നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച 9 ഇൻഷൂറൻസ് പദ്ധതികൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനായി നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച പത്ത് ഇൻഷൂറൻസ് പദ്ധതികൾ ഇവയാണ്.

പ്രധാൻ മന്ത്രി സുരക്ഷാ ഭീമ യോജന
 

പ്രധാൻ മന്ത്രി സുരക്ഷാ ഭീമ യോജന

സർക്കാർ പിന്തുണയോടെയുള്ള അപകട ഇൻഷുറൻസ് പദ്ധതിയാണ് പ്രധാൻ മന്ത്രി സുരക്ഷാ ഭീമ യോജന. പോളിസി ഉടമ അപകടത്തില്‍ മരിക്കുകയോ അംഗവൈകല്യമുണ്ടാവുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 18 നും 70 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ഈ പദ്ധതിയിൽ ചേരാം. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം അടയ്‌ക്കേണ്ടത്. പദ്ധതിയുടെ വാര്‍ഷിക പ്രീമിയം 12 രൂപ മാത്രം. മരിക്കുകയോ രണ്ടു കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെടുകയോ ചെയ്താല്‍ രണ്ടു ലക്ഷം രൂപ ലഭിക്കും, ഭാഗികമായ അംഗവൈകല്യത്തിന് ഒരുലക്ഷം രൂപയും ലഭിക്കും.

പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന

പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന

കേന്ദ്ര സർക്കാറിന്റെ പിന്തുണയോടെ അവതരിപ്പിച്ച മറ്റൊരു ലൈഫ് ഇൻഷൂറൻസ് പദ്ധതിയാണ് പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന (പിഎംജെജെവൈ). 18 നും 50 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും പിഎംജെജെബിവൈ പദ്ധതിയിൽ ചേരാം 330 രൂപയാണ് വാര്‍ഷിക പ്രീമിയം. സാധാരണ മരണം, അസ്വാഭാവികമായ മരണം, ആത്മഹത്യ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപവരെയുള്ള പരിരക്ഷ ലഭിക്കും. ഓരോ വര്‍ഷവും പദ്ധതി പുതുക്കണം.

2020ൽ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നത് എന്തൊക്കെ? വില കൂടിയത് എന്തിനെല്ലാം?

വരിഷ്‌‌ട പെന്‍ഷന്‍ ഭീമ യോജന

വരിഷ്‌‌ട പെന്‍ഷന്‍ ഭീമ യോജന

രാജ്യത്തെ ഏക പൊതുമേഖലാ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയായ എല്‍ഐസിയ്‌ക്കാണ് വരിഷ്ട പെന്‍ഷന്‍ ബീമ യോജനയുടെ (വിപിബിവൈ) നിക്ഷേപം സ്വീകരിക്കാനും പദ്ധതി കൈകാര്യം ചെയ്യാനുമുള്ള അധികാരം. 60 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വരിഷ്‌ട പെന്‍ഷന്‍ ഭീമ യോജനയില്‍ നിക്ഷേപിച്ചാല്‍ പത്ത്‌ വര്‍ഷത്തേക്ക്‌ എട്ട്‌ ശതമാനം സുനിശ്ചിത റിട്ടേണാണ്‌ ലഭിക്കുക. ഈ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 9.38 ശതമാനം വരെ വാര്‍ഷിക പലിശ ലഭിക്കും. ഇതുവഴി ജീവിതാവസാനം വരെ സ്ഥിരതയുള്ള പെന്‍ഷനും മരണാന്തരം അനന്തരാവകാശിക്ക് തുകയും ലഭിക്കും. വാര്‍ധക്യത്തിലേക്കു കടന്ന കുറഞ്ഞ വരുമാനക്കാരായ കോടിക്കണക്കിനു സാധാരണക്കാര്‍ക്കാണ് ഇതുവഴി സ്ഥിരവരുമാനം ഉറപ്പാക്കുന്നത്.

പ്രധാനമന്ത്രി ഫസൽ ബീമാ യോജന

പ്രധാനമന്ത്രി ഫസൽ ബീമാ യോജന

നരേന്ദ്രമോദി സർക്കാരിന്റെ കർഷകർക്കായുള്ള ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി ഫസൽ ഭീമ യോജന. വിളനാശത്തിൽനിന്നു കർഷകർക്കു സംരക്ഷണം നൽകാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് ഇത്. കൃഷി മന്ത്രാലയം നിയന്ത്രിക്കുന്ന ഈ പദ്ധതി വിളനാശത്തിലൂടെ കർഷകർക്കുണ്ടാവുന്ന നഷ്‌ടവും സമ്മർദ്ദവും കുറയ്ക്കുന്നതിനും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നു. കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതാണ് പദ്ധതിയുടെ ആകര്‍ഷണം.

അടല്‍ പെന്‍ഷന്‍ യോജന

അടല്‍ പെന്‍ഷന്‍ യോജന

മുന്‍പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള അടല്‍ പെന്‍ഷന്‍ യോജനയിലെ അംഗങ്ങള്‍ക്ക് പ്രതിമാസം ആയിരം രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. 60 വയസ്സ് തികയുമ്പോള്‍ മുതല്‍ ഇത് ലഭ്യമാകും. 18 വയസ് തികഞ്ഞ ആര്‍ക്കും ഈ പദ്ധതിയില്‍ ചേരാം. പദ്ധതിക്കാലയളവില്‍ അംഗങ്ങള്‍ക്ക് പുറമെ നിശ്ചിത തുക കേന്ദ്രസര്‍ക്കാരും നിക്ഷേപിക്കും. അടയ്‌ക്കുന്ന തുകയുടെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ തുക നിശ്ചയിക്കുക. ഇരുപതു വര്‍ഷം വരെ തുക മുടങ്ങാതെ അടയ്ക്കണം.

