ദില്ലി; അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് 100 എയർപോർട്ടുകൾ കൂടി തുറക്കുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ കുറച്ച് നാൾ മുൻപ് പ്രഖ്യാപിച്ചത്. ഹെലിപോർട്ടുകളും സീ പോർട്ടുകളും ഉൾപ്പെടെയുള്ളവയാണിത്. എവിടെയൊക്കെയാകും പുതിയ എയർപോർട്ടുകൾ ആരംഭിച്ചേക്കുക.
ഒരു ദശലക്ഷം ജനസംഖ്യയുള്ള 53 നഗര ക്ലസ്റ്ററുകൾ രാജ്യത്തുണ്ട്, ഇവയിൽ വിമാന ഗതാഗത സൗകര്യമില്ലാത്ത നിരവധി നഗരങ്ങളും.ഗാസിയാബാദ്, ഫരീദാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. നിലവിൽ മുംബൈ . ദില്ലി എയർപോർട്ടുകളുടെ സര്‍വീസ് പ്രയോജനപ്പെടുത്തേണ്ടി വരുന്ന ഈ നഗരങ്ങളിൽ പുതിയ എയർപോർട്ടുകൾ വന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അതുപോലെ കേരളത്തിൽ മലപ്പുറം, കൊല്ലം തൃശ്ശൂർ, എന്നിവ നിലവിൽ കൊച്ചി, തിരുവനന്തപുരം,കോഴിക്കോട് , കണ്ണൂർ എന്നീ എയർപോർട്ടുകളെയാണ് ആശ്രയി്കുന്നത്. ഇവിടങ്ങളിൽ പുതിയ എയർപോർട്ടുകൾ എത്തുമോ? സാധ്യത തള്ളാനാകില്ല.അതേസമയം ഏറ്റവും കൂടുതൽ എയർപോർട്ടുകൾ ആരംഭിച്ചേക്കുക കർണാടക,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായിരിക്കും.
ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ 400 ഓളം എയർ സ്ട്രിപ്പുകൾ ഉണ്ടായിരുന്നുവെന്നും അവ വിമാനത്താവളങ്ങളാക്കി മാറ്റാമെന്നും പലപ്പോഴും അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. 1980 കളിൽ വായൂദൂത് പ്രവർത്തിച്ച റൂട്ടുകൾ ചൂണ്ടിക്കാട്ടിയാണ് വാദത്തെ പലപ്പോഴും പിന്തുണയ്ക്കുന്നത്. എന്നിരുന്നാലും, എയർ സ്ട്രിപ്പുകൾ നിലവിൽ മോശം അവസ്ഥയിലാണ്. വമ്പൻ പ്രഖ്യാപനം ധനമന്ത്രാലയം നടത്തിയെങ്കിലും നിലവിലെ അവസ്ഥയിൽ മൂന്ന് വർഷം കൊണ്ട് എയർപോർട്ടുകൾ ഒരുങ്ങുമോയെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
'സ്പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടുമായി' ആക്സിസ് മ്യൂച്വല്‍ ഫണ്ട് - അറിയേണ്ടതെല്ലാം
സ്കൂൾ അഡ്മിഷന് കുട്ടികൾക്ക് ആധാർ കാർഡ് നിർബന്ധമാണോ? അറിയേണ്ട കാര്യങ്ങൾ
ചൈനയ്ക്ക് എന്തുപറ്റി? ഇന്ത്യയില്‍ നിന്ന് വീണ്ടും അരി ഇറക്കുന്നു, മൂന്ന് പതിറ്റാണ്ടിനിടെ ആദ്യം