ബാങ്ക് നിക്ഷേപത്തെക്കാള്‍ മെച്ചം നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചേഴ്സ്.

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയിലല്പം പണം മിച്ചം വന്നാല്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചേ അധികം പേരും ചിന്തിക്കൂ. അതിനെക്കാള്‍ 4-5 ശതമാനം കൂടുതല്‍ പണം തിരികെത്തരാന്‍ കെല്പുള്ള നിക്ഷേപപദ്ധതികള്‍ വേറെയേറെയുണ്ട്. അതിലൊന്നിനെ പരിചയപ്പെടാം --എന്‍സിഡി അഥവാ നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചര്‍.

ബാങ്ക് നിക്ഷേപത്തെക്കാള്‍ മെച്ചം എന്‍.സി.ഡി

 

പണത്തിനാവശ്യമുള്ള കമ്പനികള്‍ ഷെയറുകളും കടപ്പത്രങ്ങളും പോലെ വില്‍ക്കുന്നവയാണ് എന്‍സിഡികള്‍. ഷെയറുകള്‍ പോലെ തന്നെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നു. പ്രതിവര്‍ഷം മുടക്കുമുതലിന്റെ 15 ശതമാനം വരെ സമ്പാദ്യനേട്ടം തരും. ഷെയറുകളുടേതുപോലെ മൂല്യം മാറിമറിയില്ല; സ്ഥിരനിരക്കിലാണ് പലിശ.

എവിടെ വാങ്ങാന്‍ കിട്ടും?

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്നു വാങ്ങാം. അവിടെത്തന്നെ വില്‍ക്കുകയും ചെയ്യാം. കാലാവധിയെത്തുംവരെ കൈവശം വച്ചാല്‍ കമ്പനിയില്‍ നിന്ന് പലിശയടക്കമുള്ള തുക ഒരുമിച്ചു തിരികെവാങ്ങാം.

നികുതിയടയ്ക്കണോ?

ബാങ്ക് നിക്ഷേപങ്ങളെപ്പോലെ തന്നെ നിക്ഷേപത്തുകയ്ക്കു നികുതിയില്ല; അതിനു കിട്ടുന്ന പലിശ ആകെ വരുമാനത്തിന്റെ കൂടെ ചേര്‍ത്ത് നികുതി കണക്കാക്കും.

ചില പ്രധാന എന്‍സിഡികളെ പരിചയപ്പെടാം

മണപ്പുറം ഫൈനാന്‍സ് എന്‍6 സീരീസ് - 12% പലിശ

മുത്തൂറ്റ് ഫൈനാന്‍സ് എന്‍5 സീരീസ് - 12%

മുത്തൂറ്റ് ഫൈനാന്‍സ് എന്‍6 സീരീസ് - 12.5%

ശ്രീറാം ട്രാന്‍സ്‌പോര്‍ട് ഫൈനാന്‍സ് എന്‍9 സീരീസ്- 10.25%

ശ്രീറാം ട്രാന്‍സ്‌പോര്‍ട് ഫൈനാന്‍സ് എന്‍6 സീരീസ്- 9.75%

ശ്രീറാം സിറ്റി യൂണിയന്‍ എന്‍2 സീരീസ്- 11.85%

English summary

How NCDs Can Offer You Better Returns Than Bank Deposits?

Non Convertible Debentures that are listed on the exchanges can offer you returns of as high as 15 per cent, which could easily beat bank returns by 4-5 per cent. It can therefore offer you a good opportunity for decent returns.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X