വിപണിയിലെ തിരിച്ചടി 'അവസരമാക്കാം'; ഇപ്പോള്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന സെക്ടറുകള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതാനും നാളുകളായി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ആഭ്യന്തര, ആഗോള ഘടകങ്ങള്‍ കാരണം സംജാതമായ ചാഞ്ചാട്ടം കാരണം ഓഹരികളും തിരിച്ചടി നേരിടുകയാണ്. തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയ നിരവധി ഓഹരികളുണ്ട്. ഇത്തരത്തില്‍ ലഭ്യമായ മൂല്യമേറിയ ഓഹരികളെ സ്വന്തമാക്കാന്‍ നിരവധി നിക്ഷേപകര്‍ നിലവിലെ തിരിച്ചടിയെ അവസരമായും കാണുന്നുണ്ട്. ഇങ്ങനെ പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കാനും പുതുക്കിപ്പണിയാനും ശ്രമിക്കുമ്പോള്‍ ഓഹരി വിഭാഗങ്ങളുടെ വിന്യാസമാണ് (Sectoral Allocation) ഏറ്റവും പ്രധാനമെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

യെസ് സെക്യൂരിറ്റീസ്

അന്തര്‍ലീന മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കുറവില്‍ ലഭ്യമായ ഓഹരികളെ തേടുന്നവര്‍ക്ക് ക്ലീന്‍ എനര്‍ജി മേഖലയില്‍ (Clean Energy) നിക്ഷേപമിറക്കാം. വൈദ്യുതി വാഹനങ്ങള്‍, അവയുടെ ഘടകോപകരണങ്ങള്‍, പരിസ്ഥിതി സൗഹൃദ ഊര്‍ജ പരിവര്‍ത്തനം വിഭാഗങ്ങളൊക്കെ ക്ലീന്‍ എനര്‍ജി മേഖലയില്‍ ഉള്‍പ്പെടുന്നവയാണ്. ഇതിനോടൊപ്പം സമ്പദ്ഘടനയുടെ അടുത്തഘട്ടം വളര്‍ച്ചയുടെ പ്രയോജനം മുതലാക്കാന്‍ കിട്ടാക്കടം കുറവുള്ളതും ശക്തമായ ബാലന്‍സ് ഷീറ്റുള്ളതും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതുമായ ബാങ്ക് ഓഹരികളെ തെരഞ്ഞെടുക്കാം. അതുപോലെ സ്‌പെഷ്യാല്‍റ്റി കെമിക്കല്‍, ടെക്‌സ്റ്റൈല്‍ മേഖല (വികസിത രാജ്യങ്ങളുടെ ചൈന+ നയം കാരണം), അടിസ്ഥാന സൗകര്യ വികസനത്തില്‍ ഉണര്‍വുള്ളതിനാല്‍ നിര്‍മാണ സാമഗ്രികള്‍, പൈപ്പുകള്‍ എന്നിവയും പരിഗണിക്കാമെന്നും യെസ് സെക്യൂരിറ്റീസ് വ്യക്തമാക്കി.

റേലിഗേര്‍ ബ്രോക്കിങ്

ഇതുവരെ നിരവധി പ്രതികൂല ഘടകങ്ങളാല്‍ പിന്നാക്കം നിന്നിരുന്ന വാഹന വ്യവസായ മേഖല വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നുവെന്ന് റെലിഗേര്‍ ബ്രോക്കിങ് സൂചിപ്പിച്ചു. അടുത്തിടെ കിട്ടാക്കടം കുറയുന്നതും മികച്ച ലാഭക്ഷമതയും പ്രകടിപ്പിക്കുന്ന ബാങ്കിംഗ് മേഖലയെ ശ്രദ്ധേയമാക്കുന്നു. അടിസ്ഥാന സൗകര്യ വികസനവും ഭവന മേഖലയിലെ ഉണര്‍വിന്റെയും പശ്ചാത്തലത്തില്‍ മികച്ച വളര്‍ച്ചാ സാധ്യത തെളിയുന്ന സിമന്റ് വിഭാഗം ഓഹരികളും നിക്ഷേപത്തിന് പരിഗണിക്കാം.

