ഉത്സവകാല ഷോപ്പിംഗ്; പണം ലാഭിക്കാന്‍ 5 വഴികള്‍, നിങ്ങള്‍ അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവ സീസണ്‍ എല്ലായ്‌പ്പോഴും ഷോപ്പിംഗ്ന് അനുയോജ്യമായ സമയമായി കണക്കാക്കപ്പെടുന്നു, മികച്ച ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കും നേടുന്നതിനുള്ള അവസരവും ഇതാണ്. എന്നിരുന്നാലും, ഈ സമയത്ത്, കമ്പനികളും ഇ-കൊമേഴ്സ് ഭീമന്മാരും കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍, നമ്മള്‍ പലപ്പോഴും ആവശ്യമില്ലാത്തതൊക്കെ വാങ്ങുവാന്‍ പ്രവണത കാണിക്കുന്നു..

 

ഉത്സവ സീസണ്‍ ആരംഭിക്കുന്നതിനുമുമ്പ്, നിങ്ങളുടെ കൈയില്‍ ശരിയായ ബജറ്റ് ഉണ്ടായിരിക്കണം. ഇത് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളവ വാങ്ങാന്‍ നിങ്ങളെ അനുവദിക്കുകയും അനാവശ്യ വസ്തുക്കള്‍ വാങ്ങുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

ഉത്സവ സീസണില്‍ പണം ലാഭിക്കാനുള്ള അഞ്ച് വഴികള്‍ ചുവടെ നല്‍കിയിരിക്കുന്നു:

ഉത്സവ സീസണില്‍ പണം ലാഭിക്കാനുള്ള അഞ്ച് വഴികള്‍ ചുവടെ നല്‍കിയിരിക്കുന്നു:

1. ഏറ്റവും അത്യവാശ്യമായ സാധനങ്ങള്‍ വാങ്ങുവാനുള്ള ഒരു ബജറ്റ് തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ വരുമാനവും ചെലവും കുറിച്ചുവെയ്ക്കുക. ഇത് അനാവശ്യ ചെലവുകള്‍ എങ്ങനെ ഒഴിവാക്കണമെന്നതിനെ കുറിച്ച് ധാരണയുണ്ടാക്കും. ഉത്സവകാലത്തെ എല്ലാ ഓഫറുകളെപ്പറ്റിയും കിഴിവുകളെപ്പറ്റിയും അറിഞ്ഞിരിക്കണം. ഇത് നിങ്ങളെ മികച്ച ഓഫറുകള്‍ ഏതെന്ന് മനസിലാക്കാന്‍ സഹായിക്കും. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉത്സവ സീസണില്‍ ഷോപ്പിംഗ് നടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ബജറ്റ് പ്ലാനിങ്ങ്

2. നിങ്ങള്‍ അവസാന നിമിഷമാണ് ഷോപ്പിംഗിന് ഇറങ്ങുന്നതെങ്കില്‍ ബജറ്റ് പ്ലാനിങ്ങ് തെറ്റുകയും കൂടുതല്‍ പണം ചെലവാകുകയും ചെയ്യും. അതിനാല്‍ ഇത്തരം അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുവാന്‍ തിരക്കുപിടിക്കാതെ സാവധാനം ഷോപ്പിംഗ് നടത്തുക. എന്നാല്‍ ഉത്സവകാലത്തെ എല്ലാ നല്ല ഓഫറുകളും നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയും.

ഭവന വായ്പ പ്രതിമാസഗഡുക്കളില്‍ വന്‍ കിഴിവ് ; ദീപാവലിക്ക് മുമ്പേ സമ്മാനവുമായി റിസര്‍വ് ബാങ്ക്

ഉത്സവകാലത്ത്

3. ഉത്സവകാലത്ത് സമ്മാനങ്ങള്‍ നല്‍കുന്നതാണ് മറ്റൊരു ചെലവേറിയ കാര്യം. ഈ ചെലവ് ഒഴിവാക്കുവാന്‍ വിലയേറിയ സമ്മാനങ്ങള്‍ ഒഴിവാക്കണം. നിങ്ങള്‍ സ്വയം ഉണ്ടാക്കിയ ഒരു ഗിഫ്റ്റ് ആയാലോ ? ഇത് നിങ്ങളെ ചെലവു ചുരുക്കാന്‍ സഹായിക്കും.

നിങ്ങളുടെ എടിഎം കാർഡിൽ നിന്ന് ഇനി ഒരു ദിവസം എത്ര രൂപ പിൻവലിക്കാം?

വിലകളെ താരതമ്യം ചെയ്യുക

4. സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് എല്ലായിടത്തേയും വിലകളെ താരതമ്യം ചെയ്യുക. ഓഫ്‌ലൈനിലും ഓണ്‍ലൈനിലും വിലകളുടെ താരതമ്യം നടത്തുക. ചില സാധനങ്ങള്‍ക്ക് ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെ നിങ്ങള്‍ക്ക് മികച്ച വിലയ്ക്ക് ലഭിച്ചേക്കാം. അല്ലാത്തവ നിങ്ങളുടെ ചില്ലറവ്യാപാരികള്‍ ലാഭകത്തില്‍ തന്നേക്കാം. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഓഫര്‍ കൂപ്പണ്‍ കോഡുകള്‍ തരാറുണ്ട്. എന്തുതന്നെ ആയാലും ഉത്സവകാലത്തെ ഷോപ്പിങ്ങിന് മുമ്പ് ഒരു ചെറിയ മുന്നൊരുക്കം നടത്തുന്നത് നല്ലതാണ്.


English summary

ഉത്സവകാല ഷോപ്പിംഗ്; പണം ലാഭിക്കാന്‍ 5 വഴികള്‍, നിങ്ങള്‍ അറിയേണ്ടതെല്ലാം | how to save money during festival season shopping

how to save money during festival season shopping
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X