ഇനി എടിഎമ്മിൽ കയറേണ്ട, അടുത്തുള്ള കടയിൽ നിന്നും കാശ് പിൻവലിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റൽ വാലറ്റ് കമ്പനിയായ ഫോൺ‌പേ ഡിജിറ്റൽ എടി‌എം സേവനം ആരംഭിച്ചു. ഇതുവഴി നിങ്ങളുടെ കൈവശമുള്ള മൊബൈൽ ഫോണിൽ ഫോൺ‌പേ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ 'പിൻവലിക്കൽ' ബട്ടണിൽ ക്ലിക്ക് ചെയ്തി ഡിജിറ്റൽ പണം (വാലറ്റ് ബാലൻസ്) പണമായി മാറ്റാൻ കഴിയും. എങ്ങനെയെന്ന് വിശദമായി അറിയാം.

 

ഡിജിറ്റൽ ബാലൻസ് പണമാക്കാം

ഡിജിറ്റൽ ബാലൻസ് പണമാക്കാം

ഈ സേവനം നൽകുന്നതിന്, വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺപേ അഞ്ച് ലക്ഷത്തോളം വ്യാപാരികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള കടകൾ സന്ദർശിച്ച് അവരുടെ ഡിജിറ്റൽ ബാലൻസ് പണമായി മാറ്റാൻ കഴിയും. പ്രാദേശിക ഷോപ്പ് ഉടമകളും ഉപഭോക്താക്കളും തമ്മിൽ പുതിയ മൂല്യവർദ്ധിത സേവനം വഴി ഇടപഴകലുകൾ വർദ്ധിപ്പിക്കാനാണ് ഫോൺപേ പദ്ധതിയിടുന്നത്.

ഈ ആറ് കാര്യങ്ങൾ ചെയ്താൽ, 2020ൽ നിങ്ങൾക്ക് തീർച്ചയായും കാശുണ്ടാക്കാം

എടിഎമ്മുകളിൽ കാശില്ലെങ്കിൽ

എടിഎമ്മുകളിൽ കാശില്ലെങ്കിൽ

ടയർ 3, 4 നഗരങ്ങളിൽ പലപ്പോഴും എടിഎമ്മുകളുടെ പ്രവർത്തനം കാര്യക്ഷമല്ല. പല സമയത്തും പല എടിഎമ്മികളിലും പണമുണ്ടാകാറില്ല. ഇത്തരത്തിൽ പണത്തിന്റെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ ഫോൺപേ ആപ്പ് ഉപയോഗിച്ച് വാലറ്റ് പണം അടുത്തുള്ള കടകളിൽ നിന്ന് പണമായി കൈപ്പറ്റാവുന്നതാണ്. മർച്ചന്റ് ഡിസ്കൗണ്ട് റേറ്റുകളുടെ (എംഡിആർ) അഭാവത്തിൽ നിലവിലുള്ള ബിസിനസ്സ് ചാനലുകളിലേക്ക് ഇത്തരം മൂല്യവർദ്ധിത സേവനങ്ങൾ ഉൾപ്പെടുത്തുന്നതു വഴി പേടിഎം, ഗൂഗിൾ പേ, വാട്ട്‌സ്ആപ്പ് പേ തുടങ്ങിയവയുമായുള്ള മത്സരം മുറുക്കാനാകുമെന്നാണ് ഫോൺപേ കരുതുന്നത്. കമ്പനിയുടെ വളർച്ചയ്ക്ക് ഇത് കാരണമാകുമെന്നും അധികൃതർ അറിയിച്ചു.

മൂന്ന് മാസം കൂടുമ്പോൾ 32000 രൂപ ലാഭം, കാശ് നിക്ഷേപിക്കേണ്ടത് എവിടെ?

പരീക്ഷണം

പരീക്ഷണം

ഫോൺ‌പെ ഇതിനകം ഡൽഹി-എൻ‌സി‌ആർ മേഖലയിൽ ഒരു പൈലറ്റ് പ്രോജക്റ്റ് നടത്തിയിരുന്നു. നിലവിൽ 300 നഗരങ്ങളിലെ അഞ്ച് ലക്ഷം കടകളിലൂടെയാണ് കമ്പനി സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നത്. ഫോൺ പേ അപ്ലിക്കേഷൻ ഉപയോഗിച്ച് തന്നെ, വരിക്കാർക്ക് എടിഎം സേവനം വാഗ്ദാനം ചെയ്യുന്ന സമീപത്തുള്ള ഷോപ്പുകൾ കണ്ടെത്താൻ കഴിയും.

ഗോസംരക്ഷണത്തിനായി തിരുപ്പതി ക്ഷേതത്തിൽ 1 കോടി രൂപ സംഭാവ നൽകി ഐടി കമ്പനി ഉടമ

English summary

You can withdraw cash from the nearest store through phonepe | ഇനി എടിഎമ്മിൽ കയറേണ്ട, അടുത്തുള്ള കടയിൽ നിന്നും കാശ് പിൻവലിക്കാം

Mobile wallet company Phonepe launches digital ATM service. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X