ഇപിഎഫ് അക്കൌണ്ടിലെ ക്ലെയിം ചെയ്യാത്ത പണം എങ്ങോട്ട് പോകും? വീണ്ടെടുക്കാനാകുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശമ്പളക്കാർക്ക് തിരിച്ചടിയായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) 2019-20 സാമ്പത്തിക വർഷത്തിലെ ഇപിഎഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചു. ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിന് വിധേയമായി 2020 മാർച്ച് 5 ന് ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് പലിശ നിരക്ക് 8.65 ശതമാനത്തിൽ നിന്ന് 8.50 ശതമാനമായി കുറയ്ക്കാൻ നിർദ്ദേശിച്ചു. സർക്കാർ അറിയിപ്പ് ലഭിച്ചു കഴിഞ്ഞാൽ ഇപിഎഫ്ഒ, ജീവനക്കാർക്ക് പുതുക്കിയ നിരക്കിൽ നിക്ഷേപത്തിന് പലിശ നൽകി തുടങ്ങും.

പലിശ കുറയ്ക്കൽ
 

പലിശ കുറയ്ക്കൽ

നിക്ഷേപങ്ങളുടെ പലിശ നിരക്ക് മൊത്തത്തിൽ കുറയുന്ന സമയത്താണ് ഇപിഎഫിന്റെ പലിശ നിരക്കും കുറയ്ക്കാൻ ഒരുങ്ങുന്നത്. എന്നിരുന്നാലും, മറ്റ് ദീർഘകാല നിക്ഷേപ ഓപ്ഷനുകളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), 10 വർഷത്തെ സ്ഥിര നിക്ഷേപ (എഫ്ഡി) നിരക്കുകൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇപിഎഫിന്റെ പലിശ നിരക്ക് ഇപ്പോഴും ലാഭകരമാണ്.

അവകാശികളില്ലാത്ത പണം

അവകാശികളില്ലാത്ത പണം

പലപ്പോഴും ഇപിഎഫ് നിക്ഷേപങ്ങളിൽ പലരും ജോലി മാറുമ്പോഴും അക്കൌണ്ട് ഉടമയുടെ മരണ ശേഷവുമൊക്കെ തുക പിൻവലിക്കാറില്ല. നിക്ഷേപത്തിന്റെ രേഖകൾ സൂക്ഷിക്കാത്തതിനാലും മറ്റുമാണ് ഉടമയുടെ മരണശേഷം പണം ക്ലെയിം ചെയ്യാൻ സാധിക്കാതെ വരുന്നത്. 2015 ലെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രസംഗം പ്രകാരം, 6,000 കോടി ഇപിഎഫ് അക്കൗണ്ടുകളിൽ ക്ലെയിം ചെയ്യപ്പെടാതെ പണം കിടക്കുന്നുണ്ട്. മറന്നുപോയ ഇപി‌എഫ് അക്കൌണ്ടുകളിലെ ക്ലെയിം ചെയ്യാത്ത ഈ പണത്തിന് എന്ത് സംഭവിക്കും? അത് എവിടേക്കാണ് പോകുന്നതെന്നും അത് എങ്ങനെ വീണ്ടെടുക്കാമെന്നും പരിശോധിക്കാം.

പണം എവിടെ പോകും?

പണം എവിടെ പോകും?

2016ൽ, സീനിയർ സിറ്റിസൺ വെൽ‌ഫെയർ ഫണ്ട് (എസ്‌സി‌ഡബ്ല്യു‌എഫ്) സർക്കാർ സ്ഥാപിച്ചു. ഇപി‌എഫ് അക്കൌണ്ടുകളിൽ നിന്നും അതുപോലെ തന്നെ ചെറിയ സേവിംഗ് സ്കീമുകൾ, ഇൻഷുറൻസ് കമ്പനികൾ മുതലായവയിൽ നിന്നും ക്ലെയിം ചെയ്യാത്ത പണം ഇതിലേയ്ക്കാണ് കൈമാറ്റം ചെയ്യുന്നത്. എസ്‌സി‌ഡബ്ല്യു‌എഫ് ചട്ടമനുസരിച്ച്, ഒരു അക്കൗണ്ട് ഏഴുവർഷത്തേക്ക് പ്രവർത്തനരഹിതമാണെങ്കിൽ അതിൽ ശേഷിക്കുന്ന തുക എസ്‌സി‌ഡബ്ല്യു‌എഫിലേക്ക് മാറ്റണം. എസ്‌സി‌ഡബ്ല്യു‌എഫിലേക്ക് മാറ്റിയ തുക കൈമാറ്റം ചെയ്ത് 25 വർഷത്തിനുള്ളിൽ ക്ലെയിം ചെയ്യാൻ കഴിയും.

