ബെഞ്ചമിന്‍ ഗ്രഹാം സൂത്രവാക്യം ചൂണ്ടിക്കാട്ടിയ 6 ഓഹരികള്‍ ഇതാ; ബെയര്‍ മാര്‍ക്കറ്റില്‍ പരീക്ഷിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഖ്യാത നിക്ഷേപകനും കൊളംബിയ യൂണീവേഴ്‌സിറ്റിയിലെ അധ്യാപകനുമായിരുന്ന ബെഞ്ചമിന്‍ ഗ്രഹാമിനെ 'വാല്യൂ ഇന്‍വസ്റ്റി'ങ്ങിന്റെ പിതാവെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 'സെക്യൂരിറ്റി അനാലിസിസ്', 'ഇന്റലിജന്റ്‌സ് ഇന്‍വെസ്റ്റര്‍' എന്നിങ്ങനെ അദ്ദേഹം രചിച്ച പുസ്തകങ്ങള്‍ നിക്ഷേപ ലോകത്തെ മൗലിക ഗ്രന്ഥങ്ങളായി കണക്കാക്കപ്പെടുന്നത്.

 

ബെഞ്ചമിന്‍ ഗ്രഹാം

ഈ രണ്ട് ഗ്രന്ഥങ്ങളിലൂടെ ബെഞ്ചമിന്‍ ഗ്രഹാം മുന്നോട്ടുവെച്ച സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് താഴെ കൊടുത്തിരിക്കുന്ന ഓഹരികളെ തെരഞ്ഞെടുത്തിരിക്കുന്നത്. വരുമാനവും വിലയും തമ്മിലുള്ള അനുപാതവും (PE Ratio) ഓഹരിയുടെ അറ്റമൂല്യവും വിലയിരുത്തിയാല്‍ ഈ ഓഹരികള്‍ വിലക്കുറവിലാണെന്ന് കാണാം. കമ്പനികള്‍ സാമ്പത്തിക സ്ഥിരതയുടെ സൂചനയും നല്‍കുന്നു. അതിനാല്‍ ഇത്തരം ഓഹരികള്‍ വിപണിയിലെ തിരിച്ചടികളുടെ കാലത്ത് (ബെയര്‍ മാര്‍ക്കറ്റ്) ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്താനാകും.

Also Read: മറ്റ് ഓഹരികള്‍ തകര്‍ന്നടിയുമ്പോഴും ഈ മള്‍ട്ടിബാഗര്‍ ഒരാഴ്ചയായി അപ്പര്‍ സര്‍ക്യൂട്ടില്‍! ഇനിയെന്ത്?

കല്യാണി സ്റ്റീല്‍സ്

കല്യാണി സ്റ്റീല്‍സ്

സ്റ്റീല്‍, ഇരുമ്പ് ഉത്പന്നങ്ങളുടെ നിര്‍മാണവും വില്‍പനയിലുമാണ് കല്യാണി സ്റ്റീല്‍സ് (BSE: 500235, NSE: KSL) ശ്രദ്ധയൂന്നീയിരിക്കുന്നത്. നികുതിക്ക് മുമ്പുള്ള കമ്പനിയുടെ ലാഭത്തിന്റെ മാര്‍ജിന്‍ 19 ശതമാനം എന്നത് മികച്ച നിരക്കാണ്. ഓഹരിയിന്മേലുള്ള ആദായം (ROE) 17 ശതമാനം നിരക്കിലുള്ളതും ശ്രദ്ധേയമാണ്. നിലവില്‍ കമ്പനിയുടെ കടം-ഓഹരി അനുപാതം 14 ശതമാനമാണ്. ഇത് ശക്തമായ ബാലന്‍സ് ഷീറ്റിനെ സൂചിപ്പിക്കുന്നു.

ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കല്യാണി സ്റ്റീല്‍സ് ഓഹരികള്‍ പ്രധാനപ്പെട്ട മൂവിങ് ആവറേജുകള്‍ക്ക് താഴെയാണ് തുടരുന്നത്. അതിനാല്‍ ഈ നിലവാരങ്ങള്‍ മറികടന്നാലെ ഓഹരിയില്‍ കുതിപ്പ് ദൃശ്യമാകുകയുള്ളൂ. അതേസമയം ഇന്ന് ഓഹരികള്‍ 302 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

ഏഷ്യന്‍ ഗ്രാനിറ്റോ ഇന്ത്യ

ഏഷ്യന്‍ ഗ്രാനിറ്റോ ഇന്ത്യ

ഇന്ത്യയിലെ മുന്‍നിര സെറാമിക് കമ്പനികളിലൊന്നാണ് ഏഷ്യന്‍ ഗ്രാനിറ്റോ ഇന്ത്യ ലിമിറ്റഡ് (BSE: 532888, NSE: ASIANTILES). കമ്പനിയുടെ വരുമാന വളര്‍ച്ച 5 ശതമാനം എന്നത് അത്ര ആകര്‍ഷകമല്ല. നികുതിക്ക് മുന്നെയുള്ള ലാഭം 6 ശതാമനം എന്നത് അംഗീകരിക്കാം. ഓഹരിയിന്മേലുള്ള ആദായം 9 ശതമാനം നിരക്കിലെന്നത് ഭേദപ്പെട്ട നിലവാരത്തിലാണ്. എങ്കിലും മെച്ചപ്പെടുത്തേണ്ടതുണ്ട്. കട- ഓഹരി അനുപാതം 18 ശതമാനം എന്നതും തൃപ്തികരമാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് 'ആരോഗ്യകരമായ' ബാലന്‍സ്ഷീറ്റ് ഉണ്ടെന്നാണ്.

അതേസമയം ഓഹരി പ്രധാന മൂവിങ് ആവറേജുകള്‍ താഴെയാണ് തുടരുന്നത്. ടെക്‌നിക്കല്‍ അനാലിസിസില്‍ ചില ഘടകങ്ങള്‍ പുറകിലാണെങ്കിലും ഏഷ്യന്‍ ഗ്രാനിറ്റോ ഇന്ത്യയുടെ സാമ്പത്തിക പ്രകടനം ശ്രദ്ധേയാമാണ്. നിലവില്‍ 60.5 രൂപയിലാണ് ഓഹരി നില്‍ക്കുന്നത്.

പവര്‍ ഫിനാന്‍സ്

പവര്‍ ഫിനാന്‍സ്

ഊര്‍ജ മേഖലയില്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കു വേണ്ട ധനസഹായം നല്‍കുന്ന നിര്‍ണായ പ്രാധാന്യമുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ (BSE: 532810, NSE: PFC). കമ്പനിയുടെ വാര്‍ഷിക വരുമാന വളര്‍ച്ച 15 ശതമാനവും പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 28 ശതമാനത്തിലുമാണ്. ഇവ രണ്ടും മികച്ച നിലവാരമാണ് പുലര്‍ത്തുന്നത്.

ടെക്‌നിക്കല്‍ വീക്ഷണകോണില്‍ ഓഹരി, പ്രധാനപ്പെട്ട മൂവിങ് ആവറേജുകള്‍ക്ക് താഴെയാണ് തുടരുന്നത്. ഈ നിലവാരം ഭേദിച്ചാല്‍ മാത്രമേ മികച്ച നേട്ടം കൈവരിക്കാം. ടെക്‌നിക്കല്‍ സൂചകങ്ങള്‍ മെച്ചപ്പെടാനുണ്ടെങ്കിലും പവര്‍ ഫിനാന്‍സിന്റെ സാമ്പത്തിക പ്രകടനം മികച്ചതാണ്. ഇന്ന് രാവിലെ 108 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

Also Read: 'ട്രെയിലറാണ്' കഴിഞ്ഞത്, ക്ലൈമാക്‌സ് വരുന്നതേയുള്ളൂ! നിഫ്റ്റി 14,500-ലേക്ക് വീഴാമെന്ന് ജെഫറീസ്

ആര്‍ഇസി

ആര്‍ഇസി

ഊര്‍ജ മേഖലയിലെ ഉത്പാദനം മുതല്‍ വിതരണം വരെ എല്ലാവിധ പദ്ധതികള്‍ക്കും വേണ്ട ധനസഹായം നല്‍കുകയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആര്‍ഇസി (BSE: 532955, NSE: RECLTD) നിര്‍വഹിക്കുന്നത്. വാര്‍ഷിക വരുമാന വളര്‍ച്ച 19 ശതമാനവും നികുതിക്ക് മുമ്പുള്ള ലാഭത്തിന്റെ മാര്‍ജിന്‍ 30 ശതമാനം എന്നതും മികച്ച നിലവാരമാണ് കാണിക്കുന്നത്.

