സേവിംഗ്‌സ് അക്കൗണ്ട് ബാലൻസിന് 7 ശതമാനം പലിശ ലഭിക്കുമെന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപത്തിന്റെ ഏറ്റവും പഴയതും സാധാരണവുമായ രൂപമാണ് സേവിംഗ്‌സ് അക്കൗണ്ട്. രാജ്യത്തെ മിക്ക ബാങ്കുകളും സേവിംഗ്‌സ് അക്കൗണ്ടിലെ ബാലൻസിന് പലിശ അനുവദിക്കുന്നുണ്ട്. എന്നാൽ ഒരോ ബാങ്കും നൽകുന്ന പലിശ നിരക്ക് വ്യത്യസ്തമാണ്. രാജ്യത്തെ മുൻനിര വായ്പ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപത്തിന് നല്‍കുന്ന പലിശ 3 ശതമാനം മുതല്‍ 3.25 ശതമാനം വരെയാണ്. എന്നാൽ ഐഡിഎഫ്‌സി ബാങ്കും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളായ ഉത്കര്‍ഷ്, ഉജ്ജിവൻ, ഇക്വിറ്റാസ് തുടങ്ങിയ ബാങ്കുകളും സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപത്തിന് 6 ശതമാനം മുതൽ 7 ശതമാനം വരെ പലിശ നൽകുന്നുണ്ട്. സേവിംഗ്സ് അക്കൗണ്ടുകളിലെ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് എസ്‌ബി‌ഐ നൽകുന്ന പലിശ നിരക്ക് 3.25 ശതമാനമാണ്. ഒരു ലക്ഷത്തിന് മുകളിലുള്ള തുകയ്‌ക്ക് 3 ശതമാനമേ ലഭിക്കൂ.

 

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

ഒരു ലക്ഷം വരെയുള്ള അക്കൗണ്ട് ബാലൻസിന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് പ്രതിവർഷം 6 ശതമാനം വരെയാണ് പലിശനിരക്ക് നൽകുന്നത്, ഒരു ലക്ഷത്തിൽ കൂടുതൽ ബാലൻസ് ഉണ്ടെങ്കിൽ 7 ശതമാനം വരെ പലിശ ലഭിക്കും.

1 ലക്ഷം വരെ 6.00 ശതമാനം

1 ലക്ഷത്തിന് മുകളിൽ 7.00 ശതമാനം

ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

സേവിംഗ്‌സ് അക്കൗണ്ടിൽ 25 ലക്ഷം രൂപവരെ ബാലൻസുള്ള ഉപഭോക്താക്കൾക്ക് 7 ശതമാനമാണ് ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നൽകുന്ന പലിശ നിരക്ക്. 25 ലക്ഷം മുതൽ 10 കോടി വരെ ബാലൻസുള്ള ഉപഭോക്താക്കൾക്ക് 7.25 ശതമാനം പലിശ ലഭിക്കും. 10 കോടിക്ക് മുകളിലാണെങ്കിൽ 7.75 ശതമാനം ലഭിക്കുന്നതാണ്.

25 ലക്ഷം വരെ 7.00 ശതമാനം

25 ലക്ഷം - 10 കോടി 7.25 ശതമാനം

10 കോടിക്ക് മുകളിൽ 7.75 ശതമാനം

ലക്ഷങ്ങൾ പേഴ്‌സണൽ ലോണെടുത്ത് യാത്ര നടത്തുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ

ഉജ്ജിവൻ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഉജ്ജിവൻ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

നിങ്ങളുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെ 5 ലക്ഷം വരെയുള്ള തുകയ്‌ക്ക് ഉജ്ജിവൻ സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന പലിശ നിരക്ക് 4 ശതമാനമാണ്. 5 ലക്ഷം മുതൽ 50 ലക്ഷം വരെയാണെങ്കിൽ 5.50 ശതമാനം പലിശ ലഭിക്കും.

5 ലക്ഷം വരെ 4 ശതമാനം

5-50 ലക്ഷം 5.50 ശതമാനം

50 ലക്ഷം മുതൽ 5 കോടി വരെ 6.75 ശതമാനം

5 കോടിക്ക് മുകളിൽ 7 ശതമാനം

ലൈഫ് ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാം?

ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് ഒരു ലക്ഷം വരെയുള്ള തുകയ്‌ക്ക് 4.5 ശതമാനമാണ് വാഗ്‌ദാനം ചെയ്യുന്ന പലിശനിരക്ക്. ഒരു ലക്ഷം മുതൽ ഒരു കോടി വരെയുള്ള തുകയ്‌ക്ക് 6.00 ശതമാനം പലിശ ലഭിക്കും.

1 ലക്ഷം വരെ 4.50 ശതമാനം

1 ലക്ഷം മുതൽ 1 കോടി വരെ 6.00 ശതമാനം

1-5 കോടി 7.00 ശതമാനം

5-30 കോടി 7.25 ശതമാനം

30-50 കോടി 7.50 ശതമാനം


English summary

സേവിംഗ്‌സ് അക്കൗണ്ട് ബാലൻസിന് 7 ശതമാനം പലിശ ലഭിക്കുമെന്നോ? | 7% interest on Savings Account in these small finance banks

7% interest on Savings Account in these small finance banks
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X