മറന്ന അക്കൗണ്ടുകൾ

മറന്ന അക്കൗണ്ടുകൾ

ഒരു ഇപിഎഫ് അക്കൗണ്ട് സംഭാവന സ്വീകരിക്കുന്നത് നിർത്തുകയും 36 മാസത്തേക്ക് സമാഹരിച്ച തുക പിൻവലിക്കാൻ ക്ലെയിം നടത്താതിരിക്കുകയും ചെയ്യുമ്പോൾ, അക്കൗണ്ട് പ്രവർത്തനരഹിതമായി കണക്കാക്കപ്പെടുന്നു. സ്ഥിരമായി വിദേശത്തേക്ക് കുടിയേറുകയോ അല്ലെങ്കിൽ അക്കൌണ്ട് ഉടമ മരണമടയുകയോ ഒക്കെ ചെയ്യുമ്പോഴാണ് ഇത്തരത്തിൽ പിഎഫ് അക്കൌണ്ടുകൾ പലപ്പോഴും മറന്നു പോകുന്നത്. പണം പിൻവലിക്കാനുള്ള തീയതി മുതൽ 36 മാസത്തിനുള്ളിൽ പിൻവലിക്കലിനായി ഒരു അപേക്ഷയും നൽകിയിട്ടില്ലെങ്കിൽ അത് പ്രവർത്തനരഹിതമായ അക്കൗണ്ടിലേക്ക് മാറ്റും.

പണം ക്ലെയിം ചെയ്യുന്നത് എങ്ങനെ?

പണം ക്ലെയിം ചെയ്യുന്നത് എങ്ങനെ?

എസ്‌സി‌ഡബ്ല്യു‌എഫിൽ നിന്ന് ക്ലെയിം ചെയ്യാത്ത പണം തിരികെ ലഭിക്കുന്നതിനുള്ള പ്രക്രിയ സാധാരണ ക്ലെയിം ചെയ്യുന്നതിന് തുല്യമാണ്. നിർദ്ദിഷ്ട ക്ലെയിം ഫോമും രേഖകളും സമർപ്പിച്ചുകൊണ്ട് നോമിനി അല്ലെങ്കിൽ നിയമപരമായ അവകാശി അല്ലെങ്കിൽ ഇപിഎഫ്ഒ അംഗം ഇപിഎഫ്ഒ അല്ലെങ്കിൽ ഒഴിവാക്കിയ സ്ഥാപനങ്ങളുടെ ട്രസ്റ്റുകൾ വഴി പണം ക്ലെയിം ചെയ്യണം. ഒരു ഇപി‌എഫ് അക്കൌണ്ടിലെ പണം നിങ്ങൾ ജോലി ചെയ്ത് സമ്പാദിച്ചതാണ്, വിരമിക്കൽ പോലുള്ള പ്രധാന ലക്ഷ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിനാണ് ഇത് ഉദ്ദേശിക്കുന്നത്, അതിനാൽ ഇത് നിങ്ങൾക്കോ ​​നിങ്ങളുടെ നിയമപരമായ അവകാശിക്കോ ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

English summary

Where will the unclaimed money go in the EPF account? Can it be redeemed? | ഇപിഎഫ് അക്കൌണ്ടിലെ ക്ലെയിം ചെയ്യാത്ത പണം എങ്ങോട്ട് പോകും? വീണ്ടെടുക്കാനാകുമോ?

What happens to the unclaimed money in EPF accounts? Let’s take a look at where it goes and how to recover it. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X