നോട്ടു നിരോധനം ഗുണം ചെയ്തു; പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍ വര്‍ധനവ്

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന് അഭിമാനിക്കാന്‍ വകയുള്ള പുതിയ കണക്കുകള്‍ പുറത്തുവരുന്നു. നോട്ടുനിരോധനത്തിന് ശേഷമുള്ള കാലയളവില്‍ രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്‍കം ടാക്‌സ് വിഭാഗത്തില്‍ അഡ്വാന്‍സ്-സെല്‍ഫ് അസസ്‌മെന്റ് നികുതി വരുമാനത്തിലാണ് കാര്യമായ വര്‍ധനവുണ്ടായത്. ഇതോടൊപ്പം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണവും ഇതിന് ശേഷം കൂടിയിട്ടുണ്ട്. നോട്ട് നിരോധനത്തിന്റെ പ്രത്യക്ഷ ഫലങ്ങളായാണ് ഇവ വിലയിരുത്തപ്പെടുന്നത്.

 

പ്രധാനമന്ത്രിയുടെ അസംഘടിത തൊഴിലാളി പെന്‍ഷന്‍ പദ്ധതിക്ക് തണുത്ത പ്രതികരണം; ഇതിനകം ചേര്‍ന്നത്

2016 നവംബര്‍ എട്ടിനാണ് 1000, 500 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. കുറച്ചുകാലത്തേക്ക് സാമ്പത്തിക രംഗത്തെ അത് പിടിച്ചുകുലുക്കിയെങ്കിലും ക്രമേണ അതിന്റെ ഗുണഫലങ്ങള്‍ ലഭ്യമായിത്തുടങ്ങിയെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

നോട്ടു നിരോധനം ഗുണം ചെയ്തു; പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍ വര്‍ധനവ്

നോട്ടുനിരോധനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനു ശേഷം 2018-19 സാമ്പത്തിക വര്‍ഷത്തിലും തുടരുന്ന വരുമാന വര്‍ധന ഇതാണ് സൂചിപ്പിക്കുന്നത്. ഇക്കാലയളവില്‍ കോര്‍പറേറ്റ് ഇന്‍കം ടാക്‌സ് 14 ശതമാനമാണ് വര്‍ധിച്ചത്. പേഴ്‌സണല്‍ ഇന്‍കം ടാക്‌സ് 13 ശതമാനം വര്‍ധിച്ചു. അഡ്വാന്‍സ് ടാക്‌സ് വിഭാഗത്തിലെ വോളണ്ടറി നികുതി അടവിലും വലിയ പുരോഗതിയുണ്ടായി. 14 ശതമാനമാണ് ഇതിലുണ്ടായ വര്‍ധന. അതോടൊപ്പം ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതോടെ സാമ്പത്തിക രംഗം കൂടുതല്‍ ശുദ്ധീകരിക്കപ്പെടുകയുമുണ്ടായി.

നോട്ട് നിരോധനമുണ്ടായ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ 29 ശതമാനമാണ് വര്‍ധനവുണ്ടായത്. അതോടൊപ്പം കള്ളപ്പണം ഇനത്തില്‍ 900 കോടി രൂപയാണ് 2016 നവംബറിനും 2017 മാര്‍ച്ചിനുമിടയില്‍ പിടികൂടിയത്. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതും തെറ്റായ വിവരങ്ങള്‍ നല്‍കിയതുമായ സംഭവങ്ങളില്‍ നോട്ടുനിരോധനത്തെ തുടര്‍ന്ന് 18 ലക്ഷം കേസുകള്‍ രാജ്യത്ത് ഫയല്‍ ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

English summary

Direct tax collection up since demonetisation

Direct tax collection up since demonetisation
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X