മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ച് ആർബിഐ; സ്റ്റാര്‍ട്ടപ്പ് വായ്പകള്‍ ഇപ്പോള്‍ മുന്‍ഗണനാ വിഭാഗത്തില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ ഉള്‍പ്പെടുത്തുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), മുന്‍ഗണനാ മേഖല വായ്പ(പിഎസ്എല്‍) മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. പുനരുപയോഗ ഊര്‍ജ്ജ മേഖലകള്‍, സൗരോര്‍ജ്ജം, കംപ്രസ് ചെയ്ത ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവയ്ക്കായുള്ള വായ്പാ പരിധിയും കേന്ദ്ര ബാങ്ക് ഉയര്‍ത്തുന്നുണ്ട്. 'വളര്‍ന്നുവരുന്ന ദേശീയ മുന്‍ഗണനകളുമായി മാര്‍ഗനിര്‍ദേശങ്ങള്‍ വിന്യസിക്കുന്നതിനും സമഗ്രവികസനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായി മുന്‍ഗണനാ മേഖല വായ്പ (പിഎസ്എല്‍) മാര്‍ഗനിര്‍ദേശങ്ങള്‍ അവലോകനം ചെയ്തു,' ധനനയ സമിതി (എംപിസി) യോഗത്തെ തുടര്‍ന്നുള്ള പ്രസംഗത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.

 

മുന്‍ഗണനാ മേഖലയിലെ വായ്പയുടെ പ്രവാഹത്തിലെ അസമത്വം പരിഹരിക്കുന്നതിനായി ബാങ്കുകള്‍ക്ക് ഒരു പ്രോത്സാഹന ചട്ടക്കൂട് ഏര്‍പ്പെടത്താനും കേന്ദ്ര ബാങ്ക് തീരുമാനിച്ചു. പുതുക്കിയ പിഎസ്എല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ചെറുകിട, നാമമാത്ര കര്‍ഷകര്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവയ്ക്ക് വായ്പ നല്‍കുന്നതിനുള്ള ലക്ഷ്യങ്ങളും റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. 'ക്രെഡിറ്റ് പ്രവാഹം കുറവുള്ള തിരിച്ചറിഞ്ഞ ജില്ലകളിലെ മുന്‍ഗണനാ മേഖലയിലെ ക്രെഡിറ്റിനായി ഉയര്‍ന്ന വെയിറ്റേജ് നല്‍കുമ്പോള്‍, ക്രെഡിറ്റ് പ്രവാഹം താരതമ്യേന കൂടുതലുള്ള ജില്ലകളില്‍ കുറഞ്ഞ വെയിറ്റേജ് നല്‍കും,' റിസര്‍വ് ബാങ്ക് അറിയിച്ചു.

മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ച് ആർബിഐ; സ്റ്റാര്‍ട്ടപ്പ് വായ്പകള്‍ ഇപ്പോള്‍ മുന്‍ഗണനാ വിഭാഗത്തില്‍

നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, സൗരോര്‍ജ്ജ വൈദ്യുതി ജനറേറ്ററുകള്‍, ബയോമാസ് പവര്‍ ജനറേറ്ററുകള്‍, വിന്‍ഡ് മില്ലുകള്‍, മൈക്രോ ഹൈഡല്‍ പ്ലാന്റുകള്‍, പാരമ്പര്യേതര ഊര്‍ജ്ജ അധിഷ്ഠിത പൊതുഉപയോഗങ്ങളായ തെരുവ് വിളക്കുകള്‍, വിദൂര ഗ്രാമ വൈദ്യുദീകരണം എന്നിവയ്ക്കായി 150 ദശലക്ഷം രൂപവരെയുള്ള ബാങ്ക് വായ്പകള്‍ നിലവില്‍ 'റിന്യൂവബിള്‍ എനര്‍ജി' വിഭാഗത്തില്‍ മുന്‍ഗണനാ മേഖലയിലെ വായ്പകള്‍ക്ക് കീഴില്‍ തരംതിരിക്കാന്‍ അര്‍ഹതയുണ്ട്.

മുന്‍ഗണനാ മേഖലയിലെ വായ്പ മാനദണ്ഡങ്ങള്‍

കാര്‍ഷിക, മെട്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ), കയറ്റുമതി വായ്പ, വിദ്യാഭ്യാസം, പാര്‍പ്പിടം, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജം എന്നീ മേഖലകളില്‍ ബാങ്കുകള്‍ക്ക് അവരുടെ ഫണ്ടിന്റെ നിര്‍ദിഷ്ട ഭാഗം വായ്പ നല്‍കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിക്കുന്നു. സമ്പദ്‌വ്യവസ്ഥയുടെ ദുര്‍ബലമായ ചില മേഖലകളിലേക്ക് മതിയായ വായ്പ എത്തുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

English summary

startup loans to come under priority sector lending revised rbi guidelines | മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ച് ആർബിഐ; സ്റ്റാര്‍ട്ടപ്പ് വായ്പകള്‍ ഇപ്പോള്‍ മുന്‍ഗണനാ വിഭാഗത്തില്‍

startup loans to come under priority sector lending revised rbi guidelines
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X