എംഎസ്എംഇ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ഇ-കൊമേഴ്‌സ് പോർട്ടൽ സ്ഥാപിക്കുമെന്ന് എസ്‌ബി‌ഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ഇ-കൊമേഴ്‌സ് പോർട്ടൽ സ്ഥാപിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഭാരത് ക്രാഫ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന പോർട്ടൽ ബാങ്കും സർക്കാരും സംയുക്തമായായിരിക്കും നടത്തുകയെന്ന് എസ്‌ബിഐ ചെയർമാൻ രജനിഷ് കുമാർ പറഞ്ഞു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും. പദ്ധതി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഭാരത് ക്രാഫ്റ്റ്' എന്ന പേരിലായിരിക്കും പ്ലാറ്റ്‌ഫോം അറിയപ്പെടുക.

 

ചെറുകിട, കുടില്‍ വ്യവസായികളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ 'ഭാരത് ക്രാഫ്റ്റ്' എന്ന പേരില്‍ ഇ-കൊമേഴ്സ് പോര്‍ട്ടല്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി വളരെ മുമ്പ് തന്നെ ചര്‍ച്ചകൾ നടത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഞങ്ങൾ വളരെയധികം താമസിച്ചെന്നും. ധാരാളം ഘടകങ്ങൾ ഒരുമിച്ച് ചേർക്കേണ്ടതുണ്ടായിരുന്നതിനാലാണ് വൈകിയതെന്നും. ഇത് തീർച്ചയായും ഞങ്ങളുടെ റഡാറിലാണ് പ്രവർത്തിക്കുകയെന്നും രജനിഷ് കുമാർ അറിയിച്ചു.

തുടർച്ചയായ മൂന്നാം ദിവസവും കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡിൽ

എംഎസ്എംഇ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ഇ-കൊമേഴ്‌സ് പോർട്ടൽ സ്ഥാപിക്കുമെന്ന് എസ്‌ബി‌ഐ

രാജ്യത്തിന്റെ ജിഡിപിയിലും തൊഴിലവസരത്തിലും എംഎസ്എംഇകളുടെ പങ്ക് നിലവിൽ 29 കോടിയിലധികമാണ്. ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്ത് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഒരേ പ്ലാറ്റ്‌ഫോമിൽ വിപണനത്തിനായി എത്തുന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെ അധികം സഹായകരമാകും. എം‌എസ്‌എം‌ഇ മേഖല ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണെന്നും ഈ ദുഷ്‌കരമായ സമയങ്ങളിൽ അവരെ പിന്തുണയ്‌ക്കുന്നതിനായി സർക്കാർ നിരവധി നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം സ്വർണ്ണ വില നിശ്ചലമായി തുടരുന്നത് എന്തുകൊണ്ട്?

എംഎസ്എംഇ മേഖലയ്‌ക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 3 ലക്ഷം കോടി രൂപയുടെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ഇസിഎൽജിഎസ്) പ്രകാരം ഇതുവരെ 4 ലക്ഷത്തിലധികം അക്കൗണ്ടുകൾക്ക് എസ്‌ബിഐ വായ്‌പ അനുവദിച്ചിട്ടുണ്ടെന്ന് രജനിഷ് കുമാർ പറഞ്ഞു. ജൂൺ ഒന്നിന് ആരംഭിച്ച പദ്ധതി പ്രകാരം അർഹരായ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭകർക്ക് നിലവിൽ 20,000 കോടി രൂപ വരെ അനുവദിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനാണ് മൈക്രോ, ചെറുകിട, ഇടത്തരം, സംരംഭങ്ങള്‍ക്കായി ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ മാസം മൂന്ന് ലക്ഷം കോടി രൂപയുടെ ഈടില്ലാതെ വായ്‌പ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്.

Read more about: sbi msme എസ്ബിഐ
English summary

SBI to set up e-commerce portal for marketing of MSME products | എംഎസ്എംഇ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ഇ-കൊമേഴ്‌സ് പോർട്ടൽ സ്ഥാപിക്കുമെന്ന് എസ്‌ബി‌ഐ

SBI to set up e-commerce portal for marketing of MSME products
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X