ജോയിന്റ് അക്കൗണ്ട് ഉടമയുടെ പേര് നീക്കം ചെയ്യാം; ചില ഘട്ടങ്ങളിലൂടെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ ബാങ്ക് അക്കൗണ്ടുകളെ പോലെ തന്നെയാണ് പ്രവർത്തിക്കുന്നതെങ്കിലും രണ്ടോ അതിലധികമോ ആളുകളുടെ ഉടമസ്ഥതയിലുള്ളതിനെയാണ് ജോയിന്റ് അക്കൗണ്ട് എന്ന് പറയുന്നത്. നിങ്ങളുടെ പങ്കാളിയോടൊപ്പമോ മാതാപിതാക്കൾക്കൊപ്പമോ സുഹൃത്തിനൊപ്പമോ നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കൊപ്പമോ ആർക്കൊപ്പം വേണമെങ്കിലും നിങ്ങൾക്ക് ഒരു ജോയിന്റ് അക്കൗണ്ട് തുറക്കാവുന്നതാണ്.

 


ജോയിന്റ് അക്കൗണ്ട് ഉടമയുടെ പേര് നീക്കം ചെയ്യണമെങ്കിലോ?

എന്തെങ്കിലും കാരണങ്ങളാൽ നിങ്ങൾക്ക് ഇങ്ങനെ തുടങ്ങുന്ന ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റ് ഉടമയുടെ അല്ലെങ്കിൽ ഉടമകളുടെ പേര് നീക്കം ചെയ്യണമെന്നുണ്ടെങ്കിൽ, ബാങ്കിന് സമീപിച്ച് ഏതാനും ചില ഘട്ടങ്ങളിലൂടെ അത് പൂർത്തിയാക്കാവുന്നതാണ്. എന്നാൽ പ്രാഥമിക അക്കൗണ്ട് ഉടമയുടെ പേര് ഇല്ലാതാക്കാൻ കഴിയില്ലെന്ന കാര്യം ഓർക്കുക.

 ജോയിന്റ് അക്കൗണ്ട് ഉടമയുടെ പേര് നീക്കം ചെയ്യാം;  ചില ഘട്ടങ്ങളിലൂടെ

ജോയിന്റ് അക്കൗണ്ട് ഉടമയുടെ പേര് നീക്കം ചെയ്യുന്നതെങ്ങനെയാണ്?


ഘട്ടം 1;

ഇതിനായുള്ള ഫോം പൂരിപ്പിക്കുക: ജോയിന്റ് അക്കൗണ്ടിൽ നിന്നും ഉടമയുടെ പേര് നീക്കം ചെയ്യുന്നതിനുള്ള ആദ്യ ഘട്ടം ഇതിനായുള്ള ഫോം ബാങ്കിൽ നിന്നോ ബാങ്ക് വെബ്‌സൈറ്റിൽ നേടുക എന്നതാണ്. പേര് നീക്കം ചെയ്യേണ്ട വ്യക്തി ഉൾപ്പെടെ മറ്റെല്ലാ അക്കൗണ്ട് ഉടമകളും ഈ ഫോമിൽ ഒപ്പിടണം എന്നത് പ്രധാനമാണ്.


ഘട്ടം 2:

വിവരങ്ങൾ നൽകുക: അക്കൗണ്ടിൽ നിന്ന് പേര് നീക്കം ചെയ്യേണ്ട വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബാങ്കിൽ നൽകണം. ആ വ്യക്തി പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ അയാളുടെ രക്ഷകർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ തീർച്ചയായും പരാമർശിക്കേണ്ടതുണ്ട്.

ഘട്ടം 3:

മോഡ് ഓഫ് ഓപ്പറേഷൻ മാറ്റുക: ഇതിന് ശേഷം അക്കൗണ്ട് ഉടമകൾക്ക് അക്കൗണ്ടിന്റെ പ്രവർത്തന രീതി, ജോയിന്റ് അല്ലെങ്കിൽ സിംഗിൾ, എന്നിങ്ങനെ മാറ്റാൻ കഴിയും.


ഘട്ടം 4:

ഡെബിറ്റ് കാർഡ് / എടിഎം കാർഡുകൾ തിരികെ നൽകണം: പേര് നീക്കം ചെയ്ത വ്യക്തിക്ക് ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട് നൽകിയ ഡെബിറ്റ് കാർഡ് / എടിഎം കാർഡുകൾ തിരികെ നൽകണം. അല്ലാത്തപക്ഷം, അത് അവർ നശിപ്പിച്ചതായി കാണിച്ച് ഒരു പ്രഖ്യാപനത്തിൽ ഒപ്പിടണം.

 


ഘട്ടം 5:

പുതിയ ചെക്ക് ബുക്കിനായി അപേക്ഷിക്കുക: നേരത്തെയുള്ള ചെക്ക് ബുക്കുകൾ ബാങ്കിലേക്ക് തിരികെ നൽകിയ ശേഷം പുതിയ ചെക്ക് ബുക്കിനായി അപേക്ഷിക്കേണ്ടതാണ്.

English summary

You can delete the name of joint account holder with follow these simple steps | ജോയിന്റ് അക്കൗണ്ട് ഉടമയുടെ പേര് നീക്കം ചെയ്യാം; ചില ഘട്ടങ്ങളിലൂടെ

You can delete the name of joint account holder with follow these simple steps
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X