പുതിയ കാറുകളുടെ വില്‍പ്പന കുറയുമ്പോള്‍ യൂസ്ഡ് കാറുകള്‍ക്ക് വന്‍ ഡിമാന്റ്

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്ത് പുതിയ യാത്രാവാഹനങ്ങളുടെ വില്‍പ്പന റെക്കോര്‍ഡ് താഴ്ചയിലേക്ക് നീങ്ങുമ്പോള്‍ യൂസ്ഡ് കാറുടെ വില്‍പ്പന തകൃതിയായി നടക്കുന്നതായി കണക്കുകള്‍.


നാം ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പുകള്‍ എത്രമാത്രം സുരക്ഷിതമാണ്?

 

കൂടുതല്‍ വിറ്റുപോവുന്നത് യൂസ്ഡ് കാറുകള്‍

കൂടുതല്‍ വിറ്റുപോവുന്നത് യൂസ്ഡ് കാറുകള്‍

പുതിയ കാറുകളുടെ വിപണിയേക്കാള്‍ കൂടുതലാണ് സെക്കന്‍ഡ്ഹാന്റ് കാറുകളുടേതെന്നാണ് വിലയിരുത്തല്‍. 2018-19 വര്‍ഷം 3.6 മില്യന്‍ പുതിയ കാറുകളുടെ വ്യാപാരണാണ് നടന്നതെങ്കില്‍ നാല് മില്യന്‍ പഴയ കാറുകളാണ് ഈ സമയത്ത് വിറ്റുപോയത്.

കാരണങ്ങള്‍ പലത്

കാരണങ്ങള്‍ പലത്

വിവിധ കാരണങ്ങളാലാണ് പുതിയ കാറുകളുടെ വില്‍പ്പന രാജ്യത്ത് കുറഞ്ഞത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് ഒരു കാരണം. വാഹനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതു വരെ മാറ്റിവച്ചിരിക്കുകയാണ് പലരും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനുള്ള ബുദ്ധിമുട്ടുകളുമാണ് മറ്റു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ നാലു വര്‍ഷത്തെ ഏറ്റവും വലിയ കുറവാണ് രേഖപ്പെടുത്തിയത്. യൂസ്ഡ് കാറുകളോടുള്ള ആളുകളുടെ താല്‍പര്യം വര്‍ധിക്കുന്നതും പുതിയ കാറുകള്‍ക്ക് ഡിമാന്റ് കുറയുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

പഴയ കാറുകള്‍ക്ക് ഡിമാന്റ് കൂടുന്നു

പഴയ കാറുകള്‍ക്ക് ഡിമാന്റ് കൂടുന്നു

അടുത്ത കാലത്തായി രാജ്യത്ത് യൂസ്ഡ് കാറുകള്‍ വാങ്ങുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബ്ലൂബുക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം പുതിയ കാറുകളും പഴയ കാറുകളും തെരഞ്ഞെടുക്കുന്നവരുടെ അനുപാതം 1:3 ആണ്. അതായത് രാജ്യത്തെ നാലു പേര്‍ കാര്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ അതില്‍ ഒരാള്‍ മാത്രമേ പുതിയത് വാങ്ങുന്നുള്ളൂ. ബാക്കി മൂന്നു പേര്‍ക്കും താല്‍പര്യം പ്രീഓണ്‍ഡ് കാറുകളോടാണ്.

പകുതി വിലക്ക് മികച്ച കാറുകള്‍

പകുതി വിലക്ക് മികച്ച കാറുകള്‍

പുതിയ കാറുകളുടെ വില ഒരു വര്‍ഷം കൊണ്ട് 50 ശതമാനത്തിലേറെ കുറയുന്നുവെന്നതാണ് പഴയ കാറുകളോട് ആളുകളുടെ താല്‍പര്യം വര്‍ധിക്കാന്‍ കാരണം. അതായത് പുതിയതിന് 10 ലക്ഷം രൂപ വിലവരുന്ന കാറുകള്‍ ഒരു വര്‍ഷം കഴിയുമ്പോഴേക്ക് അഞ്ച് ലക്ഷത്തില്‍ താഴെ രൂപയ്ക്ക് യൂഡ്‌സ് കാര്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്നു. ചെറിയ തുകയ്ക്ക് മികച്ച നിലവാരമുള്ള കാറുകള്‍ സ്വന്തമാക്കാന്‍ ഇത് അവസരമൊരുക്കുന്നു.

വില നിയന്ത്രിക്കുന്നത് സപ്ലൈ

വില നിയന്ത്രിക്കുന്നത് സപ്ലൈ

പഴയ കാറുകളുടെ വില്‍പ്പന കൂടാനുള്ള പ്രധാന കാരണം യൂസ്ഡ് കാര്‍ വിപണിയെ നിയന്ത്രിക്കുന്നത് പുതിയ കാറുകളുടേത് പോലെ ഡിമാന്റല്ല, മറിച്ച് സപ്ലൈ ആണ് എന്നതാണ്. പുതിയ കാറുകള്‍ക്ക് ഡിമാന്റ് കൂടുമ്പോഴാണ് മാര്‍ക്കറ്റില്‍ വില കൂടുന്നത്. എന്നാല്‍ യൂസ്ഡ് കാര്‍ വിപണയില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. ഇവിടെ സപ്ലൈ കൂടുതന്നതിന് അനുസരിച്ച് വില കുറഞ്ഞുവരികയാണ് ചെയ്യുന്നത്. ഒരു പതിറ്റാണ്ടു മുമ്പ് എട്ടോ പത്തോ വര്‍ഷം ഒരേ വാഹനം തന്നെ ഉപയോഗിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറി. മൂന്നോ നാലോ വര്‍ഷം ഉപയോഗിച്ച് വാഹനം മാറ്റുന്ന രീതിയിലാണ് ഇപ്പോള്‍ പൊതുവെ കണ്ടുവരുന്നത്. വിപണിയില്‍ സെക്കന്‍ഡ്ഹാന്റ് കാറുകള്‍ കൂടുതലായി എത്തുന്നതോടെ കുറഞ്ഞ വിലയ്ക്ക് അവ ലഭിക്കാന്‍ അവസരമൊരുങ്ങുന്നു.

വാഹനം മാറ്റുന്ന ശീലം

വാഹനം മാറ്റുന്ന ശീലം

യൂസ്ഡ് കാര്‍ വിപണിയില്‍ 45 ശതമാനം പേരും നാലോ അഞ്ചോ വര്‍ഷം പഴക്കമുള്ള കാറുകളാണ് വാങ്ങുന്നതെന്ന് ഇന്ത്യാബ്ലുബുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. 46 ശതമാനം പേരും പുതിയ കാറുകള്‍ അഞ്ച് വര്‍ഷം ഉപയോഗിച്ച ശേഷം വില്‍പ്പന നടത്തുന്നു. രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് വാഹനം മാറ്റുന്ന ശീലമുള്ളവരും ധാരാളമുണ്ട്. അവര്‍ പണത്തിന്റെ മൂല്യം നോക്കിയല്ല, പുതിയ വാഹനങ്ങളോടുള്ള താല്‍പര്യം കൊണ്ടാണ് പഴയത് വില്‍ക്കുന്നത്. കൂടുതല്‍ ഉപയോഗിക്കാത്ത കാറുകള്‍ കുറഞ്ഞ വിലയില്‍ ലഭിക്കാന്‍ ഇത് വഴിയൊരുക്കുന്നുണ്ട്.

English summary

used cars in India are of more demand than new cars due to the attractive price

used cars in India are of more demand than new cars due to the attractive price
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X