പൊതുമേഖല എണ്ണക്കമ്പനികളിൽ 100ശതമാനം വിദേശനിക്ഷേപം അനുവദിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; പൊതുമേഖല എണ്ണക്കമ്പനികളിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.സ്വകാര്യവൽക്കരണത്തിൽ എഫ്ഡിഐയ്ക്കുള്ള സാധ്യത വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

 

സർക്കാരിന്റെ കൈവശമുള്ള 52.98ശതമാനം ഓഹരികൾ വിദേശ നിക്ഷേപകർക്ക് കൈമാറാം. മാത്രമല്ല മറ്റ് പൊതുമേഖലാ എണ്ണകമ്പനികളിലേക്കും വിദേശ നിക്ഷേപത്തിന് ഇത് വഴി തുറക്കും.

പൊതുമേഖല എണ്ണക്കമ്പനികളിൽ 100ശതമാനം വിദേശനിക്ഷേപം അനുവദിച്ചു

സർക്കാരിന്റെ നിലവിലെ എഫ്ഡിഐ നയം അനുസരിച്ച്, പൊതുമേഖലാ എണ്ണകമ്പനികളിൽ 49 ശതമാനം വിദേശനിക്ഷേപത്തിനാണ് അനുമതി.അതേസമയം സ്വകാര്യമേഖലയിൽ 100 ശതമാനവും അനുവദനീയമാണ്. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മാറ്റം നടപ്പാക്കുമെന്നും നിയമപരമായ ഭേദഗതി ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പ്, ഐ സ്‌ക്വയർ ഗ്രൂപ്പ് പ്രൊമോട്ടർമാരായ അപ്പോളോ മാനേജുമെന്റ്, തിങ്ക് ഗ്യാസ് എന്നിവയാണ് നിലവിൽ ബിപിസിഎല്ലിൽ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അതേസമയം സ്വകാര്യ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള മറ്റ് കമ്പനികളെ കുറിച്ചുള്ള വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.
പൊതുമേഖലാ ഓഹരി വിൽപനയിലൂടെ നടപ്പു സാമ്പത്തിക വർഷം 1.75 ലക്ഷം കോട് സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ബിപിസിഎൽ വിൽപന വേഗത്തിൽ തന്നെ നടത്താനാണ് കേന്ദ്രസർക്കാർ തിരുമാനം.

ഈ ഓഹരിയില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ 18 ലക്ഷം രൂപയായി; കമ്പനി ഏതെന്ന് അറിയാമോ?

ലിസ്റ്റിംഗില്‍ നേട്ടം കൊയ്ത് സൊമാറ്റോ; നിങ്ങളുടെ പക്കലുള്ള ഓഹരികള്‍ ഹോള്‍ഡ് ചെയ്യണോ അതോ വില്‍ക്കണോ?

ഇപിഎഫ്ഒ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; വലിയൊരു തുക ഈ ദിവസം നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും!

English summary

100 percent foreign investment in public sector oil companies | പൊതുമേഖല എണ്ണക്കമ്പനികളിൽ 100ശതമാനം വിദേശനിക്ഷേപം അനുവദിച്ചു

100 per cent foreign investment in public sector oil companies
Story first published: Saturday, July 24, 2021, 19:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X