പഴയ വാഹനം മാറ്റി പുതിയത് വാങ്ങാന്‍ 8-12% ഇളവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: പതിനൊന്നു വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിമാറ്റി പുതിയ വാഹനം വാങ്ങാന്‍ ഇളവ്. വാഹനവിലയുടെ 8-12 ശതമാനം വരെ ഇളവുനല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഇതു സംബന്ധിച്ച ശുപാര്‍ശകള്‍ അടങ്ങിയ കരടുനയരേഖ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയാറാക്കി.

 

അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന 2.8 കോടി വരുന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകൂല്യം.

പഴയ വാഹനം മാറ്റി പുതിയത് വാങ്ങാന്‍ 8-12% ഇളവ്

പഴയ വാഹനങ്ങള്‍ക്ക് നിശ്ചിത വില,വാഹനനിര്‍മാണക്കമ്പനിയില്‍ നിന്ന ഇളവ്,എക്‌സൈസ് തീരുവയില്‍ പകുതി ഇളവ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ആനുകൂല്യങ്ങളാണ് നല്‍കുക. 2005 മാര്‍ച്ച 31നും അതിന് മുന്‍പ് വാങ്ങിച്ച വാഹനങ്ങള്‍ക്കുമാണ് ഈ ഇളവ് ബാധകം.

സംസ്ഥാനത്തെ അഞ്ചു കോര്‍പറേഷന്‍ നഗരങ്ങളില്‍ പത്തു വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിക്കണമെന്നും 2000 സിസിയില്‍ കൂടിയ ഡീസല്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യരുതെന്നും ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബഞ്ചിന്റെ വിധി കഴിഞ്ഞ ദിവസം വന്നിരുന്നു.

ഡീസല്‍ എന്‍ജിന്‍ നിരോധനം: പ്രത്യാഘാതങ്ങള്‍ ഏറെ

English summary

8 to 12% discount for buying new vehicle.

Central government's new scheme will give 8 to 12% discount while buying a new vehicle.
Story first published: Saturday, May 28, 2016, 12:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X