എന്താണ് അടൽ പെൻഷൻ യോജന? എങ്ങനെ അക്കൗണ്ട് തുറക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക സുരക്ഷ നൽകുന്നതിന് സർക്കാർ ഉറപ്പുനൽകുന്ന പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന. സ്വാവലമ്പൻ യോജന എൻ‌പി‌എസ് ലൈറ്റ് സ്കീമിന് പകരമാണ് 2015 ൽ പദ്ധതി അവതരിപ്പിച്ചത്. ഇതിനു കീഴിൽ, 18 മുതൽ 40 വയസ്സിന് താഴെയുള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

 

പെൻഷൻ നേടാം

പെൻഷൻ നേടാം

എപി‌വൈ നിയന്ത്രിക്കുന്നത് പെൻഷൻ റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (പി‌എഫ്‌ആർ‌ഡി‌എ). പദ്ധതിയുടെ വരിക്കാർക്ക് എല്ലാ മാസവും 1000 മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കും. 2015 ഡിസംബർ അവസാനിക്കുന്നതിനുമുമ്പ് ഈ പദ്ധതിയിൽ ചേർന്നവർക്ക്, അക്കൗണ്ട് ഉടമ നൽകുന്ന മൊത്തം സംഭാവനയുടെ 50 ശതമാനം അല്ലെങ്കിൽ പ്രതിവർഷം 1000 രൂപ വരെ സംഭാവന നൽകുമെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.

അടൽ പെൻഷൻ യോജന: മുടങ്ങിയ തവണ പിഴയില്ലാതെ അടയ്ക്കാം, അവസാന തീയതി എന്ന്?

പ്രതിമാസ സംഭാവന

പ്രതിമാസ സംഭാവന

പ്രതിമാസ സംഭാവന നിങ്ങൾ ആഗ്രഹിക്കുന്ന പ്രതിമാസ പെൻഷന്റെയും നിശ്ചിത തുകയെയും നിങ്ങൾ സംഭാവന ചെയ്യാൻ തുടങ്ങുന്ന പ്രായത്തെയും ആശ്രയിച്ചിരിക്കും. പെൻഷൻ ആരംഭിക്കുന്നത് 60 വയസ്സിലാണ്. ഒരു വർഷം ഒരുതവണ പെൻഷൻ തുക കൂട്ടാനോ കുറയ്ക്കാനോ എപിവൈ വരിക്കാരെ അനുവദിക്കും.

പെൻഷൻകാരുടെ ശ്രദ്ധയ്ക്ക്, ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള തീയതി സ‍ർക്കാ‍‍ർ നീട്ടി

ഉദാഹരണം

ഉദാഹരണം

ഉദാഹരണത്തിന്, നിങ്ങൾ 18 വയസിൽ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ പ്രതിമാസ സംഭാവന 42 രൂപയും 40 വയസിൽ രജിസ്റ്റർ ചെയ്താൽ സംഭാവന 291 രൂപയുമാണ്. നിക്ഷേപം ആരംഭിച്ചു കഴിഞ്ഞാൽ, തൊഴിലാളിക്ക് നേരത്തേ പദ്ധതിയിൽ നിന്ന് പുറത്തുകടക്കാൻ കഴിയില്ല.

പോസ്റ്റോഫീസുകളിലും എല്ലാ ദേശീയ ബാങ്കുകളിലും എപിവൈ സ്കീം ആരംഭിക്കാം.

മാസം വെറും 210 രൂപ നൽകി 60,000 രൂപ പെൻഷൻ നേടാം, ഈ കേന്ദ്ര സർക്കാർ പദ്ധതിയെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷകന് ആധാർ നമ്പറും സാധുവായ ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. എപിവൈയിൽ രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങൾക്ക് നേരിട്ട് ബാങ്കുകളിലെത്താം. ഫോമുകൾ ഓൺലൈനിലും ലഭ്യമാണ്. നിങ്ങൾക്ക് ഫോം ഡൗൺലോഡ് ചെയ്ത് ശരിയായി പൂരിപ്പിച്ച ഫോം ബാങ്കിൽ സമർപ്പിക്കാം. ഇതുമായി ബന്ധപ്പെട്ട് ഒരു സ്ഥിരീകരണ എസ്എംഎസ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ ലഭിക്കും. നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് എപിവൈയിൽ നേരിട്ട് ചേരാനും ഓട്ടോ ഡെബിറ്റ് സൗകര്യം തിരഞ്ഞെടുക്കാനും കഴിയും.

English summary

What is Atal Pension Yojana? How to open an account? | എന്താണ് അടൽ പെൻഷൻ യോജന? എങ്ങനെ അക്കൗണ്ട് തുറക്കാം?

APY is regulated by the Pension Regulatory and Development Authority. Read in malayalam.
Story first published: Sunday, January 3, 2021, 15:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X