എണ്ണവില ഇടിയുന്നതിന്റെ പിന്നാമ്പുറക്കഥകളും വരുവരായ്കകളും

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുതിപ്പുകളും കിതപ്പുകളും നിറഞ്ഞതാണ് എണ്ണവ്യവസായത്തിന്റെ കഥകള്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ച്ചയായുള്ള ഇടിവിലൂടെ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും താണ വിലയില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. എന്തുകൊണ്ട്?അമേരിക്കയായിരുന്നു ക്രൂഡ് ഓയില്‍ വാങ്ങിക്കൂട്ടുന്നതില്‍ മുന്‍പില്‍. കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ അവരുടെ ആഭ്യന്തര ഉത്പാദനം ഇരട്ടിയിലേറെ വളര്‍ന്നു; ഇറക്കുമതി കുത്തനെ കുറഞ്ഞു. യൂറോപ്പിലേതടക്കമുള്ള മറ്റു വികസിത രാജ്യങ്ങളിലാകട്ടെ സമ്പദ് വ്യവസ്ഥ മന്ദീഭവിക്കുകയും ചെയ്തു. എല്ലായിടത്തും വാഹനങ്ങളുടെ ഇന്ധനക്ഷമത മെച്ചപ്പെട്ടതിനാല്‍ അങ്ങനെയും പെട്രോളിയത്തിന് ഡിമാന്‍ഡ് കുറഞ്ഞു.

ക്രൂഡ് ഓയില്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായുള്ള രാജ്യങ്ങള്‍ക്ക് (ഗള്‍ഫ് രാഷ്ട്രങ്ങള്‍, റഷ്യ, അള്‍ജീരിയ, നൈജീരിയ മുതലായവ) പുതിയ വിപണികള്‍ കണ്ടെത്തുകയും ഏഷ്യന്‍ വിപണികള്‍ വളര്‍ത്തുകയുമേ മാര്‍ഗമുള്ളൂ. സ്വാഭാവികമായും അവര്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. അമേരിക്കയില്‍ പാറയിടുക്കകള്‍ക്കിടയില്‍ നിന്നു 'ഷെയ്ല്‍ ഗ്യാസ' എന്ന പേരില്‍ ലഭിക്കുന്ന പെട്രോളിയം ഖനികളാണ് ആഗോള പെട്രോളിയം സമ്പദ് വ്യവസ്ഥയെ മാറ്റിയെഴുതിയതിനു പിന്നിലെ വലിയ ഒരു കാരണം.

ഗൂഢാലോചനകള്‍ വല്ലതും?
 

ഗൂഢാലോചനകള്‍ വല്ലതും?

വിവിധ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചാരത്തിലുണ്ട്. റഷ്യക്കും ഇറാനും പണികൊടുക്കാന്‍ സൗദിയും അമേരിക്കയും കൂടി നടത്തുന്ന തന്ത്രമാണിതെന്ന് പറയുന്നവരുണ്ട്. പിന്തിരിഞ്ഞു നോക്കിയാല്‍ അത്ര വെറുതെയല്ല ഈ നിഗമനമെന്നു കാണാം. വിവിധ രാഷ്ട്രീയ കാരണങ്ങള്‍ക്കൊപ്പം എണ്‍പതുകളിലെ പെട്രോളിയം വിലയിടിവും സോവ്യറ്റ് യൂണിയനെ ഇല്ലായ്മ ചെയ്യുന്നതില്‍ വലിയ പങ്കു വഹിച്ചിരുന്നു.

ഗുണം ആര്‍ക്ക്, കെടുതികള്‍ ആര്‍ക്ക്?

ഗുണം ആര്‍ക്ക്, കെടുതികള്‍ ആര്‍ക്ക്?

സ്വാഭാവികമായും എണ്ണവില കുറയുന്നത് കുടുംബബജറ്റുകള്‍ക്കു തുണയാകും. പെട്രോള്‍ ഡീസല്‍ വില കുറഞ്ഞാല്‍ അത്രയും മെച്ചം. ഉത്പന്നനീക്കം കൂടുകയും വിലകള്‍ കുറയുകയും ചെയ്യും.

