പാൻ കാർഡ് ഇല്ലാതെ ഇക്കാര്യങ്ങൾ ഇനി നടക്കില്ല, നിർബന്ധമായും പാൻ കാർഡ് വേണ്ടത് എന്തിനൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾക്ക് പാൻ കാർഡ് ഉണ്ടോ? യുടിഐ അല്ലെങ്കിൽ എൻ‌എസ്‌ഡി‌എൽ വഴി ആദായനികുതി വകുപ്പ് നൽകുന്ന ഒരു സ്ഥിര അക്കൗണ്ട് നമ്പറാണ് പാൻ നമ്പർ. നിങ്ങളുടെ വിലാസം മാറ്റിയാലും പാൻ കാർഡ് ജീവിതകാലം മുഴുവൻ സാധുവായി തുടരും. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ നികുതി വെട്ടിപ്പ്, കള്ളപ്പണം എന്നിവയെക്കുറിച്ച് അറിയാനാണ് പ്രധാനമായും പാൻ കാർഡ് നികുതി വകുപ്പ് നി‍ർബന്ധമാക്കിയിരിക്കുന്നത്. നിങ്ങൾക്ക് പാൻ കാർഡ് ഇല്ലെങ്കിൽ തീർച്ചയായും സാമ്പത്തിക ഇടപാടുകൾക്ക് ഫോം 60 ഡിക്ലറേഷനിൽ നേടിയിരിക്കണം.

പാൻ കാർ‍ഡ് നി‍ർബന്ധം
 

പാൻ കാർ‍ഡ് നി‍ർബന്ധം

താഴെ പറയുന്ന ആവശ്യങ്ങൾക്ക് പാൻ കാർഡ് നി‍ർബന്ധമാണ്

  • ഒരു മോട്ടോർ വാഹനം വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതിന്
  • ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ
  • ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ
  • ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന്

പാൻ കാർഡ് അത്ര നിസാരമല്ല, നിങ്ങളുടെ പാൻ കാർഡുകൾ പരിശോധിക്കുന്നത് ഇങ്ങനെ

പണമിടപാട്

പണമിടപാട്

ഒറ്റത്തവണയായി 50000 രൂപയിൽ കൂടുതൽ കൈമാറുന്നതിന് പാൻ കാർഡ് നി‍ർബന്ധമാണ്. ഏതെങ്കിലും വിദേശ രാജ്യത്തേക്കുള്ള യാത്രയ്ക്കോ ഏതെങ്കിലും വിദേശ കറൻസി വാങ്ങുന്നതിനുള്ള പണമായോ 50,000 രൂപയിൽ കൂടുതൽ ഇടപാട് നടത്തിയാലും പാൻ കാർഡ് നി‍ർബന്ധമാണ്.

ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി; ഇനി അവസാന തീയതി എന്ന്?

നിക്ഷേപങ്ങൾ

നിക്ഷേപങ്ങൾ

50,000 രൂപയിൽ കൂടുതൽ മ്യൂച്വൽ ഫണ്ടുകൾ, ഡിബഞ്ചറുകൾ, ബോണ്ടുകൾ തുടങ്ങിയവയിൽ നിക്ഷേപിക്കുന്നതിനും പാൻ കാർ‍ഡ് ആവശ്യമാണ്. ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നതിനും പാൻ കാർഡ് ബാങ്കിൽ കാണിക്കണം. ഒറ്റത്തവണയായി ബാങ്ക് ഡ്രാഫ്റ്റുകൾ വാങ്ങുന്നതിനോ ഒരു ബാങ്കിംഗ് സ്ഥാപനത്തിൽ നിന്നോ ഒരു സഹകരണ ബാങ്കിൽ നിന്നോ പേ ഓർഡറുകൾ അല്ലെങ്കിൽ ചെക്കുകൾ വാങ്ങുന്നതിനും പാൻ ആവശ്യമാണ്.

പാന്‍ കാര്‍ഡിലെ തെറ്റ് തിരുത്തേണ്ടത് എങ്ങനെ? ചെയ്യേണ്ടത് ഇത്രമാത്രം

സ്ഥിര നിക്ഷേപം

സ്ഥിര നിക്ഷേപം

നിങ്ങളുടെ സ്ഥിര നിക്ഷേപം ഒറ്റയടിക്ക് 50,000 രൂപയിൽ കവിയുകയോ അല്ലെങ്കിൽ ഒരു സാമ്പത്തിക വർഷത്തിൽ മൊത്തം 5 ലക്ഷത്തിൽ കൂടുതൽ ആകുകയോ ചെയ്താലും പാൻ കാർഡ് സമർപ്പിക്കേണ്ടി വരും. ലൈഫ് ഇൻഷുറൻസ് പ്രീമിയമായി ഒരു സാമ്പത്തിക വർഷത്തിൽ 50,000 രൂപയിൽ കൂടുതൽ അടയ്ക്കാനും പാൻ ആവശ്യമാണ്.

വിൽക്കലും വാങ്ങലും

വിൽക്കലും വാങ്ങലും

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റുചെയ്യാത്ത ഒരു കമ്പനിയുടെ ഷെയറുകളുടെ വിൽപ്പന അല്ലെങ്കിൽ വാങ്ങലിനും പാൻ വേണം. ഒരു തവണത്തെ ഇടപാട് 2 ലക്ഷം രൂപയിൽ കവിയുന്ന ഏതെങ്കിലും തരത്തിലുള്ള സാധനങ്ങളോ സേവനങ്ങളോ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനും പാൻ കാർഡ് നി‍ർബന്ധമാണ്.

പാൻ കാർ‍ഡിന് ഇളവ് ലഭിക്കുന്നത് ആർക്ക്?

പാൻ കാർ‍ഡിന് ഇളവ് ലഭിക്കുന്നത് ആർക്ക്?

  • പ്രായപൂർത്തിയാകാത്തവർക്ക് നികുതി വരുമാനം ഇല്ലെങ്കിൽ മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ പാൻ കാർഡ് നമ്പർ ഉദ്ധരിക്കാൻ അനുവദിക്കും.
  • ചില സന്ദർഭങ്ങളിൽ പാൻ‌ നമ്പർ നൽകുന്നതിൽ നിന്ന് എൻ‌ആർ‌ഐകൾക്ക് ഇളവ് അനവ​ദിക്കും.
  • റൂൾ 114 ബി അനുസരിച്ച്, കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, കോൺസുലാർ ഓഫീസുകൾ എന്നിവ പാൻ കാർഡ് നമ്പറുകൾ പരാമർശിക്കേണ്ടതില്ല.

malayalam.goodreturns.in

English summary

പാൻ കാർഡ് ഇല്ലാതെ ഇക്കാര്യങ്ങൾ ഇനി നടക്കില്ല, നിർബന്ധമായും പാൻ കാർഡ് വേണ്ടത് എന്തിനൊക്കെ?

Do you have a PAN card? PAN number is a permanent account number issued by the Income Tax Department through UTI or NSDL. Even if you change your address, the PAN card will remain valid for a lifetime. The PAN card tax department is mainly required to know about tax evasion and money laundering during financial transactions. If you do not have a PAN Card, you must have obtained the Form 60 Declaration for Financial Transactions. Read in malayalam.
Story first published: Thursday, November 7, 2019, 13:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X