ആറ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഗൂഗിള്‍ ലോഞ്ച്പാഡ് ആക്സിലറേറ്റര്‍ പ്രോഗ്രാമിലേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഗൂഗിളിന്റെ ലോഞ്ച് പാഡ് ആക്സിലറേറ്റര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് ആറ് സ്റ്റാര്‍ട്ടപ്പുകള്‍. ടാസ്‌ക്ബോബ്, പ്രോഗ്രാമിംഗ് ഹബ്ബ്, ഷെയര്‍ചാറ്റ്, റെഡ്കാര്‍പെറ്റ്, പ്ലേ സിംപിള്‍ ഗെയിംസ്, മാജിക് പിന്‍ എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് ഗൂഗിളിന്റെ ആസ്ഥാനമായ സിലിക്കണ്‍ വാലിയില്‍ വച്ച് ജൂണ്‍ 13ന് ആരംഭിക്കുന്ന ആക്സിലറേറ്റര്‍ പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

 

ആറു മാസം നീളുന്ന മെന്റര്‍ഷിപ്പ് പ്രോഗ്രാമാണ് ഇവിടെ നടക്കുക. മധ്യഘട്ടത്തിലും അവസനാഘട്ടത്തിലുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കയുള്ള മെന്റര്‍ഷിപ്പ് പ്രോഗ്രാമില്‍ 50,000 ഡോളറിന്റെ സ്വതന്ത്ര ഫണ്ടിംഗ്, ഗൂഗിള്‍ ആസ്ഥാനത്ത് എല്ലാ ചെലവുകളും വഹിച്ചുള്ള രണ്ട് ആഴ്ച്ചത്തെ സംരംഭകത്വ ക്യാമ്പ്, ആറ് മാസത്തെ മെന്റര്‍ഷിപ്പ്, ആറ് മാസത്തേക്ക് ഗൂഗിള്‍ ക്ലൗഡ് ഉള്‍പ്പടെ ഗൂഗിളിന്റെ എല്ലാ ലോഞ്ച് പാഡ് സൗകര്യങ്ങളും ഉപയോഗപ്പെടുത്താനുള്ള അവസരം തുടങ്ങിയ സേവനങ്ങള്‍് ലഭിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

6 സ്റ്റാര്‍ട്ടപ്പുകള്‍ ഗൂഗിള്‍ ലോഞ്ച്പാഡ് ആക്‌സിലറേറ്ററില്‍

ഹോം സര്‍വീസ് ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ബോബ്. പൈതോണ്‍, എച്ച്ടിഎംഎല്‍, സി തുടങ്ങിയ 15 ഓളം പ്രോഗ്രാമിംഗ് ലാംഗ്വേജുകള്‍ പഠിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ നല്‍കുന്ന സ്ഥാപനമാണ് മുംബൈയിലെ പ്രോഗ്രാമിംഗ് ഹബ് സ്റ്റാര്‍ട്ടപ്പ്. ഇന്ത്യന്‍ ഭാഷകളില്‍ ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ചാറ്റ് പ്ലാറ്റ്ഫോമാണ് ബാംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷെയര്‍ചാറ്റ്. ബാംഗളുരു സ്റ്റാര്‍ട്ടപ്പായ പ്ലേസിംപിള്‍ ഉപഭോക്താക്കളെ ലഘുവായ ഫണ്‍ സോഷ്യല്‍ ഗെയിമുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നു.ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് അതിവേഗ വായ്പാ സൗകര്യം ഒരുക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഡല്‍ഹിയിലെ റെഡ് കാര്‍പെറ്റ്. പാദേശിക വില്‍പ്പനക്കാരെ കണ്ടെത്താനും അവരുമായി ഇടപാടുകള്‍ നടത്താനും സഹായിക്കുന്ന ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് മാജിക് പിന്‍.

ഇന്ത്യയില്‍ നിന്നുള്ള ആറു സ്റ്റാര്‍ട്ടപ്പുകള്‍ കൂടാതെ ബ്രസീല്‍, ഇന്തോനേഷ്യ, മെക്സിക്കോ തുടങ്ങിയവിടങ്ങളില്‍ നിന്നായി 18 സ്റ്റാര്‍ട്ടപ്പുകളും ലോഞ്ച്പാഡ് ആക്സിലറേറ്റര്‍ പ്രോഗമിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാകുന്നുണ്ട്.

ശമ്പളത്തില്‍ നിന്നും നികുതി ഒഴിവാക്കാന്‍ 7 വഴികള്‍

English summary

6 Indian Startups Shortlisted For Google's Launchpad Accelerator Program

Taskbob, Programming Hub, ShareChat, RedCarpet, PlaySimple Games and Magic Pin are the six startups which will start the programme on June 13, 2016.
Story first published: Sunday, May 15, 2016, 16:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X