Also Read: ലിസ്റ്റിങ്ങിന് ശേഷമുള്ള വമ്പന്‍ കുതിപ്പ്; 19% മുന്നേറിയ സൊമാറ്റോയുടെ തലവര തെളിഞ്ഞോ! ഇനി വാങ്ങാമോ?Also Read: ലിസ്റ്റിങ്ങിന് ശേഷമുള്ള വമ്പന്‍ കുതിപ്പ്; 19% മുന്നേറിയ സൊമാറ്റോയുടെ തലവര തെളിഞ്ഞോ! ഇനി വാങ്ങാമോ?

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് വിപണിയിലെ തിരുത്തല്‍ ഘട്ടങ്ങളില്‍ മികച്ച ഓഹരികളെ കണ്ടെത്തി സ്വന്തമാക്കാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ബാങ്ക്, ഐടി, ഫാര്‍മ മേഖലകളിലെ മികച്ച ഓഹരികളില്‍ ഇടക്കാലയളവ് കണക്കാക്കി നിക്ഷേപിക്കാം. നിര്‍മിത ബുദ്ധിയും ക്ലൗഡ് സേവനങ്ങളും സൈബര്‍ സുരക്ഷയുടെ വികാസവും ആധൂനീകരണവും ഐടി മേഖലയ്ക്ക് ഗുണകരമാകും. കിട്ടാക്കടം കുറയുന്നതും തിരിച്ചടവ് മെച്ചമാകുന്നതുമൊക്കെ ബാങ്കിംഗ് മേഖലയെയും ശ്രദ്ധാകേന്ദ്രമാക്കുന്നു.

Also Read: 60 വയസ് കഴിഞ്ഞവർക്ക് ലോട്ടറി; ഉയർന്ന പലിശക്കൊപ്പം സുരക്ഷിതത്വവും നൽകുന്ന സ്കീമിൽ ചേരാംAlso Read: 60 വയസ് കഴിഞ്ഞവർക്ക് ലോട്ടറി; ഉയർന്ന പലിശക്കൊപ്പം സുരക്ഷിതത്വവും നൽകുന്ന സ്കീമിൽ ചേരാം

ആനന്ദ് രാത്തി ഷെയേര്‍സ്

ഏറ്റവും എളുപ്പത്തില്‍ പോര്‍ട്ട്‌ഫോളിയോയിലെ വിന്യാസം പൂര്‍ത്തിയാക്കാന്‍ ഒരു സൂചികയെ തെരഞ്ഞെടുക്കുകയും ആ സൂചികയിലെ വിന്യാസത്തിന്റെ ആനുപാതിക തോതില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാവും. എല്ലാ വിഭാഗങ്ങള്‍ക്കും 10 ശതമാനം വീതം പ്രാതിനിധ്യം നല്‍കുക. ഒരു വിഭാഗത്തിനും 30 ശതമാനത്തില്‍ കൂടുതല്‍ വിന്യാസം നല്‍കരുത്. കാരണം ഒരു വിഭാഗത്തില്‍ അമിതമായി കേന്ദ്രീകരിക്കുന്നതിന്റെ റിസ്‌ക് ഒഴിവാക്കാനാണിത്. ഐടി, അഗ്രോകെമിക്കല്‍സ്, വളം, ഫാര്‍മ, കെമിക്കല്‍സ്, ബാങ്ക് എന്നീ മേഖലകളില്‍ നിക്ഷേപം പരിഗണിക്കാമെന്നും ആനന്ദ് രാത്തി ഷെയേര്‍സ് വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Value Investment: Recent Market Correction Gives Good Opportunity For Long Term And Pick These Sectors

Value Investment: Recent Market Correction Gives Good Opportunity For Long Term And Pick These Sectors
Story first published: Wednesday, May 25, 2022, 20:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X