ദീപിക പദുക്കോൺ പുതിയ ബിസിനസിലേയ്ക്ക്; സൈഡ് ബിസിനസുള്ള ബോളിവുഡ് നടിമാർ ആരൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോളിവുഡ് നടി ദീപിക പദുക്കോണും ബിസിനസ് രം​ഗത്തേയ്ക്ക് ചുവടു വയ്ക്കുന്നു. ഡ്രം ഫുഡ്സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിലാണ് ദീപിക നിക്ഷേപം നടത്തിയിരിക്കുന്നത്. ഫ്ലേവേർഡ് തൈര് വിൽക്കുന്ന എപ്പി​ഗാമിയ ബ്രാൻഡ് ആണിത്. ദീപിക പദുക്കോൺ നിക്ഷേപം നടത്തിയതോടെ ഇനി ഉത്പന്നത്തിന്റെ മാർക്കറ്റ് വാല്യൂ ഉയരുമെന്ന് ഡ്രം ഫുഡ്സ് സഹസ്ഥാപകൻ രോഹൻ മിർച്ചന്ദാനി വ്യക്തമാക്കി.
ദീപിക പദുക്കോണിന്റെ മറ്റ് ബിസിനസുകൾ എന്തൊക്കെയെന്നും. ബോളിവുഡിലെ ബിസിനസിൽ കൈ വച്ചിട്ടുള്ള മറ്റ് നടിമാർ ആരൊക്കെയെന്നും പരിശോധിക്കാം.

 

ദീപിക പദുക്കോണിന്റെ ബ്രാൻഡ് മൂല്യം

ദീപിക പദുക്കോണിന്റെ ബ്രാൻഡ് മൂല്യം

വിരാട് കോഹ്ലിക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും വിലമതിക്കുന്ന രണ്ടാമത്തെ സെലിബ്രിറ്റ് ബ്രാൻഡ് വാല്യൂ ഉള്ള താരം ദീപിക പദുക്കോണാണ്. 2018 ലെ കണക്കനുസരിച്ച് 20 ബ്രാൻഡുകളുടെ പരസ്യങ്ങളിൽ പദുക്കോൺ ഭാ​ഗമായി. 102.5 മില്ല്യൺ ഡോളറാണ് ഇവരുടെ ബ്രാൻഡ് മൂല്യം.

കരീഷ്മ കപൂർ

കരീഷ്മ കപൂർ

നിക്ഷേപങ്ങളുടെ കാര്യത്തിൽ നായകന്മാരെ വച്ച് നോക്കുമ്പോൾ അൽപ്പം പിന്നിലാണ് നായികമാർ. എന്നിരുന്നാലും കരീഷ്മ കപൂർ നേരത്തേ തന്നെ ബിസിനസിലേയ്ക്ക് കടന്നിരുന്നു. ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പായ Babyoye.com ന്റെ 26 ശതമാനം ഓഹരികൾ കരീഷ്മയ്ക്ക് സ്വന്തമാണ്. ശിശുക്കളുടെയും അമ്മമാരുടെയും പരിചരണത്തിനുള്ള ഉത്പന്നങ്ങൾ വിൽക്കുന്ന ഓൺലൈൻ സൈറ്റാണിത്.

ശിൽപ്പ ഷെട്ടി

ശിൽപ്പ ഷെട്ടി

ഭർത്താവ് ബിസിനസുകാരനായതുകൊണ്ട് തന്നെ ശിൽപ്പ ഷെട്ടിയും ബിസിനസിൽ ഒരു കൈ നോക്കാൻ മറന്നില്ല. ബിസിനസുകാരനായ രാജ് കുന്ദ്രയുമൊത്ത് ശിൽപ ഐപിഎൽ ക്രിക്കറ്റ് ടീമായ രാജസ്ഥാൻ റോയൽസിന്റെ ഓഹരികൾ വാങ്ങിയിരുന്നു. കൂടാതെ മുംബൈയിലെ ഐഒഎസ്ഐഎസ് സ്പാ ശൃംഖലയുടെ സ്പോൺസറായും ശിൽപ്പ പ്രവർത്തിക്കുന്നുണ്ട്. ഇ-കൊമേഴ്സ് റിയൽ എസ്റ്റേറ്റ് പോർട്ടലായ grouphomebuyers.comലും ശിൽപ്പ ഷെട്ടി നിക്ഷേപം നടത്തിയിട്ടുണ്ട്.

