പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം ചായ കുടിക്കാൻ അവസരം; ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ അതിസമ്പന്നരില്‍ നിന്ന് കൂടുതല്‍ നികുതി പിരിക്കാൻ പുതിയ മാർ​ഗങ്ങളുമായി ധനകാര്യ മന്ത്രാലയം. സർക്കാരിന് ഏറ്റവും കൂടുതൽ നികുതി നൽകുന്നവർക്ക് വൻ ഓഫറാണ് മന്ത്രാലയം വാ​ഗ്ദാനം ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി നൽകുന്ന വ്യക്തിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഒപ്പമോ ധനകാര്യമന്ത്രി നിർമ്മല സീതാരാമനോ ഒപ്പമോ ചായ സൽക്കാരത്തിന് ക്ഷണിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

വ്യത്യസ്ത ആശയം
 

വ്യത്യസ്ത ആശയം

സർക്കാരിന് കൂടുതൽ വരുമാനം സമാഹരിക്കുന്നതിനുള്ള വ്യത്യസ്തമായ ആശയമാണിത്. ഇതുവഴി നികുതിദായകർക്ക് നികുതി നൽകുന്നതിനുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിന് പ്രോത്സാഹനം ലഭിക്കുമെന്നാണ് ധനകാര്യ മന്ത്രാലയ വൃത്തങ്ങളിൽ നിന്നുള്ള വിവരം. നികുതി നല്‍കുന്നവരെ ആദരിക്കുന്നതു വഴി കൂടുതല്‍പ്പേര്‍ക്ക് പ്രചോദനമാകുക എന്ന ലക്ഷ്യത്തിലാണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്.

നികുതിദായകരുടെ പ്രാധാന്യം

എന്‍ഡിഎ സര്‍ക്കാര്‍ അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ നികുതി പിരിക്കൽ ആശയത്തെ സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. മോദി പല അവസരങ്ങളിലും നികുതിദായകർക്ക് നന്ദി പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വളർച്ചയിൽ വളരെ പ്രാധാന്യം അർഹിക്കുന്നവരാണ് നികുതി​ദായകർ. നിലവിൽ ഉയർന്ന നികുതികൾ അടയ്ക്കുന്നവർക്ക് ആദായ നികുതി വകുപ്പ് സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്.

5 കോടിയ്ക്ക് മുകളിൽ വരുമാനമുള്ളവർ

സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം അഞ്ച് കോടി രൂപയോ അതിന് മുകളിലോ വരുമാനമുള്ള 1053 പേരാണുള്ളത്. ഇവരുടെ വ്യക്തിഗത ആദായ നികുതിയായി 2017-18 സാമ്പത്തിക വര്‍ഷം ലഭിച്ചത് 12,000 കോടി രൂപയാണ്.

സർച്ചാർജ്

ഇപ്പോൾ 50 ലക്ഷം മുതൽ 1 കോടി രൂപ വരെ സമ്പാദിക്കുന്നവർക്ക് പത്തു ശതമാനം സർച്ചാർജും 1 കോടിയിൽ കൂടുതൽ വരുമാനമുള്ളവർക്ക് ആദായനികുതി വരുമാനത്തിന്മേൽ 15 ശതമാനം സർചാർജ് നൽകേണ്ടതുണ്ട്. ബിസിനസുകൾക്കും 1 കോടിയിലേറെ വരുന്ന വരുമാനത്തിന്റെ മേൽ സർച്ചാർജുണ്ട്. 1 മുതൽ 10 കോടി വരെ വരുമാനമുള്ള ആഭ്യന്തര കമ്പനികൾക്ക് 7% സർച്ചാർജ് ബാധകമായിരിക്കും. ഈ വരുമാന ശ്രേണിയിൽ വിദേശ കമ്പനികൾക്ക് 2% അധികമായി നൽകണം.

ബജറ്റ് 2019

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലൈ 5 ന് അവതരിപ്പിക്കും.

ചരക്ക്, സേവന നികുതികളിൽ നിന്നുള്ള വരുമാനത്തിൽ സ്ഥിരത നിലനിർത്താനായാൽ സാമ്പത്തിക വളർച്ചാ നിരക്ക് ഉയർത്താൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

malayalam.goodreturns.in

English summary

Taxpayers To Get PM's invitation to tea

Top taxpayers will have the privilege of being invited to tea with the finance minister or the prime minister.
Story first published: Wednesday, June 5, 2019, 7:50 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more