ഡാര്‍ക്ക് മോഡ് മുതല്‍ പ്രൊഡക്ട് കാറ്റലോഗ് വരെ; വാട്ട്‌സ്ആപ്പിന്റെ ഈ അഞ്ച് ഫീച്ചറുകള്‍ ഉടനെയെത്തും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി പുതിയ നിരവധി ഫീച്ചറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. ഐഫോണില്‍ പ്രവര്‍ത്തിക്കുന്ന ബയോമെട്രിക് അണ്‍ലോക്ക് സംവിധാനം മുതല്‍ ആര്‍ക്കൊക്കെ നമ്മെ ഗ്രൂപ്പില്‍ ആഡ് ചെയ്യാം എന്ന് തെരഞ്ഞെടുക്കുന്നതുവരെയുള്ള നിരവധി ഫീച്ചറുകള്‍ ഈ വര്‍ഷം വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നുണ്ട്. ഇതില്‍ പലതും പരീക്ഷണഘട്ടത്തിലാണ്. വാട്ട്‌സ്ആപ്പിന്റെ ബീറ്റ വേര്‍ഷനിലാണ് ഇവ പരീക്ഷിക്കുന്നത്. അവയില്‍ പ്രധാനപ്പെട്ട അഞ്ച് ഫീച്ചറുകള്‍ ചുവടെ:

 

സൗദിയിൽ യുഎസ് മോഡൽ ​ഗ്രീൻ കാർഡ്: അപേക്ഷിക്കേണ്ടത് എങ്ങനെ, യോ​ഗ്യതകൾ എന്തൊക്കെ?

ഫോര്‍വേഡിംഗ് ഇന്‍ഫോ

ഫോര്‍വേഡിംഗ് ഇന്‍ഫോ

ഫെയ്‌സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകളിലൊന്നാണ് ഫോര്‍വേഡിംഗ് ഇന്‍ഫോ. വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ ഉപകരിക്കുന്നതാണ് ഇത്. ഫോര്‍വാഡിംഗ് ഇന്‍ഫോ ഫീച്ചറില്‍ നിന്ന് ഒരാള്‍ അയച്ച മെസേജ് എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടുവെന്ന വിവരം അയച്ചയാള്‍ക്ക് ലഭിക്കും. ഇതോടൊപ്പം ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് എന്നൊരു ഫീച്ചറും വാട്ട്‌സ്ആപ്പ് പുതുതായി കൊണ്ടുവരുന്നുണ്ട്. ഒരു സന്ദേശം നാലിലധികം തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടാലാണ് അതിനെ ഈ ഗണത്തില്‍ പെടുത്തി കാണിക്കുക.

വാട്ട്‌സ്ആപ്പ് പ്രൊഡക്ട് കാറ്റലോഗ്

വാട്ട്‌സ്ആപ്പ് പ്രൊഡക്ട് കാറ്റലോഗ്

ചെറുകിട സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള ചെറു വിവരണങ്ങള്‍ വാട്ട്‌സ്ആപ്പ് പ്രൊഫൈലില്‍ ഉള്‍പ്പെടുത്താന്‍ അവസരം നല്‍കുന്നതാണ് വാട്ട്‌സ്ആപ്പ് പ്രൊഡക്ട് കാറ്റലോഗ്. ഒരാളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ കാറ്റലോഗുകള്‍ കാണാനും വായിക്കാനും അവസരമൊരുക്കുന്നതാണിത്.

സ്റ്റിക്കേഴ്‌സ് നോട്ടിഫിക്കേഷന്‍ പ്രിവ്യൂ

സ്റ്റിക്കേഴ്‌സ് നോട്ടിഫിക്കേഷന്‍ പ്രിവ്യൂ

തങ്ങള്‍ക്ക് പുതുതായി വന്ന വാട്ട്‌സ്ആപ്പ് മെസേജുകളുടെ പ്രിവ്യൂ കാണാന്‍ അവസരം നല്‍കുന്ന ഫീച്ചറാണിത്. നോട്ടിഫിക്കേഷന്‍ ബാറില്‍ സ്റ്റിക്കര്‍ രൂപത്തിലായിരിക്കും ഈ പ്രിവ്യൂ പ്രത്യക്ഷപ്പെടുക. വാട്ട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്യാതെ തന്നെ മെസേജ് വായിക്കാന്‍ ഇത് അവസരം നല്‍കും. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് നിലവില്‍ ഈ സേവനം പരീക്ഷിക്കുന്നത്. ഐഫോണുകളില്‍ നേരത്തേ ഈ ഫീച്ചര്‍ ലഭ്യമാണ്.

ഇന്‍-ആപ്പ് ബ്രൗസര്‍

ഇന്‍-ആപ്പ് ബ്രൗസര്‍

നിലവില്‍ വാട്ട്‌സ്ആപ്പില്‍ നിന്ന് പുറത്തുകടന്നു മാത്രമേ നമുക്ക് ഏതെങ്കിലും വെബ് ലിങ്ക് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇന്‍-ആപ്പ് ബ്രൗസര്‍ സംവിധാനം വരുന്നതോടെ വാട്ട്‌സ്ആപ്പില്‍ നിന്നുകൊണ്ടുതന്നെ പുതിയൊരു ബ്രൗസര്‍ തുറക്കാന്‍ സാധിക്കും. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം ലഭിക്കുക. ആപ്പ് ബ്രൗസര്‍ വഴിയുള്ള സേര്‍ച്ച് ഹിസ്റ്ററി വാട്ട്‌സ്ആപ്പിനും ഫെയ്‌സ്ബുക്കിനും ലഭ്യമല്ലെന്ന സവിശേഷതയുമുണ്ട്.

ഡാര്‍ക്ക് മോഡ്

ഡാര്‍ക്ക് മോഡ്

അര്‍ധരാത്രിക്ക് ശേഷവും പുലര്‍കാലങ്ങളിലുമെല്ലാം കണ്ണിനെ അലോസരപ്പെടുത്തുന്ന കളര്‍ ടോണുകള്‍ ഒഴിവാക്കി കണ്ണിന് ആയാസരഹിതമായ നിറങ്ങള്‍ നല്‍കുന്ന ഫീച്ചറാണ് ഡാര്‍ക്ക് മോഡ്. ഡാര്‍ക്ക് മോഡ് തെരഞ്ഞെടുത്താല്‍ വാട്ട്‌സ്ആപ്പ് ഹെഡ്‌ലൈനുകളും ഐക്കണുകളുമെല്ലാം വാട്ട്‌സ്ആപ്പിന്റെ സ്ഥിരം പച്ചനിറത്തിലേക്ക് മാറും. വെളുത്ത നിറത്തിലായിരിക്കും ടെക്സ്റ്റ് പ്രത്യക്ഷപ്പെടുക.

വർഷം വെറും 330 രൂപ നിക്ഷേപിക്കൂ; നിങ്ങളുടെ കുടുംബം വഴിയാധാരമാകില്ല

English summary

whatsapp comes up with new features

whatsapp comes up with new features
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X