കഷ്ടത്തിലാകുന്നത് പെട്രോളിയം ഉത്പാദക രാജ്യങ്ങളും അവരെ ആശ്രയിച്ചു ജീവിക്കുന്ന മറ്റു രാജ്യങ്ങളും സമൂഹങ്ങളുമാകും. ചില ചെറുകിട പെട്രോളിയം കമ്പനികളെങ്കിലും പൂട്ടിപ്പോകും; അവര്‍ക്കു വായ്പ കൊടുത്തിരിക്കുന്ന ബാങ്കുകളും കുടുക്കിലാകും. ഗള്‍ഫ് രാജ്യങ്ങള്‍, റഷ്യ, ബ്രസീല്‍, വെനിസ്വേല, ഇക്വഡോര്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും അവരുടെ സഹായം ലഭിക്കുന്ന രാജ്യങ്ങളും പ്രതിസന്ധി നേരിടും. എണ്ണകൊണ്ടു ജീവിക്കുന്ന രാജ്യങ്ങളില്‍ വന്‍തോതില്‍ തൊഴിലാളികളുള്ള, അവരുടെ ശമ്പളം കൊണ്ടു നാട്ടില്‍ കുടുംബം പുലരുന്ന സമൂഹങ്ങളും കഷ്ടത്തിലാകും. എന്നു വച്ചാല്‍ നമ്മളെയും കുറച്ചൊക്കെ ബാധിക്കും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം കുറയാന്‍ സാധ്യത. ഒരു വശത്തു ഗുണം; മറുവശത്തു കഷ്ടം.

വില പിടിച്ചുനിര്‍ത്താന്‍ ഓപെക് എവിടെ

വില പിടിച്ചുനിര്‍ത്താന്‍ ഓപെക് എവിടെ

ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസ് എന്ന എണ്ണയുല്‍പാദകരാജ്യങ്ങളുടെ സംഘടന മുന്‍പൊക്കെ പലപ്പോഴും എണ്ണ ഉത്പാദനം കുറയ്ക്കുകയും അതുവഴി വില പിടിച്ചുനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അങ്ങനെ ചെയ്യാന്‍ പല രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഓപെക്കിലെ വമ്പന്‍മാരായ സൗദി അറേബ്യയും യുഎഇയും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇതിനു വഴങ്ങുന്നില്ല. ഉത്പാദനം കുറച്ചു വില കൂട്ടിയാല്‍ എതിരാളികള്‍ക്കു കൂടുതല്‍ കച്ചവടം കിട്ടുമെന്നേയുള്ളൂ എന്നാണ് അവരിപ്പോള്‍ പറയുന്നത്. വിപണിയുടെ പങ്കു നഷ്ടപ്പെടും; അത്ര ശക്തമാണ് പുതിയ എണ്ണയുത്പാദന സംവിധാനങ്ങള്‍. എണ്ണവില ഇനിയും കുറയ്ക്കാന്‍ പോലും തങ്ങള്‍ സജ്ജരാണെന്നാണ് സൗദി പറയുന്നത്. എന്നാല്‍ ഇതു വെറും ഗീര്‍വാണമാണെന്നു വിലയിരുത്തുന്ന സാമ്പത്തികവിദഗ്ധരുമുണ്ട്.

ഉടനെങ്ങാന്‍ വില കൂടിയേക്കുമോ?

ഉടനെങ്ങാന്‍ വില കൂടിയേക്കുമോ?

ഉടനെയൊന്നും അങ്ങനെയൊരു പേടി വേണ്ട എന്നാണ് വിലയിരുത്തല്‍. ബാരലിനു നാല്പതു ഡോളര്‍ വരെ വരുംമാസങ്ങളില്‍ വില കുറഞ്ഞേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇനിയുമൊരു ആറു മാസം കൂടിയെങ്കിലും വില താഴോട്ടുതന്നെ പോരും. പിന്നെ ഒരുപക്ഷേ കൂടിയേക്കാം. കണ്ടു തന്നെ അറിയണം. കൂടാന്‍ തുടങ്ങിയാല്‍ പിന്നെയങ്ങോട്ടൊരു കുതിപ്പുമായേക്കാം.

English summary

Why the oil price drooping too fast? winners vs losers...

Ups and downs are common in oil price but nowadays it is drooping too fast who is the actual winner or loser..
Story first published: Monday, January 19, 2015, 13:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more