ഊബറുമായുള്ള മല്‍സരം കൊഴുക്കും; ഒലയില്‍ 650 കോടിയുടെ നിക്ഷേപവുമായി ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാംഗ്ലൂര്‍: ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ ഓണ്‍ലൈന്‍ ടാക്‌സി ശൃംഖലയായ ഒലയില്‍ 650 കോടി രൂപ നിക്ഷേപിച്ചു. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഊബറുമായി മല്‍സരിക്കാന്‍ പാടുപെടുന്ന ഒലയ്ക്ക് ഇത് വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയ്ക്കു പുറമെ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ബ്രിട്ടന്‍ തുടങ്ങിയ മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് ആധിപത്യത്തിനു വേണ്ടിയുള്ള കിടമല്‍സരത്തിലാണ് ഒലയും ഊബറും.

 
ഊബറുമായുള്ള മല്‍സരം കൊഴുക്കും; ഒലയില്‍ 650 കോടിയുടെ നിക്ഷേപവുമായി ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍

നിക്ഷേപകന്‍ എന്ന നിലയില്‍ സച്ചിന്‍ ബന്‍സാലിന്റെ വ്യക്തിഗത നിക്ഷേപമാണ് ഇതെന്ന് ഒല പ്രസ്താവനയില്‍ വ്യക്തമാക്കി. ഒല കാബ്‌സ് ടീമിനൊപ്പം പങ്കാളിയാവാന്‍ സാധിച്ചതില്‍ ആഹ്ലാദമുണ്ടെന്ന് ബന്‍സാല്‍ ട്വിറ്ററില്‍ കുറിച്ചു. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ചിരിപരിചിതമായ നാമമായി ഒല മാറിയിരിക്കുകയാണെന്നും കമ്പനിയുടെ വിജയം നമ്മുടെയെല്ലാം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സംരംഭകര്‍ക്ക് സച്ചില്‍ വലിയ പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ നിക്ഷേപം കമ്പനിക്ക് ലഭിച്ചത് അഭിമാനകരമാണെന്നും ഒല സ്ഥാപകനും സിഇഒയുമായ ഭവീഷ് അഗര്‍വാളും പറഞ്ഞു.

ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് സ്ഥിരാംഗത്വം

ഇതിനു മുമ്പ് ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സില്‍ നിന്നും സോഫ്റ്റ് ബാങ്ക് ഗ്രൂപ്പില്‍ നിന്നുമായി 1.1 ബില്യന്‍ ഡോളര്‍ നിക്ഷേപം ഒല സമാഹരിച്ചിരുന്നു. ബിന്നി ബന്‍സാലിനൊപ്പെ ഫ്‌ളിപ്കാര്‍ട്ടിന് തുടക്കമിട്ട സച്ചില്‍ അടുത്തിടെ കമ്പനിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. യുഎസ് ഇ കൊമേഴ്‌സ് ഭീമനായ വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്നായിരുന്നു ഇത്. 1600 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശമതാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്.

English summary

sachin bansal invests rs 650 crore in ola

sachin bansal invests rs 650 crore in ola
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X