പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കാം; ഡിജിറ്റല്‍ ലോക്കറില്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, സ്‌കൂള്‍-യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ആവശ്യമായി വരിക എപ്പോഴാണെന്നറിയില്ല. എന്നാല്‍ ഇവ എപ്പോഴും കൊണ്ടുനടക്കുകയെന്നത് അത്ര സുരക്ഷിതവുമല്ല. നഷ്ടപ്പെട്ടു പോവാന്‍ സാധ്യത ഏറെയാണെന്നതു തന്നെ കാരണം. എന്നാല്‍ ഇതിനുള്ള ഏറ്റവും ലളിതവും സുഗമവുമായ മാര്‍ഗമാണ് ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം.

 

നിങ്ങളുടെ അമൂല്യ വസ്തുക്കള്‍ ബാങ്ക് ലോക്കറുകളില്‍ എത്രമാത്രം സുരക്ഷിതമാണ്?

അക്കൗണ്ട് തുറക്കാം

അക്കൗണ്ട് തുറക്കാം

ഡിജിറ്റല്‍ ലോക്കറിന്റെ https://digilocker.gov.in/ എന്ന സൈറ്റിലൂടെ ആധാര്‍ കാര്‍ഡ് വഴി അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് നിങ്ങള്‍ക്ക് രേഖകള്‍ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോള്‍ ഓണ്‍ലൈനിലൂടെ തന്നെ ഇത് ഉപയോഗിക്കാനും സാധിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മഷന്‍ ടെക്നോളജി വിഭാഗമാണ് ഡിജിറ്റല്‍ ലോക്കര്‍ പുറത്തിറക്കിയത്.

ഡിജിറ്റലായി സൂക്ഷിക്കാം

ഡിജിറ്റലായി സൂക്ഷിക്കാം

ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ജനന മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, വീടുകളുടെ നിര്‍മാണ അനുമതി, പാന്‍ കാര്‍ഡ്, സ്‌കൂള്‍, കോളജ് ടി.സി, വില്ലേജ്, താലൂക്ക് സര്‍ട്ടിഫിക്കറ്റുകള്‍, യൂനിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, തുടങ്ങി എല്ലാ തരം സര്‍ട്ടിഫിക്കറ്റുകളും ഇതോടെ ഓണ്‍ലൈനിലൂടെ ഉപയോഗിക്കാനാവും. ശക്തമായ സുരക്ഷാ സംവിധാനങ്ങളും സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാനായി താരതമ്യേന ലളിതമായ നടപടിക്രമങ്ങളുമാണ് സൈറ്റില്‍ ഒരുക്കിയിരിക്കുന്നത്.

ആകെ വേണ്ടത് ആധാര്‍

ആകെ വേണ്ടത് ആധാര്‍

സ്വന്തമായി ആധാര്‍ നമ്പര്‍ ഉള്ള ആര്‍ക്കും ഡിജിറ്റല്‍ ലോക്കറില്‍ അക്കൗണ്ട് തുറക്കാം. പൂര്‍ണമായും സൗജന്യമാണ് ഈ സേവനം. വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ 'റജിസ്റ്റര്‍ നൗ' എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റജിസ്റ്റര്‍ ഫോര്‍ എ ഡിജിലോക്കര്‍ അക്കൗണ്ട് എന്ന ഓപ്ഷന്‍ കാണാം. ഇവിടെ ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. തുടര്‍ന്ന്, ആധാര്‍ നമ്പരിനോടൊപ്പം നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ചോ അല്ലെങ്കില്‍ വിരലടയാളം സ്‌കാനര്‍ വഴി രേഖപ്പെടുത്തിയോ അക്കൗണ്ട് ആരംഭിക്കാം.

യൂസര്‍ നെയിമും പേസ്‌വേഡും

യൂസര്‍ നെയിമും പേസ്‌വേഡും

തുടര്‍ന്ന് ലഭിക്കുന്ന ഡയലോഗ് ബോക്‌സില്‍ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കണം. സ്വന്തം പേരോ മറ്റോ യൂസര്‍ നെയിം ആയി നല്‍കം. അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ പാസ്വേഡായി ഉപയോഗിക്കാം. ഇവ ഉപയോഗിച്ച് ലോഗന്‍ ചെയ്താല്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യാനും ആവശ്യാനുസരണം അവ ഡിജിറ്റല്‍ രൂപത്തില്‍ തിരിച്ചെടുക്കാനും നിങ്ങള്‍ക്കു സാധിക്കും.

