വീട്ടമ്മമാർക്ക് ഈ ബിസിനസുകൾ ആരംഭിക്കാൻ പ്ലാനുണ്ടോ? മഹിള ഉദയം നിധി പദ്ധതി വഴി വായ്പ നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും കുറഞ്ഞ പലിശ നിരക്കിൽ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് മഹിള ഉദയം നിധി. ചെറുകിട വ്യവസായ വികസന ബാങ്ക് (സിഐഡിബിഐ) ആണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. മഹിള ഉദയം നിധി സ്കീം അനുസരിച്ച് ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കും (എംഎസ്എംഇ) ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ഈ പദ്ധതിയിലൂടെ വായ്പയെടുക്കാം.

വായ്പ തുക
 

വായ്പ തുക

സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വരെ ഈ പദ്ധതി വഴി ധനസഹായം ലഭിക്കും. ഏതെങ്കിലും പുതിയ ചെറുകിട സ്റ്റാർട്ടപ്പിനായി ഈ സ്കീമിന് കീഴിൽ 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. നിലവിലുള്ള പദ്ധതികളുടെ നവീകരണത്തിനും പദ്ധതി സാമ്പത്തിക സഹായം നൽകും. വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള സമയപരിധി 10 വർഷമാണ്. ഇതിൽ അഞ്ച് വർഷത്തെ മൊറട്ടോറിയം കാലയളവും ഉൾപ്പെടുന്നു. പലിശ നിരക്ക് മാർക്കറ്റ് നിരക്കിന് വിധേയമാണ്. ഓരോ ബാങ്കുകളിലും ഇത് വ്യത്യസ്തമായിരിക്കും.

യോഗ്യതാ മാനദണ്ഡങ്ങൾ

യോഗ്യതാ മാനദണ്ഡങ്ങൾ

  • നിലവിലുള്ളതും പുതിയതുമായ എം‌എസ്‌എം‌ഇ, ചെറുകിട സംരംഭങ്ങൾ അല്ലെങ്കിൽ എസ്എസ്ഐകൾ ആരംഭിച്ച വനിതാ സംരംഭകർക്കാണ് വായ്പയ്ക്ക് യോഗ്യത.
  • 51 ശതമാനത്തിൽ കുറയാത്ത ഉടമസ്ഥാവകാശം
  • സേവനങ്ങൾ, വ്യാപാരം, നിർമ്മാണ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന നിലവിലുള്ള അല്ലെങ്കിൽ പുതിയ എം‌എസ്എംഇകൾ ആയിരിക്കണം
  • കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും നിക്ഷേപമുള്ള സംരംഭമായിരിക്കണം

പെൺകരുത്തിന്റെ കഥ ഇവർ പറയും, ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീ സംരംഭകർ

സംരംഭത്തിന്റ സവിശേഷതകൾ

സംരംഭത്തിന്റ സവിശേഷതകൾ

  • പദ്ധതി ചെലവ് 10 ലക്ഷം രൂപ
  • പദ്ധതി ചെലവിന്റെ 25% വരെ വായ്പ പരിധിയുണ്ട്.
  • വായ്പയുടെ തിരിച്ചടവ് കാലാവധി 5 വർഷം വരെയും മൊറട്ടോറിയം കാലയളവ് ഉൾപ്പെടെ 10 വർഷം വരെയുമാണ്
  • അനുവദിച്ച വായ്പ പ്രകാരം ബന്ധപ്പെട്ട ബാങ്കിന്റെ ചാർജുകളായി പ്രതിവർഷം 1% സേവന നിരക്ക് ഈടാക്കും
  • സേവന ചാർജ് ഒഴിവാക്കൽ വായ്പ നൽകുന്ന ഓഫീസിനെ ആശ്രയിച്ചിരിക്കും

കാശ് കൈകാര്യം ചെയ്യുന്ന സ്ത്രീകൾ, തീർച്ചയായും അറിഞ്ഞിരിക്കണം ഈ ഏഴ് കാര്യങ്ങൾ

മഹിള ഉദയം നിധി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങൾ

മഹിള ഉദയം നിധി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങൾ

  • ബ്യൂട്ടി പാർലർ
  • കേബിൾ ടിവി നെറ്റ്‌വർക്ക്
  • കാന്റീൻ, റെസ്റ്റോറന്റുകൾ
  • കമ്പ്യൂട്ടറൈസ്ഡ് ഡെസ്ക് ടോപ്പ് പബ്ലിഷിംഗ്
  • സൈബർ കഫേ
  • ഡേ കെയർ സെന്റർ
  • അലക്കു & ഡ്രൈ ക്ലീനിംഗ്
  • മൊബൈൽ നന്നാക്കൽ
  • ഫോട്ടോകോപ്പി കട
  • ടിവി നന്നാക്കൽ
  • സലൂണുകൾ
  • തയ്യൽ കടകൾ
  • പരിശീലന സ്ഥാപനം
  • ടൈപ്പിംഗ് സെന്റർ

സ്ത്രീകൾക്കും സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പ് വരുത്താം, അറിയണം ഇക്കാര്യങ്ങൾ

പദ്ധതിയുടെ തുടക്കം

പദ്ധതിയുടെ തുടക്കം

വനിതാ സംരംഭകർക്ക് ധനസഹായം നൽകുന്നതിനായി മഹിള ഉദയം നിധി പദ്ധതി ആദ്യമായി പഞ്ചാബ് നാഷണൽ ബാങ്ക് ആണ് ആരംഭിച്ചത്. മഹിള ഉദയം നിധി പദ്ധതി മിതമായ നിരക്കിൽ ആകർഷകമായ പലിശ നിരക്കിൽ വാഗ്ദാനം ചെയ്യുന്ന നിരവധി ബാങ്കുകളുണ്ട്. സംരംഭം ആരംഭിക്കുന്നതിന് വനിതാ സംരംഭകർക്ക് വായ്പ എടുക്കാൻ ഈടും ആവശ്യമില്ല. ഈ പദ്ധതി വനിതാ സംരംഭകരെ അവരുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കാൻ സഹായിക്കുകയും അവരുടെ താൽപ്പര്യവും നൈപുണ്യവും വളരുന്നതിനും വികസിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

മറ്റ് പദ്ധതികൾ

മറ്റ് പദ്ധതികൾ

മഹിള ഉദയം നിധി പദ്ധതി പോലെ, മുദ്ര വായ്പ പദ്ധതി, ത്രെഡ് പദ്ധതി, സെന്റ് കല്യാണി പദ്ധതി, ഉദ്യോഗിനി പദ്ധതി, ദേനാ ശക്തി പദ്ധതി, അന്നപൂർണ പദ്ധതി, സ്ത്രീ ശക്തി പാക്കേജ് എന്നിവ വനിതാ സംരംഭകത്വ വികസനത്തിനും വളർച്ചയ്ക്കും സഹായിക്കുന്ന മറ്റ് പദ്ധതികളാണ്.

English summary

Loan For Women: Mahila Udayam Nidhi Scheme Details | വീട്ടമ്മമാർക്ക് ഈ ബിസിനസുകൾ ആരംഭിക്കാൻ പ്ലാനുണ്ടോ? മഹിള ഉദയം നിധി പദ്ധതി വഴി വായ്പ

Under the Mahila Udayam Nidhi Scheme, small and medium enterprises (MSMEs) and related activities are eligible for this scheme. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X