യെസ് ബാങ്ക് എഫ്പിഒ സബ്‌സ്‌ക്രിപ്ഷന്‍ ഇന്ന്; അറിയണം ഈ കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യമേഖല വായ്പാദാതാവായ യെസ് ബാങ്കിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫറിംഗ് (എഫ്പിഒ) ഇന്നാരംഭിക്കും. എഫ്പിഒയിലൂടെ 15,000 കോടി രൂപയുടെ പുതിയ മൂലധനം സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള വളര്‍ച്ചാ ആവശ്യങ്ങള്‍ക്ക് 15,000 കോടി രൂപയുടെ മൂലധനം മതിയാകുമെന്ന് യെസ് ബാങ്ക് വ്യക്തമാക്കി. മാര്‍ച്ച് മാസത്തില്‍ പുനരുജ്ജീവന പദ്ധതിയിലൂടെ യെസ് ബാങ്കില്‍ 10,000 കോടി രൂപ നിക്ഷേപിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറല്‍ ബാങ്ക്, ബന്ദന്‍ ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക് എന്നിവരാണ് സാമ്പത്തിക പ്രതിസന്ധിയിലായി ബാങ്കിനെ പിന്തുണച്ചത്. ബാങ്കിന് രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന 1,135 ശാഖകളും 1,423 എടിഎമ്മികളുമുണ്ട്, ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ റൂട്ട് തിരഞ്ഞെടുത്തുകൊണ്ട് യെസ് ബാങ്ക് സിഇഒ പ്രശാന്ത് കുമാര്‍ വിശദീകരിച്ചു.

 

യെസ് ബാങ്കിന്റെ എഫ്പിഒയെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടത് :

1

1. യെസ് ബാങ്കിന്റെ എഫ്പിഒ ജൂലൈ 15 ന് ആരംഭിച്ച് ജൂലൈ 17 -ന് അവസാനിക്കും. കുറഞ്ഞത് 1,000 ഷെയറുകള്‍ക്കും അതിനുശേഷം 1,000 ഷെയറുകളുടെ ഗുണിതങ്ങള്‍ക്കും ബിഡ്ഡുകള്‍ നല്‍കാം.

2. ഫ്‌ളോര്‍ വില ഇക്വിറ്റി ഷെയറിന് 12 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. ഇത് വിപണി വിലയെക്കാള്‍ 50 ശതമാനം കുറവാണ്. റിസര്‍വേഷന്‍ ഭാഗത്ത് ലേലം വിളിക്കുന്ന ജീവനക്കാര്‍ക്ക് ഓരോ ഷെയറിനും ഒരു രൂപ കിഴിവ് ലഭിക്കും.

3. ബാങ്കിന്റെ ജീവനക്കാര്‍ക്കുള്ള സബ്‌സ്‌ക്രിപ്ഷനായി 200 കോടി രൂപയുടെ ഓഹരികള്‍ നീക്കിവെച്ചിട്ടുണ്ട്.

2

4. ഇന്നത്തെ ആങ്കര്‍ നിക്ഷേപകര്‍ക്കായി ഇഷ്യൂ ആരംഭിച്ചിട്ടുണ്ട്. എഫ്പിഒ ആരംഭിക്കുന്നതിന് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് ബാങ്ക് 4,100 കോടി രൂപ സമാഹരിച്ചു. ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓഹരിയ്ക്ക് 12 രൂപയെന്ന നിരക്കില്‍ ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കാന്‍ യെസ് ബാങ്ക് ബോര്‍ഡ് അംഗീകാരം നല്‍കി. മൊത്തം 14 ആങ്കര്‍ നിക്ഷേപകര്‍ക്ക് 3, 41, 53, 84, 614 ഇക്വിറ്റി ഷെയറുകളാണ് സ്വകാര്യ വായ്പാദാതാവ് അനുവദിച്ചത്.

5. ആങ്കര്‍ അലോട്ട്‌മെന്റില്‍ പങ്കെടുത്ത മറ്റ് നിക്ഷേപകരില്‍ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ്, അമാന്‍സ ഹോള്‍ഡിംഗ്‌സ്, ജൂപ്പിറ്റര്‍ ഇന്ത്യ ഫണ്ട്, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, ആര്‍ബിഎല്‍ ബാങ്ക്, എഡല്‍വെയ്‌സ് ക്രോസ്ഓവര്‍ ഓപ്പര്‍ച്യൂണിറ്റി ഫണ്ട്, ഇസിഎല്‍ ഫിനാന്‍സ്, എലറ ക്യാപിറ്റല്‍, ഹിന്ദുജ ലെയ്‌ലാന്‍ഡ് ഫിനാന്‍സ് എന്നിവരും ഉള്‍പ്പെടുന്നു.

3

6. കോമണ്‍ ഇക്വിറ്റി ടയര്‍-1 (സിഇടി-1) മൂലധനം 6.3 ശതമാനത്തില്‍ നിന്ന് ഏകദേശം 13 ശതമാനമായി ഉയരുമെന്ന് യെസ് ബാങ്ക് സിഇഒ പ്രശാന്ത് കുമാര്‍ പറയുന്നു. ഇത് രണ്ട് വര്‍ഷത്തേക്ക് വളര്‍ച്ചയുടെ ആവശ്യകതയെ പരിപാലിക്കും. മൂലധനത്തിന് പുറമെ, ഡെഫേര്‍ഡ് നികുതി ആസ്തികളില്‍ ബാങ്കിന് 2.50 ശതമാനം ആശ്വാസമുണ്ടെന്നും, മാത്രമല്ല അവ വീണ്ടെടുക്കലില്‍ ഉള്‍പ്പെടുന്നില്ലെന്നും; റെഗുലേറ്ററി ആവശ്യകതകളെക്കാള്‍ 5 ശതമാനം പോയിന്റും 13 ശതമാനം സിഇടിയുമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

7. യെസ് ബാങ്കിന്റെ എഫ്പിഒ ഓഫറില്‍ 1,760 കോടി രൂപ മുതല്‍ മുടക്കാന്‍ ബോര്‍ഡ് അംഗീകരിച്ചതായി ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

8. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, ആക്‌സിസ് ക്യാപിറ്റല്‍, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഡിഎസ്പി മെറില്‍ ലിഞ്ച്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ്, യെസ് സെക്യൂരിറ്റീസ് (ഇന്ത്യ) ലിമിറ്റഡ് എന്നിവയാണ് ഇഷ്യൂവിലെ മര്‍ച്ചന്റ് ബാങ്കര്‍മാര്‍.

English summary

yes bank fpo opens wednesday things you must know | യെസ് ബാങ്ക് എഫ്പിഒ സബ്‌സ്‌ക്രിപ്ഷന്‍ ഇന്ന്; അറിയണം ഈ കാര്യങ്ങള്‍

yes bank fpo opens wednesday things you must know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X