സാരിയുടുപ്പിക്കലും പാർട്ട് ടൈം ജോലി, മാസം കിട്ടും കൈനിറയെ കാശ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിക്കാലത്ത് അമ്മയുടെ സാരി വാരി ചുറ്റി കളിച്ചു നടന്നിരുന്ന പെൺകുട്ടി, വളർന്നപ്പോഴും സാരിയോടുള്ള ഇഷ്ടം തീരെ കുറഞ്ഞില്ല. സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ ആയി ജോലി ലഭിച്ചിട്ടും പാർട്ട് ടൈമായി തന്റെ പാഷനെ കൂടെ കൂട്ടി. സാരി ഇഷ്ടമാണെങ്കിലും ഉടുക്കാൻ അറിയില്ല, എന്ന് പറയുന്ന പെൺകുട്ടികൾക്കിടയിൽ ഏറെ വ്യത്യസ്തയാകുകയാണ് തൃശ്ശൂർ സ്വദേശിയായ കാര്‍ത്തിക രഘുനാഥ് എന്ന ഈ സോഫ്ട്വെയർ എഞ്ചിനീയർ.

 

പാർട്ട് ടൈം ജോലി

പാർട്ട് ടൈം ജോലി

ഇൻഫോ പാർക്കിലെ ഗാഡ്ജിയോണ്‍ എന്ന കമ്പനിയിൽ ടീം ലീഡായി ജോലി ചെയ്യുന്ന കാർത്തിക ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് ഈ പാർട്ട് ടൈം ജോലി ചെയ്യുന്നത്. സാരിയുടിപ്പിക്കലിലൂടെ മാത്രം ഒരു മാസം ചുരുങ്ങിയത് 30000 രൂപ വരെ കാർത്തിക സമ്പാദിക്കുന്നുണ്ട്. 2500 രൂപ മുതൽ 4000 രൂപ വരെയാണ് ഒരു സാരി ഉടുപ്പിക്കുന്നതിന് ഈടാക്കുന്നത്. സാരിയുടെ മെറ്റീരിയൽ അനുസരിച്ച് വിലയിൽ വ്യത്യാസം വരും. കാഞ്ചീപുരം സാരിയും മറ്റും ഉടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ റേറ്റ് അൽപ്പം കൂടുമെന്ന് കാർത്തിക പറയുന്നു.

വധുവിനെ സാരിയുടുപ്പിക്കൽ

വധുവിനെ സാരിയുടുപ്പിക്കൽ

വിവാഹ സീസണിലും മറ്റുമാണ് കാർത്തികയ്ക്ക് കൂടുതൽ വർക്ക് ലഭിക്കുന്നത്. വധുവിന് മാത്രമല്ല വധുവിന്റെ ബന്ധുക്കൾക്കും കൂട്ടുകാർക്കുമൊക്കെ സാരിയുടുപ്പിച്ച് നൽകും. ദൂരെ സ്ഥലങ്ങളിലെ ബുക്കിംഗ് കുറഞ്ഞത് അഞ്ച് പേരെയെങ്കിലും സാരിയുടുപ്പിക്കാൻ ഉണ്ടെങ്കിൽ മാത്രമേ ഏറ്റെടുക്കാറുള്ളൂവെന്നും കാർത്തിക പറയുന്നു.

വീട്ടിലിരുന്ന് കാശ് സമ്പാദിക്കാവുന്ന 10 ഫ്രീലാൻസ് എഴുത്ത് ജോലികൾ

വേണ്ടത് കഴിവും സമയവും മാത്രം

വേണ്ടത് കഴിവും സമയവും മാത്രം

എത്ര വഴങ്ങാത്ത സാരിയും കാർത്തികയുടെ കൈയിൽ കിട്ടിയാൽ വെറും 5 മിനിട്ടിനുള്ളിൽ മനോഹരമായി ഉടുപ്പിച്ച് നൽകും. അൽപ്പം മിനുക്കുപണികൾ കൂടി ആവശ്യമാണെങ്കിൽ പരമാവധി 10 മിനിട്ട് സമയമെടുക്കും. അതിൽ കൂടുതൽ ആവശ്യമില്ലെന്ന് കാർത്തിക പറയുന്നു. മാത്രമല്ല സാരിയുടുപ്പിക്കൽ വരുമാന മാർഗമാക്കാൻ യാതൊരുവിധ നിക്ഷേപത്തിന്റെയും ആവശ്യമില്ല. കഴിവും സമയവും മാത്രം മതിയെന്നാണ് കാർത്തികയുടെ പക്ഷം.

