ഐടിആർ -1 സഹജ് ഫോം ഉപയോഗിക്കാൻ പാടില്ലാത്തത് ആരെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായനികുതി റിട്ടേൺ ഫയലിംഗ് ഫോമുകളിലെ മാറ്റങ്ങളെ തുടർന്ന്, സംയുക്ത ഉടമസ്ഥതയിൽ വീടിന്റെ സ്വത്ത് കൈവശമുള്ള വ്യക്തിഗത നികുതിദായകർക്കും ഒരു വർഷത്തിൽ ഒരു ലക്ഷം രൂപ വൈദ്യുതി ബില്ലുകൾ അടച്ചവർക്കും വിദേശ യാത്രയ്ക്ക് രണ്ട് ലക്ഷം രൂപ ചെലവഴിച്ചവർക്കും ഐടിആർ -1 സഹജ് ഫോം ഉപയോഗിച്ച് ലളിതമായി വാർഷിക വരുമാനം റിട്ടേൺ ചെയ്യാൻ കഴിയില്ല.

ഐ‌ടി‌ആർ -1 സഹജ് ഫോം
 

ഐ‌ടി‌ആർ -1 സഹജ് ഫോം

ഐ‌ടി‌ആർ -1 സഹജ് ഉപയോഗിച്ച് ഒരു സാധാരണ റസിഡന്റ് വ്യക്തിക്ക് റിട്ടേൺസ് സമർപ്പിക്കാം, അവരുടെ മൊത്തം വരുമാനം 50 ലക്ഷം രൂപ കവിയരുത്. അതേസമയം ഐടിആർ -4 സുഗം ഫോം റസിഡന്റ് വ്യക്തികൾ, എച്ച് യു എഫ്, സ്ഥാപനങ്ങൾ (എൽ‌എൽ‌പി ഒഴികെയുള്ള) എന്നിവയ്ക്ക് ബാധകമാണ്. 50 ലക്ഷം രൂപ വരെ ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നും ലഭിക്കുന്നവരാണ് ഈ ഫോം ഉപയോഗിക്കേണ്ടത്.

ആദായനികുതി ലാഭിക്കാൻ ഈ എഫ്ഡികളാണ് ബെസ്റ്റ്, വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശനിരക്കുകൾ ഇതാ

മാറ്റങ്ങൾ

മാറ്റങ്ങൾ

വിജ്ഞാപനമനുസരിച്ച്, ഐടിആർ ഫോമുകളിൽ രണ്ട് പ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. ആദ്യത്തേത്, ഒരു വ്യക്തിഗത നികുതിദായകന് വീടിന്റെ സ്വത്തിൽ സംയുക്ത ഉടമസ്ഥാവകാശമുണ്ടെങ്കിൽ ഐടിആർ -1 അല്ലെങ്കിൽ ഐടിആർ 4 ൽ റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല. രണ്ടാമതായി, ഒരു കോടി രൂപയിൽ കൂടുതൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചവരോ രണ്ട് ലക്ഷം രൂപയോ ഒരു ലക്ഷം രൂപയോ യഥാക്രമം വിദേശ യാത്രകൾക്കോ ​​വൈദ്യുതിക്കോ വേണ്ടി ഉപയോഗിച്ചവർക്കോ ഐടിആർ -1 ഫോം സാധുതയുള്ളതല്ല.

ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് വകുപ്പിന്റെ ഇ-മെയിൽ സന്ദേശം ഇങ്ങനെ

ഇത്തവണ നേരത്തെ

ഇത്തവണ നേരത്തെ

അത്തരം നികുതിദായകർക്ക് വ്യത്യസ്ത ഫോമുകൾ ഉപയോഗിക്കേണ്ടിവരും, അത് യഥാസമയം അറിയിക്കുമെന്നാണ് വിജ്ഞാപനം. സാധാരണയായി, ആദായനികുതി വകുപ്പ് ബന്ധപ്പെട്ട മൂല്യനിർണ്ണയ വർഷത്തിന്റെ ആദ്യ വാരത്തിൽ അതായത് ഏപ്രിൽ ആദ്യ വാരമാണ് ഐടിആർ ഫോമുകളെക്കുറിച്ചുള്ള അറിയിപ്പ് നൽകുക. എന്നാൽ, പഴയ രീതിക്ക് വിപരീതമായി, 2020-21 മൂല്യനിർണ്ണയ വർഷത്തിൽ ഐടിആർ -1, ഐടിആർ -4 എന്നീ രണ്ട് ഐടിആർ ഫോമുകളെക്കുറിച്ച് ജനുവരി ആദ്യ വാരത്തിൽ തന്നെ അറിയിപ്പ് നൽകി.

നികുതി സ്ലാബുകൾ പുന:സ്ഥാപിച്ചാൽ സർക്കാരിന് നേട്ടം 55,000 കോടി

English summary

ഐടിആർ -1 സഹജ് ഫോം ഉപയോഗിക്കാൻ പാടില്ലാത്തത് ആരെല്ലാം?

Due to changes in income tax return filing forms, individual taxpayers who own property in joint ownership, pay electricity bills of Rs 1 lakh a year or spend Rs 2 lakh on overseas trips, cannot simply file an annual return using the ITR-1 Sahaj Form. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X