നിങ്ങൾക്ക് ജീവൻ നഷ്ട്ടപ്പെട്ടാലും കുടുംബത്തെ രക്ഷിക്കാം; എൽഐസി ജീവൻ രേഖ പദ്ധതിയെക്കുറിച്ച് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈഫ് ഇൻഷുറൻസിന്റെയും മണി ബാക്ക് പ്ലാനിന്റെയും സംയോജനമാണ് എൽഐസിയുടെ ജീവൻ രേഖ പദ്ധിത. ഇൻഷുറൻസ് എടുക്കുന്നയാൾക്ക് അകാലമരണം സംഭവിച്ചാൽ നോമിനിക്ക് ഒരു ഗ്യാരണ്ടീഡ് തുക ലഭിക്കും. അതായത് അഷ്വേർഡ് തുകയും ബോണസും. പോളിസി ആരംഭിച്ച തീയതി മുതൽ ഓരോ അഞ്ച് വർഷത്തിലും പോളിസി ഉടമയ്ക്ക് ഒരു ഗ്യാരണ്ടീഡ് തുക തിരികെ ലഭിക്കുകയും ചെയ്യും. ഇത് ആന്വിറ്റി രൂപത്തിൽ വരുമാനം ലഭിക്കുന്നതിന് വീണ്ടും നിക്ഷേപിക്കാവുന്നതുമാണ്.

 

ജീവൻ രേഖ പദ്ധതി

ജീവൻ രേഖ പദ്ധതി

കൃത്യമായ ഇടവേളകളിൽ വരുമാനവും അതേസമയം കുടുംബത്തിന് മരണസമയത്ത് ഒരു തുക ഉറപ്പാക്കുന്നതുമായ നിക്ഷേപ പദ്ധതിയാണിത്. ജീവിതത്തിലുടനീളം സ്ഥിരമായി വരുമാനം നൽകുന്നതും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതുമായ ഒരേയൊരു പദ്ധതിയാണ് ജീവൻ രേഖ പദ്ധതി. 13 മുതൽ 65 വയസ് വരെയുള്ള വ്യക്തികൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

പ്രീമിയം

പ്രീമിയം

ഒരാൾക്ക് ഒറ്റ തവണയായി പ്രീമിയം അടയ്ക്കാവുന്നതാണ് അല്ലെങ്കിൽ 5, 10, 15, 20, 25 വർഷം അല്ലെങ്കിൽ ആജീവനാന്ത പ്രീമിയം അടയ്ക്കൽ കാലാവധി തിരഞ്ഞെടുക്കാം. പ്രീമിയം പ്രതിമാസം, ത്രൈമാസികം, അർദ്ധ വാർഷികം അല്ലെങ്കിൽ വാർഷികമായും അടയ്ക്കാം. ഈ പ്ലാനിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ തുക 2,00,000 രൂപയാണ്. പരമാവധി സം അഷ്വേർഡ് തുകയ്ക്ക് പരിധിയില്ല. ഈ പോളിസിയിൽ നിന്ന് വായ്പ നേടാൻ കഴിയില്ല.

എൽ‌ഐ‌സി പിഎംവിവിവൈ പെൻഷൻ പദ്ധതിയിൽ മാറ്റം: മാസം 10000 രൂപ വരെ പെൻഷൻ നേടാം, അറിയേണ്ട കാര്യങ്ങൾ

അതിജീവന ആനുകൂല്യം

അതിജീവന ആനുകൂല്യം

ലൈഫ് ഇൻഷ്വർ ചെയ്ത പോളിസി കാലയളവിനെ മറികടക്കുകയാണെങ്കിൽ, ആരംഭിക്കുന്ന തീയതി മുതൽ ഓരോ 5 വർഷത്തിനുശേഷവും അഷ്വേർഡ് തുകയുടെ 10% പോളിസി ഉടമയ്ക്ക് ലഭിക്കും.

നിങ്ങളുടെ എൽഐസി രേഖകൾ വേഗം പരിശോധിക്കൂ; പോളിസി രേഖകളിലെ അച്ചടി പിഴവ്, എൽഐസിയ്ക്ക് നഷ്ടം ലക്ഷങ്ങൾ

അപകട ആനുകൂല്യം

അപകട ആനുകൂല്യം

പോളിസി ഉടമ അപകടത്തിൽപ്പെട്ടാൽ, പരമാവധി 10 ലക്ഷം രൂപ ലഭിക്കും. പോളിസിയുടെ കാലാവധിയിൽ അല്ലെങ്കിൽ 70 വയസ്സ് വരെ, ഏതാണോ ആദ്യം ആക്‌സിഡന്റ് ബെനിഫിറ്റ് റൈഡർ തിരഞ്ഞെടുക്കാൻ പോളിസി ഉടമയ്ക്ക് ഒരു ഓപ്ഷനുണ്ട്. പോളിസി പ്രാബല്യത്തിൽ വരുമ്പോൾ അപകടം മൂലം നിർഭാഗ്യവശാൽ മരിക്കുകയാണെങ്കിൽ, ക്ലെയിമിനൊപ്പം അപകട ആനുകൂല്യ സം അഷ്വേർഡിന് തുല്യമായ ഒരു അധിക തുക നൽകപ്പെടും.

English summary

You can save your family even if you lose your life; Details of LIC Jeevan Rekha Plan | നിങ്ങൾക്ക് ജീവൻ നഷ്ട്ടപ്പെട്ടാലും കുടുംബത്തെ രക്ഷിക്കാം; എൽഐസി ജീവൻ രേഖ പദ്ധതിയെക്കുറിച്ച് അറിയാം

LIC's Jeevan Rekha Plan is a combination of Life Insurance and Money Back Plan. Read in malayalam.
Story first published: Friday, July 17, 2020, 17:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X