യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്താൻ തിരഞ്ഞെടുത്ത 9 ബിസിനസുകാരിൽ 2 പേർ ഇന്ത്യൻ വംശജർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്താൻ അവസരം ലഭിച്ച 8 അമേരിക്കൻ സിഇഒമാരിൽ രണ്ട് ഇന്ത്യൻ വംശജരും. മൈക്രോസോഫ്റ്റ് സിഇഒ സത്യ നടെല്ലയും ജിഎപി സിഇഒ സോണിയ സിങ്കലുമാണ് പുതിയ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്താൻ അവസരം ലഭിച്ച സിഇഒമാർ. 1967 ഓഗസ്റ്റ് 19 ന് ഹൈദരാബാദിലാണ് സത്യ നടെല്ല ജനിച്ചത്. അമേരിക്കയിലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള സിഇഒമാരിൽ മുൻ നിരക്കാരനാണ് സത്യ നടെല്ല.

 

കമല ഹാരിസും പങ്കെടുക്കും

കമല ഹാരിസും പങ്കെടുക്കും

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ബൈഡനൊപ്പം അമേരിക്കയിലെ മുൻനിര സിഇഒമാരുമായുള്ള വിർച്വൽ മീറ്റിംഗിൽ പങ്കെടുക്കും. സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചും ദീർഘകാലാടിസ്ഥാനത്തിൽ മെച്ചപ്പെട്ട രീതിയിൽ ബിസിനസ് കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡനും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ഒരുമിച്ചാണ് ബിസിനസ്സ് മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നത്.

മൈക്രോസോഫ്ട് സിഇഒ സത്യ നടെല്ലയെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ

പങ്കെടുക്കുന്ന വ്യവസായ പ്രമുഖർ

പങ്കെടുക്കുന്ന വ്യവസായ പ്രമുഖർ

വ്യത്യസ്ത കാഴ്ചപ്പാടുകൾക്കിടയിലും തങ്ങളുടെ പൊതു ലക്ഷ്യങ്ങളിൽ എത്താൻ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാമെന്നായിരിക്കും മീറ്റിംഗിലെ ചർച്ച. സത്യ നടെല്ലയെയും സോണിയ സിങ്കാളിനെയും കൂടാതെ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുന്ന മറ്റ് പ്രമുഖർ താഴെ പറയുന്നവരാണ്.

  • റിച്ചാർഡ് ട്രുംക - എ.എഫ്.എൽ-സി.ഐ.ഒ പ്രസിഡന്റ്
  • മേരി ബാര - ജനറൽ മോട്ടോഴ്‌സ് സി.ഇ.ഒ
  • മേരി കെ ഹെൻറി - എസ്.ഇ.ഐ.യു പ്രസിഡന്റ്
  • റോറി ഗാംബിൾ - യു‌എഡബ്ല്യു പ്രസിഡന്റ്
  • ബ്രയാൻ കോർണൽ - ബോർഡ് അറ്റ് ടാർജ് സിഇഒയും ചെയർമാനും
  • മാർക്ക് പെറോൺ - യു‌എഫ്‌സി‌ഡബ്ല്യു പ്രസിഡന്റ്
  • ലീ സോണ്ടേഴ്സ് - എ‌എഫ്‌എസ്‌സി‌എം‌ഇ പ്രസിഡന്റ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ ആര്? ബാങ്ക് സിഇഒമാരുടെ ശമ്പളം അറിയാം

ജോ ബൈഡൻ

ജോ ബൈഡൻ

വ്യവസായ പ്രമുഖരുമായുള്ള ചർച്ചയ്ക്ക് ശേഷം തൊഴിലാളികൾക്കും ബിസിനസുകൾക്കും സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ പ്രസിഡന്റ് നൽകുമെന്നാണ് വിവരം. സമ്പദ്‌വ്യവസ്ഥയും വൈറസും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചർച്ച ചെയ്യും. കൂടാതെ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ വൈറസിനെ എങ്ങനെ നിയന്ത്രിക്കണമെന്ന കാര്യങ്ങളും ചർച്ച ചെയ്യുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

പേടിഎമ്മിന്റെ സിഇഒയായി ഭാവേഷ് ഗുപ്തയെ നിയമിച്ചു

English summary

2 Out Of 9 Businessmen Selected To Meet US President Elect Joe Biden Are Indian Americans |യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്താൻ തിരഞ്ഞെടുത്ത 9 ബിസിനസുകാരിൽ 2 പേർ ഇന്ത്യൻ വംശജർ

Elected Vice President Kamala Harris will also attend the virtual meeting with top CEOs. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X