മുതിർന്ന പൗരന്മാർക്കുള്ള നികുതി ആനുകൂല്യങ്ങൾ എന്തെല്ലാം? അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ താമസിക്കുന്ന നിശ്ചിത ശതമാനത്തിൽ കൂടുതൽ വരുമാനമുള്ള എല്ലാ പൗരന്മാരും ആദായനികുതി നൽകേണ്ടതാണ്. എന്നാൽ രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് അതായത് 60 വയസിൽ കൂടുതൽ പ്രായമുള്ളവർക്ക് ആദായനികുതിയിൽ ചില ഇളവുകൾ നൽകുന്നുണ്ട്. നി​ല​വി​ൽ ഒരു പൗരന്റെ നി​കു​തി നൽകേ​ണ്ടാ​ത്ത​താ​യ വ​രു​മാ​നം ര​ണ്ട​ര ല​ക്ഷം രൂ​പയാണ്. എന്നാൽ സീ​നി​യ​ർ സി​റ്റി​സ​ണ് ഇത് മൂ​ന്നു ല​ക്ഷം രൂ​പ​യും സൂ​പ്പ​ർ സീ​നി​യ​ർ സി​റ്റി​സ​ണ് അ​ഞ്ചു ല​ക്ഷം രൂ​പ​യു​മാ​ണ്.

 

സീ​നി​യ​ർ സി​റ്റി​സണും സൂ​പ്പ​ർ സീ​നി​യ​ർ സി​റ്റി​സ​ണും

സീ​നി​യ​ർ സി​റ്റി​സണും സൂ​പ്പ​ർ സീ​നി​യ​ർ സി​റ്റി​സ​ണും

രാജ്യത്ത് 60 വ​യ​സി​ന് മു​ക​ളി​ലും 80 വ​യ​സി​ൽ താ​ഴെ​യും പ്രായ​മു​ള്ള​വ​രെ​യാ​ണ് മു​തി​ർ​ന്ന പൗ​ര​ന്മാ​രാ​യി അതായത് സീ​നി​യ​ർ സി​റ്റി​സണായി ക​ണ​ക്കാ​ക്കു​ന്ന​ത്. അതേസമയം 80 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രെ സൂ​പ്പ​ർ സീ​നി​യ​ർ സി​റ്റി​സ​ണ്‍സ് ആ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ഞ്ചു ല​ക്ഷം രൂ​പ വ​രെയുള്ള എ​ല്ലാ​വ​ർ​ക്കും അ​ഞ്ചു ശ​ത​മാ​ന​മാ​ണ് നി​കു​തി സ്ലാ​ബ്. അതായത് 60 വ​യ​സ് മു​ത​ൽ 80 വ​യ​സു​വ​രെ​യു​ള്ള സീനിയർ സിറ്റിസൺ വിഭാഗത്തിൽ വരുന്ന പൗരന്മാർക്ക് മൂ​ന്നു ല​ക്ഷം രൂ​പ വ​രെയുള്ള വരുമാനത്തിന് നി​കു​തി ഇ​ല്ലാ​തെ വരുമ്പോൾ 2500 രൂ​പ​യു​ടെ ഇളവാ​ണ് നി​കു​തി​യി​ൽ ല​ഭി​ക്കു​ന്ന​ത്. അതേപോലെ സൂ​പ്പ​ർ സീ​നി​യ​ർ സി​റ്റി​സ​ണ്‍സി​ന് 12500 രൂ​പ​യു​ടെ​ ഇളവ് ല​ഭി​ക്കും.

മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ

അഡ്വാൻസ് ടാക്സിൽ ഇ​ള​വ്

ആദായനികുതി നിയമത്തിലെ സെക്ഷൻ 208 അനുസരിച്ച്, സാമ്പത്തിക വർഷത്തിൽ 10,000 രൂപയോ അതിൽ കൂടുതലോ നികുതി ബാധ്യത കണക്കാക്കുന്ന ഓരോ വ്യക്തിയും 'അഡ്വാൻസ് ടാക്സ്' രൂപത്തിൽ മുൻകൂട്ടി നികുതി അടയ്ക്കണം. എന്നാൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ബി​സി​ന​സി​ൽ​ നി​ന്നും പ്രൊ​ഫ​ഷ​ണിൽ​ നി​ന്നും വ​രു​മാ​നം ഇ​ല്ലെ​ങ്കി​ൽ അ​വ​ർ മു​ൻ​കൂ​ർ നി​കു​തി അടയ്ക്കേ​ണ്ട​തി​ല്ല. ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന സ​മ​യ​ത്ത് നികുതി നി​ർ​ണ​യി​ച്ച് അ​ട​ച്ചാ​ൽ മ​തിയാകും.

