ബാങ്കുകൾക്ക് പാരയായി ആപ്പിൾ കാർഡ്; പണി കിട്ടാൻ പോകുന്നത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെക്​ ഭീമനായ ആപ്പിൾ സാമ്പത്തിക രംഗത്തും ചുവടുറപ്പിക്കുന്നു. ആപ്പിൾ കാർഡ്​ എന്ന ക്രെഡിറ്റ്​ കാർഡ്​ സേവനമാണ് ആപ്പിള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. മാസ്​റ്റർകാർഡ്​, ഗോൾമാൻ സാച്ചസ്​ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ആപ്പിൾ പുതിയ​ ക്രെഡിറ്റ്​ കാർഡ്​ അവതരിപ്പിക്കുന്നത്​.

കാർഡ് ലഭിക്കുന്നതെങ്ങനെ?
 

കാർഡ് ലഭിക്കുന്നതെങ്ങനെ?

ഐഫോൺ ഉപഭോക്താക്കൾക്ക് ഫോണിലെ വാലറ്റ്​ ആപ്പിലായിരിക്കും കാർഡ്​ ലഭിക്കുക. ആപ്പില്ലാതെ ഉപയോഗിക്കുന്നതിനായി ആവശ്യമെങ്കിൽ കാർഡുകളും കമ്പനി നൽകും.

ഫീസ് ഇല്ല

ഫീസ് ഇല്ല

ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്നില്ല എന്നുള്ളതാണ് ആപ്പിൾ കാർഡിന്റെ ഏറ്റവും വലിയ പ്രത്യേക. എടിഎം ഇടപാടുകൾക്കും, അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിനുമൊക്കെ പിഴ ഈടാക്കുന്ന ബാങ്കുകൾക്ക് ഇത് തിരിച്ചടിയാകും.

തുടക്കം അമേരിക്കയിൽ

തുടക്കം അമേരിക്കയിൽ

തുടക്കത്തില്‍ അമേരിക്കയിൽ മാത്രമാണ് ആപ്പിള്‍ കാര്‍ഡ് പുറത്തിറക്കുക. ഇന്ത്യയിലും ഈ സംവിധാനം ഉടന്‍ എത്തിയേക്കും എന്ന സൂചനകളുണ്ട്.

കാഷ്​ബാക്ക്

കാഷ്​ബാക്ക്

ആപ്പിള്‍ കാര്‍‍ഡ് വഴിയുള്ള ഇടപാടുകൾക്ക് ക്യാഷ്ബാക്കും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ഡെയിലി ക്യാഷ്​ എന്നാണ്​ ഇതിനെ ആപ്പിള്‍ വിശേഷിപ്പിക്കുന്നത്. ഓരോ വ്യക്​തികളുടെയും ക്രെഡിറ്റ്​ പരിധിക്കനുസരിച്ചാണ്​ ക്യാഷ് ​ബാക്ക്​ നൽകുന്നത്. അതായത് ആപ്പിള്‍ കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും വാങ്ങിയാല്‍ രണ്ടു ശതമാനം തുക സ്വന്തം അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും. ആപ്പിളിന്‍റെ ഉപകരണങ്ങള്‍ തന്നെയാണു വാങ്ങുന്നതെങ്കില്‍ മൂന്നു ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഈ ഫീച്ചറും ബാങ്കുകൾക്ക് കനത്ത പ്രഹരമാണ്.

മാനദണ്ഡങ്ങൾ

മാനദണ്ഡങ്ങൾ

ആപ്പിള്‍ കാര്‍ഡ്​ എല്ലാ ഉപഭോക്​താക്കൾക്കും ലഭിക്കില്ല. കാർഡ്​ ലഭിക്കുന്നതിന്​ ചില മാനദണ്ഡങ്ങൾ ഉണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അതായത് സിബില്‍ സ്കോര്‍ പോലുള്ള സംവിധാനത്തിലൂടെയാകും ആപ്പിൾ ഉപഭോക്താക്കളെ തിരഞ്ഞെടുക്കുക.

malayalam.goodreturns.in

English summary

Everything we know so far about how the Apple Card works

There’s a lot to know about the Apple Card, from how it works, how to get it, and how it compares to other credit cards out there. Here is all of the key information you should know about the Apple Card if you’re considering getting one.
Story first published: Thursday, March 28, 2019, 6:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more