ടെക്‌നിക്കല്‍ സൂചകങ്ങളാല്‍ വിലയിരുത്തിയാല്‍ ഓഹരി പ്രധാനപ്പെട്ട മൂവിങ് ആവറേജുകള്‍ക്ക് താഴെയാണ് നില്‍ക്കുന്നത്. ഈ മൂവിങ് ആവറേജ് നിലവാരങ്ങള്‍ മറികടന്നാലെ ഓഹരിക്ക് മുന്നോട്ട് കുതിക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ 116 രൂപ നിലവാരത്തിലാണ് ആര്‍ഇസി ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

Also Read: രൂപ വീഴുന്നു, ഡോളര്‍ കരുത്താര്‍ജിക്കുന്നു; തല്ലും തലോടലും നേടുന്ന 12 കമ്പനികളും ഓഹരികളും ഇതാ

വിന്ധ്യ ടെിലിലിങ്ക്‌സ്

വിന്ധ്യ ടെിലിലിങ്ക്‌സ്

ടെലികോം ആശയവിനിമയ മേഖലയിലേക്ക് വേണ്ട വിവിധതരം കേബിളുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് വിന്ധ്യ ടെലിലിങ്ക്‌സ് (BSE: 517015, NSE: VINDHYATEL). വരുമാനത്തില്‍ 18 ശതമാനം ഇടിവാണ് കാണിക്കുന്നത്. മെച്ചപ്പെടുത്തേണ്ടതുണ്ട്. പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ 11 ശതമാനം ആരോഗ്യകരമായ നിലവാരമാണ്. ഓഹരിയിന്മേലുള്ള വരുമാനം 9 ശതമാനം എന്നത് തൃപ്തികരമാണ്. എങ്കിലും മെച്ചപ്പെടാനുണ്ട്. കട- ഓഹരി അനുപാതം 8 ശതമാനത്തിലാണ് എന്നതും കമ്പനിയുടെ ബാലന്‍സ്ഷീറ്റിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു.

ടെക്‌നിക്കല്‍ സൂചകങ്ങളുടെ വിലയിരുത്തലില്‍ ഓഹരി പ്രധാന മൂവിങ് ആവറേജുകള്‍ക്ക് താഴെയാണ്. ഈ നിലവാരങ്ങള്‍ മറികടന്നാലെ മുന്നോട്ട് കുതിക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ 966 രൂപ നിലവാരത്തിലാണ് വിന്ധ്യ ടെലിലിങ്ക്‌സ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

ഹഡ്‌കോ

ഹഡ്‌കോ

രാജ്യത്തെ നഗര കേന്ദ്രീകൃത വികസനത്തിനും ഭവന പദ്ധതികള്‍ക്കും വേണ്ട ധനസഹായം നല്‍കുന്നതിലാണ് ഹൗസിങ് & അര്‍ബന്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ അഥവാ ഹഡ്‌കോ (BSE: 540530, NSE: HUDCO) ശ്രദ്ധയൂന്നീയിരിക്കുന്നത്. കമ്പനിയുടെ വാര്‍ഷിക വരുമാനം 4 ശതമാനം ഇടിഞ്ഞു. മെച്ചപ്പെടാനുണ്ട്. പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 31 ശതമാനമാണ്. വളരെ മികച്ച നിലവാരമാണിത്. ഓഹരിയിന്മേലുള്ള ആദായം 11 ശതമാനവും മികച്ചതാണ്.

അതേസമയം ഓഹരിയുടെ ടെക്‌നിക്കല്‍ സൂചകങ്ങള്‍ അനുകൂലമായിട്ടില്ല. പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരം മറികടന്നാല്‍ കുതിക്കാം. നിലവില്‍ 32.90 രൂപ നിലവാരത്തിലാണ് ഹഡ്‌കോ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Value Investing In Bear Market: Using Benjamin Graham's Formula Find These 6 Stocks Includes PFC REC

Value Investing In Bear Market: Using Benjamin Graham's Formula Find These 6 Stocks Includes PFC REC
Story first published: Thursday, May 19, 2022, 16:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X