അറിയണം കറൻസി നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രം വന്ന വഴി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1947-ൽ ഇന്ത്യ സ്വതന്ത്രമായതിനുശേഷമാണ് ജോർജ്ജ് ആറാമന്റെ ഛായാചിത്രത്തിന് പകരം മഹാത്മാഗാന്ധിയുടെ ഛായാചിത്രം നൽകണമെന്നുള്ള ആശയം ഉതിക്കുന്നത്. അതിനായി ഡിസൈനുകൾ തയ്യാറാക്കി. എന്നാൽ അന്തിമ വിശകലനത്തിൽ ഗാന്ധി ഛായാചിത്രത്തിന് പകരമായി സാരനാഥിലെ ലയൺ ക്യാപിറ്റൽ തിരഞ്ഞെടുക്കുന്നതിലേക്ക് ചർച്ചകൾ വഴിമാറി.

 

ഗാന്ധിജിയുടെ ചിത്രമുള്ള നോട്ടുകൾ വന്നിട്ട് അധികകാലമായിട്ടില്ല. 1969-ൽ അദ്ദേഹത്തിന്റെ ജന്മശതാബ്ദിയിൽ ഗാന്ധി സീരീസ് നോട്ടുകളും നാണയങ്ങളും ഇറക്കിയിരുന്നു. അന്ന് പുറത്തിറക്കിയ 100 രൂപയുടെ സ്മാരക ചിത്രം അദ്ദേഹം സേവാഗ്രാം ആശ്രമത്തിന്റെ പശ്ചാത്തലത്തിലിരിക്കുന്നതായിരുന്നു. 1987-ൽ ഇറക്കിയ 500 ന്റെ നോട്ടുകളിലും ഗാന്ധിജിയുണ്ടായിരുന്നു. 1987-ൽ ആണ് ഗാന്ധിജി കറൻസി നോട്ടുകളിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. എല്ലാ നോട്ടുകളിലും ഗാന്ധിജി വേണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് 1996 മുതൽ എല്ലാ നോട്ടുകളിലും ഗാന്ധിജിയുണ്ട്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ചില കഴിഞ്ഞകാല കണക്കുകൾ

അറിയണം കറൻസി നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രം വന്ന വഴി

എന്നാൽ കറൻസികളിലെ ഗാന്ധിജിയുടെ ചിത്രം എവിടെ നിന്നുള്ളതാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ ചിത്രങ്ങൾ വരച്ച കാരിക്കേച്ചറാണെന്ന് പലരും കരുതിയിരുന്നെങ്കിലും, വാസ്തവത്തിൽ, ചിത്രം ഫ്രെഡറിക് വില്യം പെത്തിക് ലോറൻസിന്റെ അരികിൽ നിൽക്കുന്ന മഹാത്മാഗാന്ധിയുടെ യഥാർത്ഥ ഫോട്ടോയിൽ നിന്നും എടുത്തതാണ്. 1946-ൽ ആണ് ഈ ഫോട്ടോ എടുത്തത്. ഇപ്പോൾ രാഷ്ട്രപതി ഭവൻ എന്നറിയപ്പെടുന്ന മുൻ വൈസ്രോയി ഹൗസിൽ നിന്നുള്ള ചിത്രമായിരുന്നു അത്. ഗാന്ധിയുടെ ഛായാചിത്രത്തിന് മുൻപും ഇപ്പോഴും കറൻസി നോട്ടുകളിൽ നിരവധി ഡിസൈനുകളും ചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്.

Read more about: currency കറൻസി
English summary

അറിയണം കറൻസി നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രം വന്ന വഴി | know how the origin of the portrait of Mahatma Gandhi in currency notes

know how the origin of the portrait of Mahatma Gandhi in currency notes
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X