കൊവിഡ് പ്രതിസന്ധി ഏറ്റില്ല; പ്രവര്‍ത്തനലാഭം നേടി സംസ്ഥാനത്തെ 13 സ്പിന്നിങ് മില്ലുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം; സംസ്ഥാനത്തെ 13 സ്പിന്നിങ് മില്ലുകള്‍ പ്രവര്‍ത്തന ലാഭത്തില്‍. കേരള സംസ്ഥാന ടെക്സറ്റൈല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള നാല് സ്പിന്നിങ്മില്ലുകളും ഏഴ് സഹകരണ സ്പിന്നിങ് മില്ലുകളും സീതാറാം സ്പിന്നിങ്മില്ലുമാണ് ജനുവരിയില്‍ പ്രവര്‍ത്തനലാഭം കൈവരിച്ചത്. ഡിസംബറില്‍ എട്ട് സ്പിന്നിങ് മില്ലുകള്‍ പ്രവര്‍ത്തന ലാഭം നേടിയതിന് പിന്നാലെയാണ് ഈ നേട്ടമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ അറിയിച്ചു.

 
കൊവിഡ് പ്രതിസന്ധി ഏറ്റില്ല; പ്രവര്‍ത്തനലാഭം നേടി സംസ്ഥാനത്തെ 13 സ്പിന്നിങ് മില്ലുകൾ

ലോക്ക്ഡൗണ്‍ പിന്‍വലിച്ച ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങാനായതും വിപണിയിലെ ആവശ്യത്തിനനുസരിച്ച് നൂല്‍ ലഭ്യമാക്കാനായതും നേട്ടമായി. ആഭ്യന്തര വിപണിക്കൊപ്പം ഇറക്കുമതിയിലും ശ്രദ്ധയൂന്നാനായത് സ്പിന്നിങ് മില്ലുകള്‍ക്ക് പുതുജീവന്‍ നല്‍കിയെന്ന് മന്ത്രി പറഞ്ഞു.
മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ 96.61 ലക്ഷം രൂപയുടെയും പ്രിയദര്‍ശിനി സഹകരണ സ്പിന്നിങ് മില്‍ 52.74 ലക്ഷം രൂപയുടെയും കെ.കരുണാകരന്‍ സ്മാരക സഹകരണ സ്പിന്നിങ് മില്‍ 18.43 ലക്ഷം രൂപയുടെയും പ്രവര്‍ത്തന ലാഭമാണ് കൈവരിച്ചത്. മാല്‍കോടെക്സില്‍ 16.47 ലക്ഷം രൂപയുടെയും കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലില്‍ 7.1ലക്ഷം രൂപയുടെയും തൃശൂര്‍ സഹകരണ സ്പിന്നിങ് മില്ലില്‍ 9.78ലക്ഷം രൂപയുടെയും പ്രവര്‍ത്തനലാഭംസ്വന്തമാക്കി.

ചെങ്ങന്നൂര്‍ പ്രഭുറാം മില്‍ജനുവരിമാസത്തില്‍5.7ലക്ഷം രൂപയുടെ ലാഭം സ്വന്തമാക്കി. മലബാര്‍ സ്പിന്നിങ് ആന്റ് വീവിങ് മില്‍ 54.65 ലക്ഷം രൂപയും എടരിക്കോട് മില്‍ 17.81 ലക്ഷം രൂപയും ഉദുമ സ്പിന്നിങ് മില്‍ 17.75 ലക്ഷം രൂപയും പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തി. ജനുവരിയില്‍ കെഎസ്ടിസിയുടെ ആകെ പ്രവര്‍ത്തനലാഭം 91.38 ലക്ഷം രൂപയാണ്. സീതാറാം സ്പിന്നിങ് 10.55 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭം നേടി. കെഎസ്ടിസിക്ക് കീഴിലുള്ള ആലപ്പുഴ കോമളപുരം സ്പിന്നിങ് മില്‍ 24 ലക്ഷം രൂപയുടെ പ്രവര്‍ത്തനലാഭം ഡിസംബറില്‍ സ്വന്തമാക്കിയിരുന്നു.

വി വരിക്കാർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ്; അറിയേണ്ടതെല്ലാം

മണിപാല്‍ സിഗ്ന ലൈഫ്ടൈം ഹെല്‍ത്ത് പ്ലാന്‍ അവതരിപ്പിച്ച് മണിപാല്‍ സിഗ്ന ഇന്‍ഷുറന്‍സ്

ഓഹരി വിപണി ഉണര്‍ന്നു; സെന്‍സെക്‌സിലും നിഫ്റ്റിയിലും നേട്ടം

Read more about: ലാഭം profit kerala
English summary

13 spinning mills in the state making operating profit

13 spinning mills in the state making operating profit
Story first published: Wednesday, March 3, 2021, 16:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X