രൂപ വീഴുന്നു, ഡോളര്‍ കരുത്താര്‍ജിക്കുന്നു; തല്ലും തലോടലും നേടുന്ന 12 കമ്പനികളും ഓഹരികളും ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ഡോളറിനെതിരായ വിനിമയത്തില്‍ ഇന്ത്യന്‍ രൂപ തിരിച്ചടി നേരിടുകയാണ്. ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലാണ് രൂപയുടെ വിനിമയ നിരക്ക് തുടരുന്നത്. ആഗോള, ആഭ്യന്തര ഘടകങ്ങളാണ് രൂപയെ ദുര്‍ബലമാക്കുന്നത്. കിഴക്കന്‍ യൂറോപ്പിലെ റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തില്‍ അയവില്ലാത്തതും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതും അതിന്റെ പ്രതിഫലനമെന്നോണം വിലക്കയറ്റവും തുടര്‍ന്നു നേരിടുന്ന പണപ്പെരുപ്പ ഭീഷണിയെ ചെറുക്കാനുള്ള അടിസ്ഥാന പലിശ നിരക്കിലെ വര്‍ധന ഡോളറിനെ ശക്തമാക്കുന്നു. ഇതിനോടൊപ്പം ആഭ്യന്തര വിപണിയിലെ വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) സുരക്ഷിത സങ്കേതമെന്ന നിലയില്‍ ഡോളറിനെ കണക്കാക്കുന്നതും ഇന്ത്യന്‍ നാണ്യത്തെ ദുര്‍ബലമാക്കുന്നു.

 

ദുര്‍ബലമായ രൂപ

സ്വാഭാവികമായും ദുര്‍ബലമായ രൂപ ആഭ്യന്തര ഓഹരി വിപണിയ്ക്കും കടപ്പത്ര വിപണിയ്ക്കും അനുകൂല ഘടകമല്ല. കാരണം ഡോളര്‍ ശക്തമാകുമ്പോള്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ധന ആസ്തികളിലെ വിഹിതം കുറയ്ക്കാനുള്ള പ്രവണതയേറും. കൂടാതെ ഡോളര്‍ മുഖേന വ്യാപാരം നടക്കുന്ന ചില കമ്മോഡിറ്റികള്‍ ഇന്ത്യ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുമുണ്ട്. ഉദാഹരണത്തിന് രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80-85 ശതമാനത്തോളവും ഇറക്കുമതി ചെയ്യുകയാണ്.

ദുര്‍ബലമായ രൂപ വ്യാപാര മിച്ചത്തിലേക്കും (Current Account Deficit) ഇറക്കുമതി പണപ്പെരുപ്പത്തിലേക്കും നയിക്കും. അതായത്, ഡോളര്‍ കരുത്താര്‍ജിക്കുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കും. പണപ്പെരുപ്പം ഉയരുന്നത് എല്ലാവിധ വിപണികളേയും പ്രതികൂലമായി ബാധിക്കും. സമാനമായി രൂപ ദുര്‍ബലമായി തുടരുന്നിടത്തോളം വിദേശ നിക്ഷേപകരുടെ (FII) വില്‍പനയും തുടര്‍ന്നേക്കാം.

അവസരവും

അതേസമയം ദുര്‍ബലമാകുന്ന രൂപ ചില മേഖലകളില്‍ അവസരവും തുറന്നിടുന്നുണ്ട്. പ്രധാനമായും ഐടി പോലെയുള്ള കയറ്റുമതി അധിഷ്ഠിത മേഖലകള്‍ക്ക് അനുകൂല ഘടകമാണ്. കാരണം കയറ്റുമതിക്കുള്ള പ്രതിഫലം ഡോളറില്‍ ലഭിക്കുന്നതു കൊണ്ട് വരുമാനവും വര്‍ധിക്കും. എന്തായാലും ഡോളറിനെതിരായ രൂപയുടെ മൂല്യശോഷണത്തെ ഭൂരിഭാഗം വിപണി വിദഗ്ധരും താത്കാലിക പ്രതിഭാസമായാണ് നോക്കിക്കാണുന്നത്. അതിനാല്‍ പ്രത്യാഘാതം ഹ്രസ്വകാലയളവിലെ ഉണ്ടാകുകയുള്ളൂ എന്നും ദീര്‍ഘകാലയളവില്‍ രൂപയുടെ മൂല്യ ശോഷണത്തിന്റെ പ്രത്യാഘാതം അവഗണിക്കാവുന്നതേയുള്ളൂ എന്നും വിപണി നിരീക്ഷകര്‍ സൂചിപ്പിച്ചു.