ബാ​ങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പ​ലി​ശ

ബാ​ങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പ​ലി​ശ

മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കുക​ൾ​ ഉൾപ്പ​ടെ​യു​ള്ള ബാ​ങ്കുക​ ളിലെ അല്ലെങ്കിൽ​ പോ​സ്റ്റ് ഓ​ഫീ​സു​ക​ളിലെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളി​ൽ നിന്നും സ്ഥിര നിക്ഷേപത്തിൽ നിന്നും ല​ഭി​ക്കു​ന്ന പ​ലി​ശ​യ്‌ക്ക് ആ​ദാ​യ​നി​കു​തി നി​യ​മത്തിലെ 80 ടി​ടി​ബി വ​കു​പ്പ​നു​സ​രി​ച്ച് 50,000 രൂ​പ​ വ​രെയുള്ള ഇ​ള​വ് ലഭിക്കും.

ചി​കി​ത്സാ​ച്ചെ​ല​വു​ക​ളി​ൽ ഇ​ള​വ്

ചി​കി​ത്സാ​ച്ചെ​ല​വു​ക​ളി​ൽ ഇ​ള​വ്

ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഡിഡിബി പ്രകാരം, മുതിർന്ന പൗരന്മാരായ നികുതിദായകർക്ക് പാ​ർ​ക്കി​ൻ​സ​ണ്‍സ്, ഡി​മെ​ൻ​ഷ്യ പോ​ലു​ള്ള ചി​ല പ്ര​ത്യേ​ക രോ​ഗ​ങ്ങ​ളുടെ (റൂ​ൾ 11 ഡി​ഡി (1) ൽ ​സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന രോ​ഗ​ങ്ങ​ൾ) വൈദ്യചികിത്സയ്ക്കായി ചെലവഴിച്ചതിന് ഒരു ലക്ഷം രൂപ വരെ നികുതി കിഴിവ് അവകാശപ്പെടാം. ചി​കി​ത്സ​യ്ക്കായി യ​ഥാ​ർ​ഥ​ത്തി​ൽ ചെ​ല​വാ​യ തു​ക​യാ​ണ് ക​ണ​ക്കി​ലെ​ടു​ക്കു​ന്ന​ത്. ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​ണ്ടെ​ങ്കി​ൽ ല​ഭി​ക്കു​ന്ന തു​ക കി​ഴി​ച്ച് ബാ​ക്കി തു​ക​യ്ക്ക് മാ​ത്ര​മേ വ​രു​മാ​ന​ത്തി​ൽ​ നി​ന്നും കി​ഴി​വ് ല​ഭി​ക്കൂ. നികു​തി​ദാ​യ​ക​നും ആ​ശ്രി​ത​ർ​ക്കും വേ​ണ്ടി ചെ​ല​വാ​ക്കു​ന്ന തു​ക​യ്ക്ക് കി​ഴി​വ് എ​ടു​ക്കാ​വു​ന്ന​താ​ണ്.

മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം

മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം

ആദായനികുതി നിയമമനുസരിച്ച്, ഒരു മുതിർന്ന പൗരൻ ഒരു വർഷത്തിൽ 50,000 രൂപ വരെ അടച്ച മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം ഐ-ടി നിയമത്തിലെ സെക്ഷൻ 80 ഡി പ്രകാരം കിഴിവായി ക്ലെയിം ചെയ്യാൻ അനുവദിക്കുന്നുണ്ട്. മാത്രമല്ല നി​കു​തി​ദാ​യ​ക​നും മാ​താ​പി​താ​ക്ക​ളും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ആ​ണെ​ങ്കി​ൽ ഇ​വ​ർ​ക്ക് മെ​ഡി​ക്ലെ​യിം പോ​ളി​സി​ക​ൾ​ക്ക് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ​ വ​രെ വ​രു​മാ​ന​ത്തി​ൽ ​നി​ന്നും ഇ​ള​വ് ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് 5,000 രൂ​പ​യു​ടെ ഇ​ള​വും ല​ഭി​ക്കു​ന്ന​താ​ണ്.


English summary

What are the tax benefits for senior citizens? Things to know | മുതിർന്ന പൗരന്മാർക്കുള്ള നികുതി ആനുകൂല്യങ്ങൾ എന്തെല്ലാം? അറിയേണ്ട കാര്യങ്ങൾ

What are the tax benefits for senior citizens? Things to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X