ട്വിങ്കിൾ ഖന്ന

ട്വിങ്കിൾ ഖന്ന

ബോളിവുഡ് നടൻ രാജേഷ് ഖന്നയുടെയും അമ്മ ഡിംപിൾ കപാഡിയയുടെയും മകളായ ട്വിങ്കിൾ ഖന്ന സിനിമയിൽ നിന്ന് വ്യത്യസ്തമായി വേറിട്ട വഴിയാണ് സ്വീകരിത്തത്. പ്രശസ്തരായ എഴുത്തുകാരിയും കോളമിസ്റ്റുമെന്നതിനുപരി മികച്ച് ഒരു സംരംഭക കൂടിയാണ് ട്വിങ്കിൾ ഖന്ന. ദ വൈറ്റ് വിൻഡോ എന്ന ഇന്റീരിയർ ഡിസൈനിം​ഗ് കമ്പനിയുടെ സഹ സ്ഥാപക കൂടിയാണ് ട്വിങ്കിൾ. കൂടാതെ നിർമ്മാണക്കമ്പനിയായ മിസ്സിസ് ഫണ്ണിബോൺസ് പ്രൊഡക്ഷനും ഇവരുടേതാണ്.

സുസ്മിത സെൻ

സുസ്മിത സെൻ

2006ൽ സെൻസാസിയോൺ എന്ന കമ്പനി സുസ്മിതാ സെൻ ആരംഭിക്കുന്നത്. ബോളിവുഡ് നടിമാരിലെ ആദ്യ സംരംഭകയായാണ് സുസ്മിത സെൻ അറിയപ്പെടുന്നത്. കൂടാതെ പ്രൊഡക്ഷൻ കമ്പനിയും ഇവരുടെ പേരിലുണ്ട്.

ലാറ ദത്ത

ലാറ ദത്ത

സംരംഭക രം​ഗത്ത് വ്യത്യസ്ത മേഖലകൾ പരീക്ഷിച്ച നടിയാണ് ലാറ ദത്ത. സ്വന്തമായി പ്രൊഡക്ഷൻ കമ്പനിയുള്ള ലാറ ദത്ത ഡിസൈനർ സാരി ബിസിനസ് രം​ഗത്തും കൈവച്ചിട്ടുണ്ട്. കൂടാതെ ​ഗൾണിയായിരുന്നപ്പോൾ സ്വന്തം യോ​ഗാ ദിനചര്യകൾ വീഡിയോയാക്കി ഫിറ്റ്നസ് ഡിവിഡി കളക്ഷനും പുറത്തിറക്കിയിരുന്നു. ഇത് നായികമാരുടെ ബിസിനസ് മേഖലയിലെ വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു.

അനുഷ്ക ശർമ്മ

അനുഷ്ക ശർമ്മ

ക്ലീൻ സ്ളേറ്റ് ഫിലിംസ്' എന്ന സ്വന്തം നിർമ്മാണ കമ്പനിയാണ് അനുഷ്ക ശർമ്മയുടെ പ്രധാന സംരംഭം. കൂടാതെ വസ്ത്ര ഡിസൈനിം​ഗ് മേഖലയിലും ഇവർ കൈവച്ചിട്ടുണ്ട്. എൻജിയോകളിലും പെൺകുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതികളിലും ഇവർ പ്രവർത്തിക്കാറുണ്ട്.

സോനം കപൂർ

സോനം കപൂർ

ഫാഷൻ ട്രെൻഡുകളുടെയും വസ്ത്രധാരണത്തിന്റെയും കാര്യത്തിൽ ഏറെ പ്രശസ്തയാണ് സോനം കപൂർ. അതുകൊണ്ട് തന്നെ സ്വന്തം ഫാഷനുകളും അക്സസറി ബ്രാൻഡും പുറത്തിറക്കുന്നതിലാണ് സോനം കപൂറിന് താത്പര്യം. സോനവും സ​ഹോദരി റിയയും ചേർന്ന് ആരംഭിച്ചിരിക്കുന്ന ഈ സംരംഭത്തിന്റെ പേര് റെയ്സൺ എന്നാണ്.

malayalam.goodreturns.in

English summary

Deepika Padukones New Business Venture

Deepika Padukones started investment in Drum Foods International Pvt. Ltd. Here is the list of other bollywood actresses who have their own business.
Story first published: Tuesday, May 14, 2019, 11:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X