ഹ്യൂണ്ടായുടെ ക്രേറ്റ വാര്‍ഷികപതിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ആദ്യ വാര്‍ഷികത്തോടനുബന്ധിച്ചു കോംപാക്ട് എസ്.യു.വി ക്രേറ്റയുടെ സ്പെഷ്യല്‍ എഡിഷനുമായി ഹ്യുണ്ടായ് രംഗത്ത്. കഴിഞ്ഞ ആഴ്ച രാജ്യാന്തര ബാഡ്മിറ്റന്‍ താരം സൈന നെഹ്വാളിനു ക്രേറ്റയുടെ വാര്‍ഷിക പതിപ്പ് കമ്പനി സമ്മാനിച്ചിരുന്നു.

 

ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച മോഡലായ ക്രേറ്റ കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. വില്‍പ്പനയ്ക്കെത്തിയ വിദേശ വിപണികളിലെല്ലാം മികച്ച വരവേല്‍പ്പാണു ക്രേറ്റ നേടിയത്. സാങ്കേതികതയില്‍ വലിയ മാറ്റമൊന്നുമില്ലാതെയാവും ക്രേറ്റ ആനിവേഴ്സറി എഡിഷനും എത്തുക.

ഹ്യൂണ്ടായുടെ ക്രേറ്റ വാര്‍ഷികപതിപ്പ്

വാഹനം ലഭ്യമാകാനുള്ള കാത്തിരിപ്പ് രണ്ടു മാസത്തില്‍ താഴെയെത്തിക്കാനായി ക്രേറ്റയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.പ്രതിമാസ ഉല്‍പ്പാദനം ജൂണോടെ 13,000 യൂണിറ്റായി ഹ്യുണ്ടായ് ഉയര്‍ത്തിയിരുന്നു. ഇതില്‍ 10,000 യൂണിറ്റ് ആഭ്യന്തര വിപണിയിലും ബാക്കി വിദേശ വിപണികളിലും വില്‍പ്പനയ്ക്കെത്തിക്കാനാണു കമ്പനിയുടെ നീക്കം.

ലോകവ്യാപകമായി 77ഓളം രാജ്യങ്ങളിലേക്കാണു ഹ്യുണ്ടായ് ഇന്ത്യയില്‍ നിര്‍മ്മിച്ച ക്രേറ്റ കയറ്റുമതി ചെയ്യുന്നത്. തുടക്കത്തില്‍ പ്രതിമാസം 6,000 യൂണിറ്റ് വീതമാണു ഹ്യുണ്ടായ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. തുടര്‍ന്നു മാസം 10,000 യൂണിറ്റായി ക്രേറ്റയുടെ ഉല്‍പ്പാദനം ഉയര്‍ത്തി. ഇതില്‍ ഏഴായിരത്തോളം ക്രേറ്റ ആഭ്യന്തര വിപണിയിലും ബാക്കി കയറ്റുമതിക്കും നീക്കിവച്ചിരിക്കുന്നു.

കടം വരാതിരിക്കാന്‍ 5 വഴികള്‍

English summary

Presenting The Anniversary Edition Hyundai Creta

After completing a successful year by proving its mettle in the cut-throat SUV segment, Hyundai to unveil the Anniversary Edition of the popular SUV Creta.
Story first published: Wednesday, July 13, 2016, 16:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X