ആയുഷ്‌മാൻ ഭാരത് യോജന

ആയുഷ്‌മാൻ ഭാരത് യോജന

രാജ്യത്തെ പത്തുകോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുനൽകുന്നതിനായാണ് കേന്ദ്ര സർക്കാർ ആയുഷ്മാന്‍ ഭാരത് പദ്ധതി ആരംഭിച്ചത്. പ്രതിവര്‍ഷം ഒരു കുടുംബത്തിന് അ‍ഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷയാണ് പദ്ധതിക്ക് കീഴില്‍ ലഭിക്കുക. ഇതില്‍ ആശുപത്രിയിലെ കിടത്തി ചികിത്സയും ഉള്‍പ്പെടുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചികിത്സയും പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. പദ്ധതിയുടെ ഗുണഭോക്താവിന് രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏത് സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രിയില്‍ നിന്നും പണം നൽകാതെ ചികിത്സ തേടാന്‍ കഴിയും.

പുതുവർഷത്തിലെടുക്കുന്ന ഈ തീരുമാനങ്ങൾ നിങ്ങളെ സമ്പന്നരാക്കും

കിസാൻ വികാസ് പത്ര

കിസാൻ വികാസ് പത്ര

നിക്ഷേപകർക്ക് വേണ്ടി കേന്ദ്ര സർക്കാർ നടത്തുന്ന ഒരു പദ്ധതിയാണ് കിസാൻ വികാസ് പത്ര. നിക്ഷേപിക്കുന്ന തുക 113 മാസം അല്ലെങ്കിൽ 9 വർഷവും 5 മാസവും കഴിഞ്ഞാൽ ഇരട്ടിയാകുന്ന പദ്ധതിയാണ് ഇത്. കിസാന്‍ വികാസ് പത്രികയിലെ നിക്ഷേപത്തിനസ്് ലഭിക്കുന്ന വാര്‍ഷിക പലിശനിരക്ക് 8.7 ശതമാനമാണ്. കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുമ്പോഴോ നിക്ഷേപം പിന്‍വലിക്കുമ്പോഴോ നികുതിയിളവ് ലഭിക്കുന്നില്ല. പ്രധാനമായും ഗ്രാമീണരെ ലക്ഷ്യംവെച്ചാണ് ഈ പദ്ധതി, അതിനാൽ തന്നെ പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നതും. ബാങ്ക് അക്കൗണ്ടോ ചെക്ക് ബുക്കോ ഈ പദ്ധതിക്ക് ആവശ്യമില്ല.

രാഷ്ട്രീയ സ്വസ്ത്യ ഭീമ യോജന

രാഷ്ട്രീയ സ്വസ്ത്യ ഭീമ യോജന

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതിനായി തൊഴിൽ മന്ത്രാലയം ആരംഭിച്ച ഇൻഷൂറൻസ് പദ്ധതിയാണ് രാഷ്ട്രീയ സ്വസ്ത്യ ഭീമ യോജന (ആർ‌എസ്‌ബി‌വൈ). പദ്ധതിയിൽ അംഗമാവുന്ന ആൾക്ക് 30,000 രൂപ വരെ ആരോഗ്യ ആനുകൂല്യം ലഭിക്കും.

ആം ആദ്മി ഭീമ യോജന

ആം ആദ്മി ഭീമ യോജന

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇൻഷൂറന്‍സ്‌ പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന. 18-നും 59-നും ഇടയില്‍ പ്രായമുള്ള ഗൃഹനാഥനോ/നാഥയോ ആയിരിക്കണം അപേക്ഷകര്‍. ഗൃഹനാഥന്‌ 59 വയസിന്‌ മുകളില്‍ പ്രായമുണ്ടെങ്കില്‍ തൊട്ടടുത്ത വരുമാന മാര്‍ഗമുള്ള കുടുംബാഗത്തിന്‌ ഈ പദ്ധതിയിൽ രജിസ്റ്റര്‍ ചെയ്യാം. കുടുംബനാഥന്റെ അപകടമരണത്തിന്‌ 75000 രൂപയും സ്വാഭാവിക മരണത്തിന്‌ 30000 രൂപയും അംഗവൈകല്യത്തിന്‌ 75000 രൂപയും പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. അംഗങ്ങളുടെ ഒന്‍പതു മുതല്‍ 12-വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്ക്‌ പ്രതിവര്‍ഷം 1200 രൂപ വീതം സ്‌കോളര്‍ഷിപ്പും നല്‍കും. വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്കും ഭൂരഹിതരായ ഗ്രാമീണര്‍ക്കുമാണ്‌ പദ്ധതിയില്‍ അംഗത്വം നല്‍കുന്നത്.

English summary

നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച 9 ഇൻഷൂറൻസ് പദ്ധതികൾ ഇവയാണ്

Top 9 Insurance schemes introduced by the Government
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X