ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയിൽ നിന്നും വായ്പ എടുക്കാം; എങ്ങനെയെന്ന് അല്ലേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തികമായി അടിയന്തരാവസ്ഥ നേരിടുന്ന സന്ദര്‍ഭങ്ങളിലാണ് ഒരാള്‍ വ്യക്തഗത ലോണിനെക്കുറിച്ച് ചിന്തിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം, ക്രെഡിറ്റ് കാര്‍ഡ്, സ്ഥിര നിക്ഷേപം (എഫ്ഡി), ഇന്‍ഷുറന്‍സ് പോളിസികള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ (എന്‍എസ്സി) മുതലായവയ്ക്കെതിരെ ഇനി വായ്പ എടുക്കാം. ഇതില്‍ ഇന്‍ഷുറന്‍സ് പോളിസിക്കെതിരായ വായ്പകയ്ക്കാണ് നിലവില്‍ പ്രിയമേറുന്നത്. എന്നാല്‍ ഇന്‍ഷുറന്‍സ് പോളിസിക്കെതിരെ വായ്പയെടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.

പോളിസി

1. പോളിസിയുടെ നിശ്ചിത തുകയ്ക്കെതിരെ (assured amount) വായ്പ എടുക്കാമെന്ന് ആളുകള്‍ വിശ്വസിക്കുന്നതാണ് ഈ വായ്പയുടെ പോരായ്മ. എന്നാല്‍ ഇത് ശരിയല്ല. പോളിസി വിട്ടു കൊടുക്കുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് (surrender value) എതിരായി മാത്രമേ വായ്പ ലഭിക്കുകയുള്ളു. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇങ്ങനെ എടുക്കുന്ന വായ്പ ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രാരംഭ വര്‍ഷങ്ങളില്‍ പരിമിതപ്പെടുത്താം.

ലൈഫ് ടൈം

2. ലൈഫ് ടൈം പ്ലാനിനെതിരെയല്ല, പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കെതിരെ (എന്‍ഡോവ്മെന്റ് പോളിസികള്‍, മണി-ബാക്ക് പ്ലാനുകള്‍, മുഴുവന്‍ ലൈഫ് മുതലായവ) മാത്രമേ വായ്പ എടുക്കാന്‍ കഴിയുകയുള്ളു എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പോരായ്മ.

3. ഇന്‍ഷുറന്‍സ് പോളിസി വാങ്ങിയ ഉടന്‍ തന്നെ ഒരാള്‍ക്ക് വായ്പയെടുക്കാന്‍ കഴിയില്ല. മൂന്ന് വര്‍ഷമെങ്കിലും ഇതിനായി കാത്തിരിക്കേണ്ടതുണ്ട്. നിങ്ങള്‍ പ്രീമിയം അടച്ചിട്ടുണ്ടോ അല്ലെങ്കില്‍ ആ മൂന്ന് വര്‍ഷ കാലയളവില്‍ പ്രീമിയം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് കടം നല്‍കുന്നയാള്‍ക്ക് പരിശോധിക്കാവുന്നതാണ്.

നിങ്ങൾ ആധാറും പാനും ബന്ധിപ്പിച്ചോ? അവസാന തീയതി അടുത്തു, ബന്ധിപ്പിക്കേണ്ടത് എങ്ങനെ?നിങ്ങൾ ആധാറും പാനും ബന്ധിപ്പിച്ചോ? അവസാന തീയതി അടുത്തു, ബന്ധിപ്പിക്കേണ്ടത് എങ്ങനെ?

ലൈഫ് ഇന്‍ഷുറന്‍സ്

4. നിങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കെതിരെ വായ്പയെടുക്കുമ്പോള്‍, വായ്പയുടെ തുക ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുന്നു. സാധാരണയായി, പോളിസി ഉടമകള്‍ക്ക് പോളിസി വിട്ടു കൊടുക്കുമ്പോള്‍ ലഭിക്കുന്ന തുകയുടെ 80 മുതല്‍ 90 ശതമാനം വരെ തുല്യമായ വായ്പ ലഭിക്കും.

5. ഒരു ഇന്‍ഷുറന്‍സ് പോളിസിക്കെതിരായ വായ്പയ്ക്ക് തല്‍ക്ഷണം അനുമതി ലഭിക്കുന്നു എന്നതും വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിനെ അപേക്ഷിച്ച് പലിശ നിരക്ക് കുറവാണ് എന്നതുമാണ് ഈ വായ്പ പദ്ധതിയുടെ മേന്മ. സ്വര്‍ണ്ണ പണയ വായ്പകളില്‍ നിന്ന് വ്യത്യസ്തമായി, വായ്പ കാലയളവിലുടനീളം ഈട് നല്‍കുന്ന തുക സ്ഥിരമായിരിക്കും.

അറിഞ്ഞോ.. പെട്രോൾ, ഡീസൽ വില ഉടൻ കുതിച്ചുയരുമെന്ന് റിപ്പോർട്ട് അറിഞ്ഞോ.. പെട്രോൾ, ഡീസൽ വില ഉടൻ കുതിച്ചുയരുമെന്ന് റിപ്പോർട്ട് 

പോളിസി

6. പോളിസി പണയം വച്ചുകൊണ്ടും വായ്പ എടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള വായ്പ ഇന്‍ഷുറന്‍സ് കമ്പനിയോ ഏതെങ്കിലും ബാങ്കോ മുഖേന ലഭിക്കുന്നു.

7. ഇന്‍ഷുറന്‍സ് പോളിസിക്കെതിരായ വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്ക് പ്രീമിയം തുകയേയും അടച്ച പ്രീമിയങ്ങളുടെ എണ്ണത്തെയും ആശ്രയിച്ചിരിക്കുന്നു.

8. വായ്പാ കാലയളവില്‍ പോളിസി ഹോള്‍ഡര്‍ മരിക്കുകയാണെങ്കില്‍, നോമിനി ആവശ്യപ്പെടുന്ന സമയത്ത് പോളിസിയുടെ തുകയില്‍ നിന്ന് വായ്പ കുടിശ്ശിക ഈടാക്കാം, ബാക്കി തുക നോമിനിക്ക് നല്‍കുകയും വേണം.

 

English summary

ലൈഫ് ഇന്‍ഷുറന്‍സ് പോളിസിക്ക് എതിരായ വായ്പ പദ്ധതി. അറിഞ്ഞിരിക്കാം ചില ഗുണദോഷങ്ങള്‍ | loan against life insurance policy advantages and disadvantages

loan against life insurance policy advantages and disadvantages
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X