പഠനത്തിനൊപ്പം കാശുണ്ടാക്കാൻ ചില പൊടിക്കൈകൾ ഇതാ...

മെയ്ക്ക് അപ്പ് ചെയ്യാനും റെഡി

മെയ്ക്ക് അപ്പ് ചെയ്യാനും റെഡി

ഇതുവരെ സാരി ഉടുപ്പിക്കൽ മാത്രമായിരുന്നു കാർത്തികയുടെ തട്ടകമെങ്കിൽ ഇനി, വധുവിനെ മേയ്ക്ക് അപ്പ് ചെയ്യാനും കാർത്തിക റെഡിയാണ്. ഇതിനായി ബാംഗ്ലൂരിൽ പോയി പ്രൊഫഷണൽ മേക്ക് അപ്പ് കോഴ്സും പഠിച്ചു. മാർച്ച്, ഏപ്രിൽ മാസത്തോടെ സാരി ഉടുപ്പിക്കലും മേയ്ക്ക് അപ്പും ഒരുമിച്ച് കൊണ്ടു പോകാനുള്ള പദ്ധതികൾ ആരംഭിക്കുമെന്ന് കാർത്തിക പറയുന്നു.

ജോലിക്കൊപ്പം അൽപ്പം സൈഡ് ബിസിനസ് ആയാലോ?? കൈ നിറയെ കാശുണ്ടാക്കാൻ വഴികളിതാ...

ഇൻസ്റ്റഗ്രാം പേജ്

ഇൻസ്റ്റഗ്രാം പേജ്

സാരി ഉടുത്തു പോകേണ്ട എന്ത് പരിപാടിയ്ക്കും കൂട്ടുകാർ ആദ്യം വിളിക്കുക കാർത്തികയെ ആയിരിക്കും. അവരെയെല്ലാം ഉടുപ്പിച്ച ശേഷമാകും കാർത്തിക സാരിയുടുക്കുക. കൂട്ടുകാരെ ഉടുപ്പിച്ചാണ് തനിയ്ക്ക് മറ്റുള്ളവരെ സാരിയുടുപ്പിക്കാൻ ആത്മവിശ്വാസം തോന്നിത്തുടങ്ങിയതെന്നും കാർത്തിക പറയുന്നു. 2019 ഏപ്രിൽ മുതലാണ് കാർത്തിക സാരി ഉടുപ്പിക്കൽ ഒരു പാർട്ട് ടൈം വരുമാന മാർഗമായി ആരംഭിച്ചത്. ഇൻസ്റ്റഗ്രാമിൽ drapestoriesby-karthi എന്ന ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയതോടെയാണ് കാർത്തികയെ തേടി ആളുകൾ എത്തിത്തുടങ്ങിയത്.

കണ്ടു പഠിച്ചത് അമ്മയെ

കണ്ടു പഠിച്ചത് അമ്മയെ

വളരെ നന്നായി സാരിയുടുക്കുന്ന അമ്മയെ കണ്ടാണ് കാർത്തിക സാരിയുടുക്കാൻ പഠിച്ചത്. അമ്മയുടെ ചില ടിപ്സുകൾ സാരിയുടുപ്പിക്കാൻ കാർത്തിക ഉപയോഗിക്കാറുമുണ്ട്. അതിനൊപ്പം കാർത്തികയുടെ സ്വന്തം ചില പൊടിക്കൈകൾ കൂടിയാകുമ്പോൾ സംഗതി അടിപൊളി. അച്ഛന്‍ രഘുനാഥും അമ്മ ശ്രീദേവിയും സഹോദരി കവിതയുമടങ്ങുന്നതാണ് കാർത്തികയുടെ കുടുംബം. സ്വന്തം കല്യാണത്തിരക്കുകളിലാണ് ഇപ്പോൾ കാർത്തിക. ജനുവരിയിലാണ് വിവാഹം. വിവാഹം കഴിയുന്നതോടെ സാരിയുടുപ്പിക്കലും മേയ്ക്ക് അപ്പും ചേർത്ത് ബിസിനസ് വിപൂലികരിക്കാനാണ് പദ്ധതി.

English summary

സാരിയുടുപ്പിക്കലും പാർട്ട് ടൈം ജോലി, മാസം കിട്ടും കൈനിറയെ കാശ്

saree darping success part time job story of karthika raghunath.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X