പേടിഎം ആപ്പിലൂടെ ക്രെഡിറ്റ് സ്കോർ സൗജന്യമായി പരിശോധിക്കാം; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫിനാൻഷ്യൽ സർവീസസ് പ്ലാറ്റ്‌ഫോമായ പേടിഎം അടുത്തിടെയാണ് സിബിൽ സ്‌കോർ സൗജന്യമായി പരിശോധിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയത്. ഉപഭോക്താക്കൾക്ക് പേടിഎം ആപ്പിലൂടെയാണ് ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാനാവുക. പേടിഎം ഒരുക്കുന്ന ഈ പുതിയ സംവിധാനം വഴി ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡ്, വായ്പ അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള വിശദമായ ക്രെഡിറ്റ് റിപ്പോർട്ടുകൾ നിമിഷങ്ങൾക്കുള്ളിൽ സൗജന്യമായി ലഭിക്കും.

 


എന്താണ് ക്രെഡിറ്റ്/സിബിൽ സ്‌കോർ

ബാങ്കുകൾ പോലുള്ള ധനകാര്യസ്ഥാപനങ്ങളിൽ ഒരു വ്യക്തി വായ്‌പയ്‌ക്കായി അപേക്ഷിക്കുമ്പോൾ, ആ സ്ഥാപനം സാധാരണയായി അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാറുണ്ട്. ഇങ്ങനെ വായ്‌പ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി അളക്കുന്ന അളവുകോലാണ് സിബിൽ സ്കോർ അല്ലെങ്കിൽ ക്രെഡിറ്റ് സ്കോർ. ഏതെങ്കിലും വായ്‌പ അനുവദിക്കുന്നതിന് മുൻപാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സിബിൽ സ്കോർ പരിശോധിക്കാറ്. സിബിൽ പരിശോധനയിലൂടെ ഒരു ക്രെഡിറ്റ് സ്കോർ നൽകും, ഇത് സാധാരണയായി 300-നും 900-നും ഇടയിലുള്ള ഒരു അക്കമായിരിക്കും. നിങ്ങൾക്ക് ലഭിക്കുന്ന സ്‌കോർ വളരെ താഴെയാണെങ്കിൽ നിങ്ങളുടെ വായ്‌പ തിരിച്ചടവിനുള്ള ശേഷിയും സാമ്പത്തിക അച്ചടക്കവും വളരെ കുറവാണെന്ന് അനുമാനിക്കാം.

പേടിഎം ആപ്പിലൂടെ ക്രെഡിറ്റ് സ്കോർ സൗജന്യമായി പരിശോധിക്കാം; അറിയേണ്ടതെല്ലാം

പേടിഎം ആപ്പ് വഴി എങ്ങനെ സിബിൽ സ്‌കോർ പരിശോധിക്കാമെന്ന് നോക്കാം.


• നിങ്ങളുടെ പേടിഎം ആപ്ലിക്കേഷൻ ലോഗിൻ ചെയ്യുക

• ഹോം സ്‌ക്രീനിലെ 'Show More' ഐക്കണിൽ ക്ലിക്ക് ചെയ്യുക

• 'Free Credit Score' എന്നത് തിരഞ്ഞെടുക്കുക

• പാൻ കാർഡ് നമ്പറും ജനന തീയതിയും (ആവശ്യമെങ്കിൽ) സമർപ്പിക്കുക.

• പുതിയ ഉപയോക്താവാണെങ്കിൽ നിങ്ങളുടെ പേരും മൊബൈൽ നമ്പറും നൽകേണ്ടതാണ്. അതിന് ശേഷം പ്രൊഫൈൽ പരിശോധിക്കുന്നതിനായി ഒരു ഒടിപി ലഭിക്കും.

• പിന്നാലെ യാതൊരു ചാർജും നൽകാതെ നിങ്ങൾക്ക് ക്രെഡിറ്റ് സ്കോർ തൽക്ഷണം കാണാനാകും.

ചാർജുകളൊന്നും നൽകാതെ തന്നെ നിങ്ങൾക്ക് ക്രെഡിറ്റ് സ്കോർ തൽക്ഷണം കാണാനും എന്താണ് ക്രെഡിറ്റ് സ്കോർ, അതിന്റെ പ്രധാന്യമെന്താണ് തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കാനും കഴിയും.

English summary

You can check your credit score through the Paytm app | പേടിഎം ആപ്പിലൂടെ ക്രെഡിറ്റ് സ്കോർ സൗജന്യമായി പരിശോധിക്കാം; അറിയേണ്ടതെല്ലാം

You can check your credit score through the Paytm app
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X