Also Read: 'ട്രെയിലറാണ്' കഴിഞ്ഞത്, ക്ലൈമാക്‌സ് വരുന്നതേയുള്ളൂ! നിഫ്റ്റി 14,500-ലേക്ക് വീഴാമെന്ന് ജെഫറീസ്

ദീര്‍ഘകാല വിദേശ

''രൂപയില്‍ ക്രമാനുഗതമായാണ് മൂല്യശോഷണം സംഭവിക്കുന്നതെങ്കില്‍ വിപണിയില്‍ നേരിട്ടുള്ള പ്രത്യാഘാതം താരതമ്യേന കുറവായിരിക്കും. ഇതിനോടകം ഭേദപ്പെട്ട തിരുത്തല്‍ നേരിട്ടതിനാല്‍ രൂപയും ധനവിപണിയും ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. അതിനാല്‍ നിലവിലെ സാഹചര്യം ദീര്‍ഘകാല വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്ക് മടങ്ങിവരാനുള്ള അനുകൂല സാഹചര്യവും നല്‍കുന്നുണ്ട്'' എന്നും ഫ്യൂച്ചര്‍ ജനറാലി ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് ഇന്‍വസ്റ്റ്‌മെന്റ് ഓഫീസര്‍ നീരജ് കുമാര്‍ അഭിപ്രായപ്പെട്ടു.

Also Read: മാസം 1,411 രൂപ മുടക്കിയാല്‍ 35 ലക്ഷം കൈപ്പിടിയിലാക്കാം; യാതൊരു റിസ്‌കുമില്ല; നോക്കുന്നോ?

നേട്ടം കോട്ടം

നേട്ടം കോട്ടം

ഡോളര്‍ ശക്തമാകുകയും രൂപ ദുര്‍ബലമാകുകയും ചെയ്യുമ്പോള്‍ ഐടി, ഫാര്‍മ പോലെ കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് അനുകൂല ഘടകമാണ്. ഒരു പരിധി വരെ കയറ്റുമതിയുള്ള മെറ്റല്‍ ഓഹരികള്‍ക്കും ബാങ്കിംഗ് ഓഹരികള്‍ക്കും ഡോളര്‍ ശക്തമാകുന്നത് ഗുണകരമാണ്. അതേസമയം, അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഓയില്‍, ഗ്യാസ്, എഫ്എംസിജി, ഇവിടെ ഫ്രാഞ്ചൈസി നടത്തുന്നതിന് വിദേശ കമ്പനികള്‍ക്ക് റോയല്‍റ്റി ഫീസ് കൊടുക്കേണ്ടവര്‍ക്കും രൂപ ദുര്‍ബലമാകുന്നത് തിരിച്ചടിയാകും. സമാനമായി കെമിക്കല്‍, മെറ്റല്‍, ഓട്ടോമൊബൈല്‍ വിഭാഗം ഓഹരികള്‍ക്കും ഡോളര്‍ ശക്തമാകുന്നത് പ്രതികൂല ഘടകമാണ്.

അനലിസ്റ്റുകള്‍ നിര്‍ദേശിച്ചവ

അനലിസ്റ്റുകള്‍ നിര്‍ദേശിച്ചവ

  • രൂപ ദുര്‍ബലമാകുമ്പോള്‍ ഗുണം ലഭിക്കുന്ന കമ്പനികള്‍- ടിസിഎസ്, രാജേഷ് എക്‌സ്‌പോര്‍ട്ട്‌സ്, ഭാരത് ഫോര്‍ജ്, നാല്‍കോ, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, വിപ്രോ, ഇന്‍ഫോസിസ്.
  • രൂപ ശക്തി പ്രാപിക്കുമ്പോള്‍ ഗുണം ലഭിക്കുന്ന കമ്പനികള്‍- പേജ് ഇന്‍ഡസ്ട്രീസ്, ജൂബിലന്റ് ഫുഡ്‌സ് (രണ്ടു കമ്പനികള്‍ക്കും റോയല്‍റ്റി ബാധ്യത), അദാനി വില്‍മര്‍ (ഭക്ഷ്യ എണ്ണ), റിലയന്‍സ് ഇന്‍ഡസ്ട്രീസ് (പെട്രോളിയം ഉത്പന്നങ്ങള്‍).

Also Read: മികച്ച പാദഫലം; ഓഹരിയുടമകള്‍ക്ക് 275 രൂപ വീതം ഡിവിഡന്റ് പ്രഖ്യാപിച്ച് ഫാര്‍മ കമ്പനി; കൈവശമുണ്ടോ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

US Dollar Appreciation: Weak Rupee Impact And Benefits On Indian Economy And 13 Stocks To Watch

US Dollar Appreciation: Weak Rupee Impact And Benefits On Indian Economy And 13 Stocks To Watch
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X