എന്താണ് മാസ്ക് ചെയ്ത ആധാർ കാർഡ്? എങ്ങനെ ഡൌൺലോഡ് ചെയ്യാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ. എന്നിരുന്നാലും, ഒരുപാട് പേർ പല ആവശ്യങ്ങൾക്കാ അവരുടെ ആധാർ വിശദാംശങ്ങൾ പങ്കിടുന്നതിൽ ആശങ്കാകുലരാണ്. നിങ്ങളുടെ ആധാർ കാർഡ് ഡാറ്റയുടെ സുരക്ഷയെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ) 'മാസ്ക്ഡ് ആധാർ' നൽകുന്നതാണ്. ഇതിൽ നിങ്ങളുടെ 12 അക്ക ആധാർ നമ്പർ ഭാഗികമായി മറയ്ക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായിരിക്കും.

എന്താണ് മാസ്ക്ഡ് ആധാർ
 

എന്താണ് മാസ്ക്ഡ് ആധാർ

നിങ്ങളുടെ ആധാർ നമ്പർ പങ്കിടാൻ ആഗ്രഹിക്കാത്ത സന്ദർഭങ്ങളിൽ ഈ സവിശേഷത പ്രയോജനകരമാണ്. യുഐ‌ഡി‌എഐ വാഗ്ദാനം ചെയ്യുന്ന മാസ്‌ക്ഡ് ആധാർ, യുഐ‌ഡി‌ഐ‌ഐയുടെ വെബ്‌സൈറ്റിൽ നിന്ന് തന്നെ ഇ-ആധാർ കാർഡായി ഡൌൺലോഡ് ചെയ്യാൻ കഴിയും. മാസ്‌ക് ചെയ്ത ആധാർ ഇ-കെവൈസിയിൽ ഉപയോഗിക്കാം, ആധാർ നമ്പർ നൽകേണ്ട ആവശ്യമില്ല.

മറയ്ക്കുന്നത് എന്ത്?

മറയ്ക്കുന്നത് എന്ത്?

മാസ്ക് ചെയ്ത ആധാർ കാർഡ് നിങ്ങളുടെ ആധാർ നമ്പറിന്റെ ആദ്യ 8 അക്കങ്ങൾ മറയ്ക്കുകയും, ശേഷിക്കുന്ന 4 അക്കങ്ങൾ ദൃശ്യമാക്കുകയും ചെയ്യും. നിങ്ങളുടെ ആധാറിന്റെ ഈ പതിപ്പ് ഡൌൺലോഡ് ചെയ്യുമ്പോൾ, നിങ്ങളുടെ ഫോട്ടോ, ക്യുആർ കോഡ്, ഡെമോഗ്രാഫിക് വിവരങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ ഇതിൽ അടങ്ങിയിരിക്കും. ഇത് ഡിജിറ്റലായി ഒപ്പിട്ടതാണ്. ഒരു ഐഡന്റിറ്റി പ്രൂഫായി മാത്രം നിങ്ങൾ ആധാർ നൽകേണ്ടയിടത്ത് ഇത് ഉപയോഗിക്കാൻ കഴിയും.

മാസ്ക് ചെയ്ത ആധാർ എങ്ങനെ ഡൌൺലോഡ് ചെയ്യാം

മാസ്ക് ചെയ്ത ആധാർ എങ്ങനെ ഡൌൺലോഡ് ചെയ്യാം

  • യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിക്കുക (https://uidai.gov.in/).
  • മൈ ആധാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • 'My Aadhaar' ടാബിന് കീഴിൽ, 'ഡൌൺലോഡ് ആധാർ' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
  • ഇ-ആധാർ ഡൌൺലോഡ് ചെയ്യാൻ 3 ഓപ്ഷനുകൾ ഉണ്ട്. ആധാർ നമ്പർ, എൻറോൾമെന്റ് ഐഡി (ഇഐഡി), വെർച്വൽ ഐഡി (വിഐഡി)
  • ഈ ഓപ്ഷനുകൾക്കെല്ലാം 'I want a masked Aadhaar' എന്ന് പറയുന്ന ഒരു ചെക്ക് ബോക്സ് ഉണ്ട്. അതിൽ ക്ലിക്കുചെയ്യുക.
  • OTP ബട്ടണിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും.
  • നിങ്ങളുടെ മാസ്ക്ഡ് ആധാർ ലഭിക്കുന്നതിന് വെബ്സൈറ്റിൽ ഒടിപി നൽകുക.
  • നിങ്ങൾക്ക് എന്റർ TOTP (സമയബന്ധിത OTP) എന്നതിലും ക്ലിക്കുചെയ്യാം.
ഉപയോഗിക്കാനാകില്ല

ഉപയോഗിക്കാനാകില്ല

നിങ്ങളുടെ മാസ്ക്ഡ് ആധാർ സർക്കാർ ക്ഷേമപദ്ധതികളായ എൽ‌പി‌ജി സബ്‌സിഡി, പ്രധാൻ മന്ത്രി ഉജ്വല പദ്ധതി എന്നിവയ്‌ക്ക് ഉപയോഗിക്കാൻ കഴിയില്ല. കാരണം ഇവയ്ക്ക് ഗുണഭോക്താക്കളുടെ പൂർണ്ണ ആധാർ വിശദാംശങ്ങൾ ആവശ്യമാണ്.

പാൻ കാർഡും ആധാറും ബന്ധിപ്പിക്കൽ, ഇനി വെറും 10 ദിവസം മാത്രം; സ്റ്റാറ്റസ് പരിശോധിക്കുന്നതെങ്ങനെ

Read more about: aadhaar ആധാർ
English summary

എന്താണ് മാസ്ക് ചെയ്ത ആധാർ കാർഡ്? എങ്ങനെ ഡൌൺലോഡ് ചെയ്യാം?

Aadhaar is one of the most important identity documents in the country. However, many people are worried about sharing their Aadhaar details for various purposes.Read in malayalam.
Story first published: Thursday, January 16, 2020, 18:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X