സംസ്ഥാന ബജറ്റ്: 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ തുറക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 25 രൂപയ്ക്ക് ഊണ് നൽകുന്ന ഭക്ഷണ ശാലകൾ തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചു. കുടുംബശ്രീയുടെ കീഴിലാണ് പദ്ധതി നടപ്പിലാക്കുക. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനവും ആരംഭിക്കും. 250 കേരള ചിക്കൻ ഔട്ട്ലെറ്റുകൾ ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

 

സംസ്ഥാന ബജറ്റ്: 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ തുറക്കും

വിശക്കുന്നവന് ഭക്ഷണവും ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും തളരുന്നവന് കിടപ്പും എന്നാണ് സ്വാതന്ത്ര്യത്തിന് ബാലചന്ദ്രന്‍ ചുള്ളിക്കാട് നല്‍കിയ നിര്‍വ്വചനം.ഈ കാഴ്ചപ്പാട് തന്നെയാണ് സര്‍ക്കാരിനും. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പോയികൊണ്ടിരിക്കുന്ന രാജ്യത്ത് ഒരു വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വഴിയാണ് പദ്ധതി നടപ്പാക്കുക. കിടപ്പ് രോഗികള്‍ക്കും മറ്റ് അശരണര്‍ക്കും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കാനുള്ള പദ്ധതികള്‍ നടപ്പാക്കും. 10 ശതമാനം ഊണുകള്‍ സൗജന്യമായി നല്‍കാന്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തുമെന്നും ധനമന്ത്രി പറഞ്ഞു.

English summary

സംസ്ഥാന ബജറ്റ്: 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ തുറക്കും

Finance Minister Thomas Isaac has announced hunger-free Kerala project. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X