ഷാരൂഖ് ഖാൻ സിനിമയിൽ നിന്ന് ഉണ്ടാക്കുന്ന കാശ് ഇരട്ടിയാക്കുന്നത് ഇങ്ങനെ; നിക്ഷേപ രഹസ്യങ്ങൾ പരസ്യമായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ സിനിമയിൽ നിന്ന് മാത്രമല്ല ബിസിനസിൽ നിന്നും കാശുണ്ടാക്കുന്നയാളാണ്. ഷാരൂഖ് ഖാന്റെ ചില നിക്ഷേപ രഹസ്യങ്ങളും കാശ് ഇരട്ടിയാക്കുന്ന വിജയ മന്ത്രങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

 

ബിസിനസിൽ നിന്ന് ലാഭം

ബിസിനസിൽ നിന്ന് ലാഭം

ഒരു നടൻ എന്നതിലുപരി മികച്ച ഒരു ബിസിനസുകാരൻ കൂടിയാണ് ഷാരൂഖ് ഖാൻ. സിനിമയ്ക്കു പുറമേ, തന്റെ പണം സ്പോർട്സിലും വിദ്യാഭ്യാസ മേഖലയിലും ഇദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്.

ബിസിനസുകൾ

ബിസിനസുകൾ

സിനിമ മേഖലയും അല്ലാതെയുമായി ഷാരൂഖ് ഖാൻ നിക്ഷേപം നടത്തിയിട്ടുള്ള പ്രധാന ബിസിനസുകൾ താഴെ പറയുന്നവയാണ്

  • ഫിലിം പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്
  • പോസ്റ്റ് പ്രൊഡക്ഷൻ ആൻഡ് വിഷ്വൽ എഫക്റ്റ്സ് യൂണിറ്റായ വിഎഫ്എക്സ്
  • കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
  • കിഡ്സാനിയ
കടം വേണ്ട

കടം വേണ്ട

സ്വന്തം സിനിമകൾ സ്വന്തമായി തന്നെ നിർമ്മിക്കുന്നയാളാണ് ഷാരൂഖ് ഖാൻ. മാത്രമല്ല കടം വാങ്ങലുകൾ പരമാവധി ഒഴിവാക്കുകയും ചെയ്യും. ഇത് തന്റെ വിജയമന്ത്രങ്ങളിൽ ഒന്നാണെന്ന് കരുതുന്നയാളാണ് ഷാരൂഖ്.

ഓഹരി നിക്ഷേപം വേണ്ട

ഓഹരി നിക്ഷേപം വേണ്ട

ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ താത്പര്യമില്ലാത്ത വ്യക്തിയാണ് ഇദ്ദേഹം. റിസ്ക് എടുക്കാൻ താത്പര്യമില്ലാത്തതാകാം ഇതിന് കാരണം. ‌

സ്വന്തം താത്പര്യങ്ങൾക്ക് പ്രാധാന്യം

സ്വന്തം താത്പര്യങ്ങൾക്ക് പ്രാധാന്യം

സ്വന്തം താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നതാണ് ഒരാളെ വിജയിയാക്കുന്നതെന്ന് ഷാരൂഖ് പറയുന്നു. കാരണം റെസ്റ്റോറന്റ് ബിസിനസ് നടത്തിയിരുന്നയാളാണ് ഷാരൂഖ് ഖാന്റെ പിതാവ്. ആ പാത പിന്തുടരാതെ സ്വന്തം താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകിയതിനാൽ ഇപ്പോൾ പല ബിസിനസുകളും തന്നെ തേടിയെത്തുകയാണെന്നും ഷാരൂഖ് പറയുന്നു.

സിനിമാ ബിസിനസ്

സിനിമാ ബിസിനസ്

സിനിമ വളരെ റിസ്കുള്ള ബിസിനിസ് മേഖലയാണ്. ഇവിടെ വിജയവും പരാജയവും ഭാ​ഗ്യത്തിന് അനുസരിച്ചിരിക്കുമെന്നും ഷാരൂഖ് ഖാൻ പറയുന്നു.

malayalam.goodreturns.in

English summary

Shah Rukh Khan's 4-point formula to make good money

Fame brings money and Shah Rukh Khan indeed has got oodles of both. What does he do with his money? Of course, he spends it like other rich people, but he also invests a major part of it.
Story first published: Sunday, March 31, 2019, 14:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X