ഡിജിറ്റല്‍ ലോക്കര്‍ സുരക്ഷിതമാണോ?

ഡിജിറ്റല്‍ ലോക്കര്‍ സുരക്ഷിതമാണോ?

ബാങ്കുകള്‍ തങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനമാണ് ഡിജിറ്റല്‍ ലോക്കറിനും ഉപയോഗിച്ചിരിക്കുന്നത്. ഭാവിയില്‍ സര്‍ക്കാര്‍ സംബന്ധിയായ രേഖകളെല്ലാം ഡിജിറ്റലൈസ് ചെയ്യുമ്പോള്‍ നമുക്കാവശ്യമായ എല്ലാ രേഖകളും ഒറ്റ സുരക്ഷിത കേന്ദ്രത്തില്‍ ലഭ്യമാകും. മാത്രമല്ല, നമുക്ക് ആവശ്യമായ എന്തെങ്കിലും സേവനത്തിനു വേണ്ട തിരിച്ചറിയല്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഈ ഡിജിറ്റല്‍ ലോക്കറില്‍ നിന്നു ബന്ധപ്പെട്ട ഓഫിസിലേക്കു ഷെയര്‍ ചെയ്യാനും സാധിക്കും.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ലോക്കര്‍ സംവിദാനം കൊണ്ടുവന്നത്. പേപ്പര്‍ രൂപത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാന്‍ ലോക്കര്‍ സഹായിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, തൊഴില്‍ ദാതാക്കള്‍ എന്നിവര്‍ക്ക് പരിശോധിക്കാന്‍ പേപ്പര്‍ രേഖകള്‍ക്കുപകരം ഡിജിറ്റല്‍ സംവിധാനത്തിലുള്ള ഡോക്യുമെന്റുകളുടെ ലിങ്കുകള്‍ കൈമാറാം. എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും രേഖകള്‍ കൈമാറാനും പരിശോധിക്കാനും സൗകര്യം. രേഖകള്‍ക്ക് ഇ-സിഗ്‌നേച്ചര്‍ സംവിധാനത്തിനും സൗകര്യമുണ്ട്.

ഡിജി ലോക്കര്‍ മൊബൈല്‍ ആപ്പ്

ഡിജി ലോക്കര്‍ മൊബൈല്‍ ആപ്പ്

ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കുന്നതിനുള്ള ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ ലഭിക്കും. ഇത് രേഖകളുടെ ലഭ്യത എപ്പോഴും നമ്മുടെ വിരല്‍തുമ്പില്‍ ലഭ്യമാക്കാന്‍ സഹായകമാവും. കംപ്യൂട്ടറോ ഇന്റര്‍നെറ്റ് കഫെയോ അന്വേഷിച്ചു പോവാതെ തന്നെ നമ്മുടെ മൊബൈലില്‍ ആവശ്യമുള്ള രേഖകള്‍ നമ്മുടെ ഡിജിറ്റല്‍ ലോക്കറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് കൈമാറാം.

രണ്ടു കോടിയിലേറെ വരിക്കാര്‍

രണ്ടു കോടിയിലേറെ വരിക്കാര്‍

ഡിജിറ്റല്‍ ലോക്കറിന് ഇതിനകം 2,08,08,607 വരിക്കാറുണ്ടെന്നാണ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. രണ്ടരക്കോടിയിലേറെ രേഖകള്‍ ഇപ്പോള്‍ ഡിജിറ്റല്‍ ലോക്കറില്‍ ലഭ്യമാണ്. ഡിജിറ്റര്‍ ലോക്കറുമായി ലിങ്ക് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളുടെ രേഖകള്‍ നമുക്ക് ലഭിക്കുവാനും നമ്മുടെ രേഖകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും ഡിജിറ്റല്‍ ലോക്കറിലൂടെ സാധിക്കും.

English summary

DigiLocker, a cloud-based government platform

DigiLocker, a cloud-based government platform
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X