകാര്യ സേവന സ്ഥാപനങ്ങളിൽ ഒന്നാണ്. ഇത് ഉപയോക്താക്കൾക്ക് നിരവധി സാമ്പത്തിക ഉൽ‌പ്പന്നങ്ങളും സേവനങ്ങളും നൽകുന്നു. മോത്തിലാൽ ഓസ്വാളും റാംദിയോ അഗർവാളും ചേർന്നാണ് 1987 ൽ ബ്രോക്കറേജ് ഹൌസായി കമ്പനി ആരംഭിച്ചത്.

ഫെഡ് നെറ്റ് വഴി ഇനിമുതല്‍ ഡിജിറ്റല്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാം, പുതിയ ആശയവുമായി ഫഡറല്‍ ബാങ്ക്

എയ്ഞ്ചൽ ബ്രോക്കിംഗ് ഫ്രീ ഡിമാറ്റ് അക്കൗണ്ട്

എയ്ഞ്ചൽ ബ്രോക്കിംഗ് ഫ്രീ ഡിമാറ്റ് അക്കൗണ്ട്

1987 മുതൽ വ്യവസായത്തിൽ നിലവിലുള്ള ഏറ്റവും പഴയ ബ്രോക്കറേജ് ഹൌസുകളിൽ ഒന്നാണ് ഏഞ്ചൽ ബ്രോക്കിംഗ്. ഡീമാറ്റിനും ട്രേഡിംഗ് അക്കൗണ്ടിനും ഏറ്റവും കൂടുതൽ അറിയപ്പെടുന്ന സ്ഥാപനമാണിത്. ഇക്വിറ്റി ഡെലിവറികൾക്ക് ചാർജോ ഫീസോ ഈടാക്കില്ല. പേപ്പർ‌ലെസായി ഡീമാറ്റ് അക്കൌണ്ട് തുറക്കുന്ന പ്രക്രിയ കമ്പനി സ്വീകരിക്കുന്നതിനാൽ നിക്ഷേപകർക്ക് 100% ഡിജിറ്റൽ അക്കൌണ്ട് തുറക്കാൻ കഴിയും.

5Paisa.com ഫ്രീ ഡിമാറ്റ് അക്കൗണ്ട്

5Paisa.com ഫ്രീ ഡിമാറ്റ് അക്കൗണ്ട്

ബി‌എസ്ഇയിലും എൻ‌എസ്‌ഇയിലും അംഗമായ 5Paisa.com ഡെറിവേറ്റീവ് ബ്രോക്കർമാരിൽ ഒരാളാണ്. സ്റ്റോക്കുകൾ, കറൻസി എന്നിവ ഉൾപ്പെടുന്ന നിരവധി സെഗ്‌മെന്റുകളിൽ നിക്ഷേപ, വ്യാപാര സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ്. റീട്ടെയിൽ ബ്രോക്കിംഗ് വ്യവസായത്തിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന മാതൃ കമ്പനിയായ ഐ‌ഐ‌എഫ്‌എല്ലിന്റെ നൂതന സാങ്കേതികവിദ്യയും അനുഭവങ്ങളും കമ്പനിയെ പിന്തുണയ്ക്കുന്നു.

പ്രായപൂർത്തിയാകാത്തവരുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?

അപ്‌സ്റ്റോക്സ് ഫ്രീ ഡിമാറ്റ് അക്കൗണ്ട്

അപ്‌സ്റ്റോക്സ് ഫ്രീ ഡിമാറ്റ് അക്കൗണ്ട്

കറൻസി, ചരക്കുകൾ, ഇക്വിറ്റികൾ, ഫ്യൂച്ചറുകൾ, ഓപ്ഷനുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ വ്യാപാരം നൽകുന്ന രാജ്യത്തെ കുറഞ്ഞ ചെലവിലുള്ള ബ്രോക്കിംഗ് സ്ഥാപനങ്ങളിലൊന്നാണ് അപ്‌സ്റ്റോക്സ് ഫ്രീ ഡിമാറ്റ് അക്കൗണ്ട്. രത്തൻ ടാറ്റ, ജി‌വി‌കെ ഡേവിക്സ്, കലാരി ക്യാപിറ്റൽ എന്നിവ ഉൾപ്പെടുന്ന ഒരു കൂട്ടം നിക്ഷേപകരുടെ പിന്തുണയാണ് അപ്‌സ്റ്റോക്സിനുള്ളത്.

ഓഹരികള്‍ വാങ്ങാനും വിൽക്കാനും ഡീമാറ്റ് അക്കൗണ്ട്; വിശദമായി അറിയാം

സീറോദ ഡീമാറ്റ് അക്കൗണ്ട്

സീറോദ ഡീമാറ്റ് അക്കൗണ്ട്

2010 ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ സീറോദ ഡീമാറ്റ് അക്കൗണ്ട് വ്യാപാരികൾക്കും നിക്ഷേപകർക്കും നൽകുന്ന സൌജന്യ ഡീമാറ്റ് അക്കൗണ്ടാണ്. സീറോ, റോദ എന്നീ രണ്ട് പദങ്ങളുടെ സംയോജനമാണ് ‘സീറോദ'.

ഇക്വിറ്റി ഡെലിവറി ട്രേഡുകൾ സൌജന്യമാണ്. യാതൊരു ചാർജുകളും ഈടാക്കില്ല.

English summary

Top 5 Free Demat Accounts in India | ഇന്ത്യയിലെ അഞ്ച് മികച്ച സൌജന്യ ഡീമാറ്റ് അക്കൗണ്ടുകൾ

Let's take a look at the top five free demat accounts in India. Read in malayalam. Read in malayalam.
Story first published: Sunday, August 2, 2020, 17:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X