Subscribe to GoodReturns Malayalam
For Quick Alerts
For Daily Alerts
എച്ച്ഡിഎഫ്‌സി ബാങ്ക് വീണ്ടും പലിശ കുറച്ചു. അടിസ്ഥാന നിരക്കില്‍ 0.05 ശതമാനമാണു കുറവു വരുത്തിയിരിക്കുന്നത്. പലിശയില്‍ കുറവു വരുത്തുന്നതോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അടിസ്ഥാന നിരക്ക് 9.3 ശതമാനമാകും.
ഇതോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എല്ലാ തരം ലോണുകളുടേയും പലിശ കുറയും. വരുന്ന തിങ്കളാഴ്ച മുതല്‍ പുതിയ നിരക്കുകള്‍പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബറിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് അടിസ്ഥാന നിരക്ക് 9.35 ശതമാനമാക്കി കുറച്ചത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീപോ നിരക്കില്‍ കുറവു വരുത്തിയിട്ടും പലിശ ഇതേ നിലവാരത്തില്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ തയാറായിരുന്നില്ല. ഇതു പരിഹരിക്കുന്നതിന് അടിസ്ഥാന നിരക്ക് നിശ്ചയിക്കുന്നതിന് ആര്‍ബിഐ പുതിയ രീതിയും മാര്‍ഗ നിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു.
English summary